Friday, 5 May 2017

Endangered Animals which are Found Later

By May 05, 2017
ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹം.. നമ്മുടെ സുന്ദരമായ ഭൂമി.. എല്ലാവർക്കും ഒരു പോലെ അവകാശപ്പെട്ട ഭൂമി.. എന്നാൽ ഈ ഭൂമിയിൽ മനുഷ്യന്റെ ഇടപെടലുകളുടെയും മറ്റു കാരണങ്ങൾ കൊണ്ടും ഒരു പാട് ജീവികൾക്ക് വംശനാശം സംഭവിച്ചിട്ടുണ്ട്... ഒരു പാട് ജീവികൾ എന്നന്നേക്കുമായി മണ്മറഞ്ഞു പോയിട്ടുണ്ട്.. ജുറാസിക് മുതൽ ഒരു പാട് ജീവികൾ.. എന്നാൽ മണ്മറഞ്ഞുപോയി(എന്ന് വിശ്വസിക്കപ്പെട്ട) പിന്നീട് വീണ്ടും കണ്ടെത്തപ്പെട്ട ചില ജീവികൾ ഉണ്ട് അത്തരത്തിൽ ചിലതിനെ ഇവിടെ പരിചയപ്പെടാം. ജീവികളുടെ ചിത്രം താഴെ പറയുന്ന പോലെ യഥാക്രമം ആണ് കൊടുത്തിരിക്കുന്നത്..



.

1. La Palma Giant Lizard :-
        സ്പെയിനിലെ കാനറി ദ്വീപിലെ la palmaയിലാണ് ഇവയെ കാണപ്പെടുന്നത്. Critically Endangerd വിഭാഗത്തിലാണ് IUCN ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 1500കളിൽ വംശനാശം സംഭവിച്ചു എന്നുകരുതിയ ഇവയെ പിന്നീട് കണ്ടെത്തിയത് 2007ലാണ്..


2. New Zealand Storm Petrel :-
       പേര് പോലെതന്നെ New Zeland തീരത്ത് കാണപ്പെടുന്ന ഒരു തരം കടൽ പക്ഷികളാണ് ഇവ.  Critically Endangerd വിഭാഗത്തിലാണ് IUCN ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 1870കളിൽ വംശനാശം സംഭവിച്ചു എന്ന് കരുതപ്പെട്ട ഇവയെ പിന്നീട് കണ്ടെത്തിയത് 2003ലാണ്..

3. Terror Skink :-
       New caledonia തീരങ്ങളിൽ കണ്ടു വരുന്ന ഒരു ഉരഗമാണ് Terror Skink. Endangered വിഭാഗത്തിലാണ് IUCN ഇവയെ പെടുത്തിയിരിക്കുന്നത്. 1870കളിൽ മണ്മറഞ്ഞു എന്നു കരുത്തപ്പെട്ട ഇവയെ പിന്നീട് കണ്ടെത്തിയത് 2003ലാണ്


4. Banggai Crow :-
      ഇന്തോനേഷ്യയിൽ കാണപ്പെട്ടു വരുന്ന കാക്ക ഫാമിലിയിൽ പെട്ട ആളാണ് കക്ഷി. Critically Endangered വിഭാഗത്തിലാണ് IUCN ഇവയെ പെടുത്തിയിരിക്കുന്നത്. 1885ൽ മണ്മറഞ്ഞു എന്നുകരുത്തപ്പെട്ട ഇവയെ പിന്നീട് കണ്ടെത്തിയത് 2009ൽ


5. Nelson Small Eared Shrew :-
      മെക്സിക്കോയിലാണ് ഇവയെ കാണപ്പെട്ടു വരുന്നത്. അണഞ്ഞുപോയ അഗ്നിപർവതത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ ആണ് ഇവയെ കാണപ്പെട്ടു വരുന്നത്. ഇപ്പോൾ തന്നെ വിരളമായി കാണപ്പെട്ടു കൊണ്ടിരിക്കുന്ന ഇവയെ Critically Endangered ലിസ്റ്റിലാണ് IUCN പെടുത്തിയിരിക്കുന്നത്.                    

6. Dwarf Cloud Rat :-
    1896ൽ മണ്മറഞ്ഞു പോയ ഇവയെ 1960ൽ വീണ്ടും കണ്ടെത്തി

7. Pygmy Tarsier :-
    ഇന്തോനേഷ്യയിലാണ് ഇവയെ കണ്ടു വരുന്നത്. 1921ൽ മണ്മറഞ്ഞു പോയ ഇവയെ 2000ത്തിൽ വീണ്ടും കണ്ടെത്തി.


8. Lord Howe Island Stick Insect :- 
    പേര് പോലെതന്നെ lord howe ദ്വീപുകളിലാണ് അവയെ കാണപ്പെടുന്നത്. Critically Endangered വിഭാഗത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്. 1930ൽ വംശനാശം സംഭവിച്ചു എന്ന് കരുതുന്ന ഇവയെ 2001ൽ കണ്ടെത്തി.



9. Black Kokanee Salmon :-
      Japanese തീരത്താണ് ഇവയെ കണ്ട് വരുന്നത്. 1940ൽ വശമറ്റുപോയ ഇവയെ 2010ൽ വീണ്ടും കണ്ടെത്തി.







10. Bavarian Pine Vole :-
       യൂറോപ്പിലെ bavarian alps നിലകളിൽ 600 മുതൽ 1000 മീറ്റർ ഉയരത്തിലാണ് ഇവയെ കാണപ്പെടുന്നത്. Criticaly Endangered വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. 1962ൽ മണ്മറഞ്ഞു പോയ ഇവയെ 2001ൽ വീണ്ടും കണ്ടെത്തി.

വംശമറ്റു പോയതിനു ശേഷവും പിന്നീട് കണ്ടെത്താൻ എടുത്ത കാലാടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇവയെ കൂടാതെ വേറെയും ജീവികളുണ്ട്.. അതിൽ മിക്കതും endangerd വിഭാഗത്തിൽ തന്നെ.. ഇനിയും ഇവയുടെ വംശമറ്റുപോവാൻ സാധ്യയുണ്ട്.. അതാരത്തിൽ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം..
Read More...

ഒരു ഉത്തര കൊറിയൻ - അമേരിക്കൻ യുദ്ധമുണ്ടായാൽ എന്ത് സംഭവിക്കും?










ലോകത്തെ മുപ്പതോ നാല്പതോ തവണ ചുട്ടെരിക്കാൻ ആയുധം കയ്യിലുള്ള അമേരിക്ക ഉത്തര കൊറിയയെ നിഷ്പ്രഭമാക്കുമെന്നു അമേരിക്കൻ പ്രേമികൾ പറയുമ്പോൾ ഉത്തര കൊറിയ അമേരിക്കയ്ക്കും ദക്ഷിണ കൊറിയക്കും നേരെ ആണവ ആക്രമണങ്ങൾ നടത്തി മുട്ടുകുത്തിക്കുമെന്നു കൊറിയൻ വാദികൾ പറയുന്നു..

  എന്താണ് യാഥാർഥ്യം? ഇത്തരം ഒരു യുദ്ധമുണ്ടായാൽ ആണവ ആക്രമണങ്ങൾക്കുള്ള സാധ്യത എത്രത്തോളമാണ്, ആക്രണം നടത്തിയാലും അവ പരിപൂർണ വിജയമായിത്തീരാനുള്ള സാധ്യത എത്രത്തോളമാണ്, ആണവ ആക്രമണങ്ങൾ നടന്നാൽ അവയുടെ ശേഷി എത്രത്തോളമായിരിക്കും, ലോക ക്രമത്തെ അതെങ്ങിനെ മാറ്റിമറിക്കും, ആണവ സ്ഫോടനങ്ങളുടെ ഇഫെക്ട് അതാതു രാജ്യങ്ങളിൽ തന്നെ ഒതുങ്ങി നിൽക്കുമോ... എന്നിങ്ങിനെ സംശയങ്ങൾ നിരവധിയാണ്.

  ഇതിലെ ആദ്യത്തെ പ്രതിപാദന വിഷയമായ "ഇത്തരം ഒരു യുദ്ധമുണ്ടായാൽ ആണവ ആക്രമണങ്ങൾക്കുള്ള സാധ്യത എത്രത്തോളമാണ്" എന്നതിനെ ആദ്യം വിലയിരുത്താം. അമേരിക്ക പലപ്പോഴായി അവരുടെ ലോകപൊലീസ് പദവി ഊട്ടിയുറപ്പിക്കുന്നതിനായി അഫ്‌ഗാനിലും ഇറാഖിലും വിയട്നാമിലും മറ്റുമായി ഇത്തരം ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഇറാനുമായും ഇതേ ഒരു ആവർത്തനമാണ് അമേരിക്ക ചെയ്യുന്നത്. UN നെ മാനിക്കുകയും അന്താരാഷ്‌ട്ര മര്യാദകൾ ഒരു പരിധിവരെ മാനിക്കുകയും ചെയ്തിരുന്ന രാഷ്ട്രങ്ങളോടായിരുന്നു ലോകപോലീസിന്റെ ഇതുവരെയുള്ള ഇടപെടൽ എന്നതുകൊണ്ടുതന്നെ UN ന്റെ ഡ്രൈവിങ് സീറ്റിലിരുന്ന അമേരിക്കയ്ക്ക് ആവശ്യമായ സമയത്ത് ആവശ്യമായ ആസൂത്രണത്തോടെ ആക്രമങ്ങളും അധിനിവേശം നടത്താനും പ്രയാസമുണ്ടായിരുന്നില്ല.

എന്നാൽ ഉത്തര കൊറിയ എന്ന രാജ്യം പടിഞ്ഞാറൻ ലോകത്ത് അറിയപ്പെടുന്നത് തന്നെ തെമ്മാടിരാഷ്ട്രം എന്ന പേരിലാണ്. UN ൽ തുലോം തുച്ഛമായ രീതിയിൽ മുഖം കാണിക്കുന്ന ഉത്തര കൊറിയ വിശ്വസിക്കുന്നത് തന്നെ UN എന്ന സംഘടന അമേരിക്കയുടെ ഉപചാപവൃന്ദമാണ് എന്നാണ്. ഒരിക്കലും ഉത്തര കൊറിയ എന്ന രാജ്യം പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരെ പരാതിയുമായി UN ൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് ഐക്യരാഷ്ട്ര സഭയെയും അതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നടപടികളെയും ഉത്തരകൊറിയ എത്രത്തോളം മാനിക്കുന്നു എന്നതിന് ഉദാഹരണമാണ്. ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണങ്ങളത്രയും കടുത്ത സാമ്പത്തിക വ്യാപാര ഉപരോധങ്ങളുടെ നാടുവിൽനിന്നുകൊണ്ടായിരുന്നു. ഇറാനെ പോലെയോ മറ്റു ഇതര രാഷ്ട്രങ്ങളെ പോലെയോ ഉപരോധങ്ങളിൽ കാലിടറി വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത ഉത്തരകൊറിയ തങ്ങളുടെ ആണവ - മിസൈൽ പരീക്ഷങ്ങളിലൂടെ മുന്നോട്ടുപോയി. ഉത്തരകൊറിയയെ സംബന്ധിച്ച് ഇനി ഒരുമേഖലയിലും ഉപരോധം ബാക്കിയില്ല എന്നിരിക്കെ കഴിഞ്ഞ രണ്ടു മാസം മാത്രം അവർ നടത്തിയത് 59 മിസൈൽ പരീക്ഷണങ്ങളാണ്.

മുൻ ഉത്തരകൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഇൽ ന്റെ മരണത്തോടെ അധികാരമേറ്റ കിങ്‌ജോങ് ഉൻ ഒരു മുന്കോപിയും അര വട്ടനുമാണെന്ന് ലോകം ഇതിനകം മനസ്സിലാക്കിയാണ്. ന്യൂക്ലിയർ ഫിഷൻ , ന്യൂക്ലിയർ ഫ്യുഷൻ ബോംബുകൾ കൈവശമുള്ള ഉത്തരകൊറിയയെ നേരിട്ട് ആക്രമിക്കാൻ അമേരിക്കയ്ക്കും താല്പര്യമില്ല എന്നതാണ് കാര്യം. പക്ഷെ ചൈനീസ് - റഷ്യൻ സഖ്യം അമേരിക്കയ്ക്ക് എതിർ ചേരിയിൽ വളർന്നു വരുന്നതും യുക്രൈൻ സിറിയ വിഷയങ്ങളിൽ റഷ്യൻ നിലപാടുകളും അമേരിക്കയുടെ അപ്രമാദിത്തത്തെ ചോദ്യംചെയ്തുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ  കിങ്‌ജോങ് ഉൻ അടിക്കടി നടത്തുന്ന പരീക്ഷങ്ങളും പ്രകോപനങ്ങളും അമേരിക്ക ഒരു അഭിമാന പ്രശ്നമായി കാണുകയാണ്. ഇതൊരു യുദ്ധത്തിലേക്ക് നീണ്ടാൽ സ്വയം ഒരു ഇറാഖോ സിറിയയോ അഫ്‌ഗാനോ ആകാതിരിക്കാൻ ഉത്തരകൊറിയ കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കാം എന്നുതന്നെ അനുമാനിക്കാം
Read More...

If a train driver falls asleep, what happens to the train?







There is something called Dead Man’s Switch which does the magic. In the realm of trains, it is called an “Alerter”

Various control logics are in place so that this does not malfunction. But, to put the logic in layman’s words -

The Operator has to make some or the other movement to prove that he is in control of the train.

In condition like the constant speed cruising, there would not be much handle movements. So, he has to simply press this “Alerter” switch every now and then when prompted.

If in case the alerter switch was not pressed because the operator was incapacitated for some reason (may be unconscious or he was forced out of cab), then immediately the locomotive is powered down and emergency brakes are applied. this brings the train to a standstill.

Yes, we really do not want a run-away train. 4500 hp or multiples of that power with 5000 tons of load or more - that is not an easy thing to stop from outside. anything that would come in its way would vaporize (figuratively).
Read More...

Flight Mystery

'2000 ജുലൈ 25 നു വൈകുന്നേരം നാലേ മുക്കാൽ.  Air France Flight 4590 പാരീസ്-ന്യൂയോർക്ക് , കോൺകോഡ് വിമാനം റൺ വേയിലൂടെ പായുന്നു.ടേയ്ക് ഓഫിനു തൊട്ടു മുൻപ് വിമാനത്തിന്റെ പിൻ ഭാഗത്ത് തീ പടരുകയും പിന്നീട് കുറച്ച് സമയത്തിനു ശേഷം കത്തിയമർന്ന വിമാനം തകർന്നു വീഴുകയും ചെയ്യുന്നു.
...........................................................................................





50കളുടെ അവസാനമാണു കോൺകോഡ് വിമാനങ്ങളുടെ ചരിത്രം തുടങ്ങുന്നത്. ഭൂഖണ്ഡാന്തര യാത്രകളുടെ ദൈർഖ്യം വല്ലാതെ കുറയ്ക്കാൻ വേണ്ടി ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിമാനങ്ങൾ വികസിപ്പിക്കാൻ ഗവേഷണങ്ങൾ നടക്കുന്നു. ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ഒത്ത് ചേർന്നുള്ള ഗവേഷണങ്ങളുടെ ഫലമായി 1969 ലാണു ആദ്യത്തെ കോൺകോഡ് വിമാനം പറക്കുന്നത്..വളരെ ഉയർന്ന വേഗതയിൽ പോവുമ്പോളുള്ള പ്രശ്നങ്നൾ ഇല്ലാതാക്കൻ സാധാരണ വിമാനങൻളിൽ നിന്ന് വ്യത്യസ്തമായി ഒട്ടനവധി ഡിസൈൻ ചെയ്ഞ്ചുകൾക്ക് ശേഷമാണൂ കോൺകോഡ് പുറത്തിറങ്ങിയത്.
പിന്നീട് ഏഴു വർഷങ്നൾക്ക് ശേഷം 1976 ലാണു കോൺകോഡ് പാസഞ്ചർ സർവീസിലോട്ട് കടന്നത്. ശബ്ദത്തേക്കാൾ രണ്ട് മടങ്ങിലധികം വേഗതയിൽ (മണിക്കൂറിൽ 2100 കി.മി) പറന്നിരുന്ന കോൺകോഡിനു അറ്റ്ലാന്റിക് ക്രോസ് ചെയ്ത് ലണ്ടനിൽ നിന്ന് ന്യൂയോർക്കിലെത്താൻ വെറും മൂന്നര മണിക്കൂർ മതിയായിരുന്നു, ഇന്നത് ഏകദേശം ഏഴു മണിക്കൂർ വരും.പരമാവധി 128 യാത്രക്കാർക്ക് മാത്രമേ സഞ്ചരിക്കാൻ പറ്റുമായിരുന്നുള്ളൂ.അത് കൊണ്ട് തന്നെ ടിക്കറ്റ് നിരക്ക് വളരെ കൂടുതലായിരുന്നു.

സാങ്കേതികമായി ഒട്ടനവധി വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും 76 മുതൽ രണ്ടായിരം വരെ കോൺകോഡ് യാതൊരു വിധ ചീത്തപ്പേരുകളും കേൾപ്പിക്കാതെ ശബ്ദത്തിനേക്കാൾ വേഗത്തിൽ സഞ്ചരിച്ച് ഭൂഖണ്ഡാന്തരയാത്രകൾ നടത്തി.

പക്ഷെ 2000 ജുലൈ 25 ൽ ,പാരീസ്എയർപോർടിനടുത്ത്  113 പേരുടേ ജീവൻ കത്തിയമർന്നു. എന്താണു സംഭവിച്ചതെന്ന് ആർക്കും മനസിലായില്ല.എയർ ട്രാഫിക് കണ്ട്രോളർ ടെയ്ക് ഓഫിനു മുൻപ് തീ കത്തിപ്പടരുന്നത് കണ്ടെങ്കിലും ആ വിവരം കൈമാറുന്നതിനു മുൻപ് വിമാനം പറന്നുയരാനുള്ള അതിവേഗ്ഗത കൈവരിച്ചിരുന്നു (370 കിമി/മണിക്കൂർ). പൈലറ്റുമാരുടെ നിയന്ത്രണങ്ങൾക്കുമപ്പുറത്തായ വിമാനം പിന്നീട് കത്തിയമർന്ന് വീഴുകയായിരുന്നു.സാങ്കേതിക ലോകത്തിനു അഭിമാനമായ കോൺകോഡ് എങനെ തകർന്ന് വീണു എന്നതിനുത്തരം കിട്ടാൻ ഒടുവിൽ ഫ്രാൻസിന്റെ ആക്സിഡന്റ് ഇൻ വെസ്റ്റിഗേഷൻ ഏജൻസി ആയ BEA തുനിഞ്ഞിറങ്ങി.


വിമാനം തകർന്നു വീണ സ്തലത്ത് അന്വേഷണം നടത്തിയ ടീമിനു പക്ഷെ നിരാശയായിരുന്നു ഫലം.ഉയർന്ന താപനിലയിൽ എല്ലാ ഭാഗങ്നളും കത്തിക്കരിഞ്ഞിരുന്നു. ഒരു എത്തും പിടിയും കിട്ടാതെ വലഞ്ഞ അന്വേഷണസംഘം പിന്നീട് വിമാനം പറന്നുയർന്ന റൺ വേയിലെത്തി പരിശോധന നടത്തി.  പറന്നുയരുന്നതിനു കുറേ ദൂരം മുൻപ് തന്നെ റൺ വേയിൽ വീണൊഴുകിയ ഇന്ധനത്തിന്റെ സാന്നിധ്യം സംഘം കണ്ടെത്തി.അതിവേഗതയിൽ പോവുമ്പോഴുള്ള ഉയർന്ന ഡ്രാഗ് കുറയ്ക്കാൻ വേണ്ടി പ്രത്യേക രീതിയിൽ രൂപകല്പന ചെയ്തതായിരുന്നു കോൺകോഡിന്റെ ചിറകുകൾ (ഡെൽറ്റാ വിങ്). വവ്വാലിന്റെ ചിറകു പോലെ യിരുന്ന തിന്റെ അടിയിലും മുന്നിലുമായിട്ടായിരുന്നു ഇന്ധനം സ്റ്റോർ ചെയ്തിരുന്നത്. അവിടുന്ന് വന്ന ചോർച്ചയാകാം അപകടകാരണം എന്ന അനുമാനത്തിൽ അന്വേഷണസംഘമെത്തി

പക്ഷെ എങനെ ഇന്ധനം ചോർന്നു എന്ന ചോദ്യം സംഘത്തിനു തലവേദനയായി മാറി. റൺ വേയിൽ അന്വേഷണം നടത്തിയ കൂട്ടത്തിൽ ടേയ്ക് ഓഫിനു മുൻപ് വിമാനത്തിൽ നിന്ന് ചിതറിപ്പോയ പദാർത്തങ്ങൾ ശേഖരിച്ചിരുന്നു. എന്തങ്കിലും തീരുമാനത്തിൽ എത്താൻ കോൺകോഡ് വിമാനങ്ങളുടെ നിർമാണത്തിൽ സഹകരിച്ച ആരുടെയെങ്കിലും സഹായം വേണമായിരുന്നു. വിമാനത്തിന്റെ പല ഭാഗങ്ങളും നിർമ്മിചത് അമേരിക്കയിൽ ആയത് കൊണ്ട്, അന്വേഷണത്തിനായ് അമേരിക്കയിൽ നിന്ന് നാഷണൽ ട്രാൻപോർടേഷൻ സേഫ്റ്റി ബോർഡിലെ ബോബ് മാകിന്റോഷ് പാരീസിലെത്തി.

റൺ വേയിൽ നിന്ന് കണ്ടെത്തിയ വളരെ ചെറിയ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചപ്പോൾ അത് കോൺകോഡ് ടയറുകളിലൊനിന്റെ ഭാഗമാണെന്ന് മനസിലായി. ഉയർന്ന ഭാരവും അതിവേഗതയിലുള്ള ലാന്റിങും കൈകാര്യം ചെയ്യാൻ വേണ്ടി ഉയർന്ന മർദത്തിൽ നൈട്രജൻ നിറച്ച ടയറുകൾ ആയിരുന്നു വിമാനത്തിൽ ഉപയോഗിച്ചിരുന്നത്. അത് കൊണ്ട് തന്നെ എന്തങ്കിലും കാരണവശാൽ ടയർ പൊട്ടാനിടയായാൽ അത് ഒരു ചെറിയ ബോംബ് പൊട്ടുന്നതിനു തുല്യമായിരുന്നു. വളരെ സൂക്ഷമമായി ഓരോചെറിയ കഷ്ണങ്ങളും  യോജിപ്പിച്ചപ്പോൾ കിട്ടിയ റബ്ബർ ഷീറ്റിന്റെ ഉപരിതലത്തിൽ ഒരു വിടവു കാണാനിടയാകുകയും ,ടയർ പൊട്ടിയിട്ടു തന്നെയാണു ആക്സിഡന്റ് നടന്നത് എന്ന നിഗമനത്തിൽ എത്റ്റുകയും ചെയ്തു.

പക്ഷെ ആ ഉത്തരം പുതിയ ചോദ്യത്തിലേക്കുള്ള വാതിൽ തുറന്നിരുന്നു. ടയർ എങ്ങനെ പൊട്ടി?

കോൺകോഡ് വിമാനങ്ങളുടെ ടയർ ക്വാളിറ്റിയെ കുറീച്ച് മുൻപ് ചില വിമർശനങ്ങൾ വന്നിരുന്നു..പക്ഷെ പ്രസ്തുത വിമാനത്തിന്റെ ടയർ താരതമ്യേന പുതിയതായിരുന്നു. ഉയർന്ന ക്വാളിറ്റിയിലുള്ള ടയർ പൊട്ടിയതെങ്ങനെയെന്ന ചോദ്യം അന്വേഷകരെ വീണ്ടും വലച്ചു. അപ്പോഴാണു റൺ വേയിൽ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ കൂട്ടത്തിൽ ഏതാണ്ട് 40 സെമി നീളമുള്ള 100 ഗ്രാം ഭാരമുള്ള ഒരു ചെറിയ മെറ്റൽ സ്ട്രിപ്പ് കണ്ടെത്തിയത്. ഒരു പക്ഷെ ആ മെറ്റൽ സ്ട്രിപ്പിൽ കയറിയിറങ്ങിയാണു ടയർ പൊട്ടിയത് എന്ന സംശയം എല്ലാവർക്കും തോന്നി. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു കാര്യം വ്യക്തമായി. മുൻപ് ടയറീന്റെ ഉപരിതലത്തിൽ കണ്ട വിടവിനു,ഏതാണ്ട് ആ മെറ്റൽ സ്ടിപ്പിന്റെ അതേ വലിപ്പം,അതേ ഷെയ്പ്.ആ ചെറിയ സ്ട്രിപ് കാരണമാണു ടയരിൽ വിടവുണ്ടായതെന്ന് എല്ലാവരും ഉറപ്പിച്ചു.പക്ഷെ ഒന്നു കൂടി വ്യക്തത വരാൻ വേണ്ടീ അവർ ആക്സിഡന്റ് നടന്ന സിറ്റുവേഷൻ ഒന്നു കൂടി ഒരുക്കി പരീഷണം നടത്തി.

കോൺകോഡിന്റെ അതേ ടയർ ഉപയോഗിച്ചുള്ള ഒരു ട്രക്ക് ആയിരുന്നു പരീക്ഷണ വസ്തു. അത്രയും ഭാരം വരാൻ വേണ്ടി ട്രക്ക് നിറച്ച് മെറ്റൽ ബ്ലോക്കുകൾ നിറച്ചിരുന്നു.റൺ വേ യിൽ വെച്ച അതേ വലിപ്പത്തിലും ഷെയ്പ്പിലും ഉള്ള മെറ്റൽ സ്ട്രിപ്പിൽ ട്രക്ക് കയറീ ഇറങ്ങുകയും ഉടനടി വലിയ ശബ്ദത്തോടെ ടയർ പൊട്ടിത്തെറിക്കുകയും ചെയ്തു. അങനെ മെറ്റൽ സ്ട്രിപ് കയറി ടയർ പൊട്ടിയതാണു അപകടകാരണം എന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തി.

തീർച്ചയായും ആ ഉത്തരവും പുതിയ ചോദ്യത്തിലേക്ക് വാതിൽ തുറന്നിരുന്നു. എന്താണാ മെറ്റൽ സ്ട്രിപ്.? അതെങ്നനെയാണവിടെത്തിയത്??

റൺ വേയിൽ സർവീസ് നടത്തുന്ന ട്രക്കുകൾ,മറ്റ് വാഹനങ്ങൾ എന്നിവയിൽ നിന്ന് ഇളകിത്തെറിച്ചതാവാം എന്ന് എല്ലാവരും കരുതി.പക്ഷെ ലബോറടറി പരിശോധന നടത്തിയപ്പോൾ അത് ഒരു ടൈറ്റാനിയം അലോയ് കൊണ്ട് നിർമിച്ച ഭാഗമാണെന്ന് കണ്ടെത്തി. എയറോസ്പേസ് അപ്ലിക്കേഷനുകളിൽ സ്തിരമായി ഉപയോഗിക്കപ്പെടുന്നതാണു ടൈറ്റാനിയം അടിസ്താനമാക്കിയ മെറ്റീരിയലുകൾ. അത് കൊണ്ട് തന്നെ അതൊരു വിമാനത്തിന്റെ ഭാഗമാണെന്ന് മനസിലായി. പക്ഷെ കോൺകോഡ് വിമാനത്തിന്റെ ഭാഗങ്ങളെ പറ്റിയുള്ള വിവരങ്ങൾ അരിച്ചുപെറുക്കിയിട്ടും അങ്നനെയൊരു മെറ്റൽ സ്ട്രിപ്പ് കണ്ടെത്താനായില്ല. ഒരു പക്ഷെ മുൻപ് അതേ റൺ വേയിലൂടെ പറന്ന് പൊങ്ങിയ വിമാനങ്നളിലേതെങ്കിലുമൊന്നിൽ നിന്ന് ഇളകിമാറിയതാവാം എന്ന സംശയത്തിൽ അന്വേഷണ സംഘം എത്തി.

എയർട്രാഫിക് കണ്ട്രോളുമായുള്ള സംവേദനത്തിനു ശേഷം, കോൺകോഡിനു മുൻപ് അതേ ദിവസം രണ്ട് വിമാനങ്ങൾ അതേ റൺ വേയിലൂടെ പറന്നുയർന്നിരുന്നു എന്നവർ മനസിലാക്കി. ഒന്ന് ഒരു ബോയിംഗ് 747ആയിരുന്നു. മറ്റെത് ഒരു  ഡി-10 വിമാനവും. തുടർന്ന് നടത്തിയ സൂക്ഷ്മമായ അന്വേഷണങ്ങളിൽ അത് ബോയിങ് 747 ന്റേതല്ലെന്ന് മനസിലായി. അതോടെ എല്ലാ കണ്ണുകളും  സ്തിരമായി പാരീസ്-ന്യൂയോർക് സർവീസ് നടത്തുന്ന കോണ്ടിനെന്റൽ എയർലൈൻസിന്റെ ഡി-10 വിമാനത്തിലോട്ട് നീണ്ടു.

അന്വേഷണത്തിൽ സഹകരിച്ചിരുന്ന ബോബ് മാകിന്റോഷ് പ്രസ്തുത ഡി-10 വിമാനത്തെ സൂക്ഷ്മപരിശോധന നടത്താൻ വേണ്ടി പുറപ്പെട്ടു.അന്വേഷണത്തിൽ വിമാനത്തിന്റെ എഞ്ചിന്റെ ചുറ്റിലുമുള്ള പാളിയിൽ ഒരു ചെറിയ ഗാപ്പ് കണ്ടെത്താൻ സാധിച്ചു.മുൻപ് പരിശോധിച്ച സ്ട്രിപ്പിന്റെ അതേ നീളമായിരുന്നതിനു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയിരിക്കുന്നു.

40 സെ.മീ നീളമുള്ള ആ ചെറീയ മെറ്റൽ പീസാണു 113 പേരുടെ ജീവനെടുത്തത്. കോൺകോഡ് പറന്നുയരുന്നതിനു 5 മിനിറ്റ് മുൻപാണു ഡി-10 പറന്നുയർന്നത്. അതിൽ നിന്ന് തെറിച്ച് വീണ മെറ്റൽ സ്ട്രിപ്പിൽ കയറി കോൺകോഡിന്റെ ടയർ പൊട്ടിത്തെറീക്കുകയായിരുന്നു. അത് ഇന്ധനച്ചോർച്ച ഉണ്ടാവാൻ കാരണമാവുകയും പിന്നീട് വിമാനം കത്തിയമരുകയും ചെയ്തു. സൂക്ഷ്മപരിശോധനയിൽ മറ്റൊരു കാര്യം കൂടി വ്യകതമായി ഇന്ധനടാങ്ക് പുറത്ത് നിന്ന് ഉള്ളിലോട്ടല്ല പൊട്ടിയത് ,ഉള്ളിൽ നിന്ന് പുറത്തോട്ടാണു!!

ഇത് ഒട്ടനവധി ചോദ്യങ്ങൾ അവശേഷിപ്പിച്ചു. അവസാനം ,ടയർ ബ്ലാസ്റ്റ് ,ടാങ്കിന്റെ ഉള്ളിൽ ഉണ്ടാക്കിയ ഷോക്ക് തരംഗങ്നൾ മൂലമാണു ഇന്ധനടാങ്ക് പൊട്ടിയത് എന്ന് കണ്ടെത്തി.ടയർ പൊട്ടിയതിനു ശേഷമുണ്ടായ അതീവ തീവ്രതയിലുള്ള തരംഗങ്നൾ ടാങ്കിനുള്ളിൽ ഓളങ്നൾ സ്രിഷ്ടിക്കുകയായിരുന്നു. ഇത് കാരണം ഒരു മൂലയിൽ ചെറിയ ക്രാക്ക് ഉണ്ടാവുകയും പൊട്ടിത്തെറിക്കുകയും ചെയ്തു.

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയെങ്കിലും ബോബ് മകിന്റോഷും സംഘവും അന്വേഷണം തുടർന്നു. എങ്ങനെ ആ സ്ട്രിപ്പ് വീഴാൻ കാരണമായെന്നായിരുന്നു ചോദ്യം. ഡി-10 വിമാനത്തിന്റെ സർവീസ് ഹിസ്റ്ററി പരിശോധിച്ച മകിന്റോഷിനു ഒരു കാര്യം മനസിലായി. ഏതാണ്ടു രണ്ടാഴ്ച മുൻപ് ഹൂസ്റ്റണിൽ വെച്ചാണു ആ പുതിയ മെറ്റൽ പീസ് റിപ്പയർ ചെയ്തു ഘടിപ്പിച്ചത്. തീർത്തും അൺപ്രൊഫഷണൽ ആയി തന്റെ ജോലി കൈകാര്യം ചെയ്ത മെകാനിക്കിനു പറ്റിയ ചെറിയ അബദ്ധമായിരുന്നു സ്ട്രിപ് ഇളകിപ്പോയതിനു കാരണമായത്.

സ്ട്രിപ് എഞ്ചിനിൽ ഘടിപിക്കാൻ ആവശ്യമായത്ര ഹോളുകൾ എഞ്ചിൻ ബോഡിയിൽ ഇല്ലെന്ന് മനസിലാക്കിയ മെക്കാനിക്ക് പുതിയ ഒരു ഹോൾ കൂടി ഡ്രിൽ ചെയ്ത് ചേർത്തിരുന്നു, കൂടാതെ ഇളകിപ്പോവാതിരിക്കാൻ പശതേച്ച് ഒട്ടിക്കുകയും ചെയ്തിരുന്നു. പക്ഷെ 100 ഗ്രാം മാത്രമുള്ള ആ കഷണം അതിഭീകരമായ ഒരു അപകടത്തിനു കാരണമാവുകയായിരുന്നു.

പിന്നീട് രണ്ട് വർഷങ്നൾക്ക് ശേഷം സാമ്പത്തിക ചെലവ് താങ്ങാൻ വയ്യാതെയും,മറ്റ് എതിർപ്പുകൾ കാരണവും, കോൺകോർഡ് സർവീസുകൾ അവസാനിപ്പിച്ചു ചരിത്രത്തിൽ അലിഞ്ഞ് ചേർന്നു
Read More...

സ്വസ്തിക








വാസ്തു ശാസ്ത്രത്തില്‍ സ്വസ്തിക അടയാളത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സ്വസ്തിക ചിഹ്നം യഥാര്‍ത്ഥത്തില്‍ ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ഏഴ് നക്ഷത്രങ്ങളുടെ കൂട്ടായ്മയെ ആണ് സ്വസ്തിക ചിഹ്നം പ്രതിനിധീകരിക്കുന്നത്. ചിഹ്നത്തിന്‍റെ കിഴക്കും പടിഞ്ഞാറുമുള്ള കാലുകള്‍ നക്ഷത്രങ്ങളുടെ ഉദയാസ്തമനങ്ങളെയും മറ്റ് രണ്ട് കാലുകള്‍ തെക്ക് വടക്ക് ദിശകളെയും പ്രതിനിധീകരിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ സപ്ത നക്ഷത്രങ്ങളുടെ ഊര്‍ജ്ജത്തിന്‍റെ പ്രതീകമാണ് സ്വസ്തിക ചിഹ്നം.

ഊര്‍ജ്ജ്വസ്വലത, പ്രേരണ, ഉന്നതി, സൌന്ദര്യം എന്നിവയുടെയെല്ലാം സംയോജനമായതിനാല്‍ സ്വസ്തിക മനുഷ്യ ജീവനെയും ലോകത്തെ തന്നെയും അഭിവൃദ്ധിപ്പെടുത്തുന്നു എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. വാസ്തു ശാസ്ത്രപരമായി, താമസ സ്ഥലത്തോ ഓഫീസിലോ സ്വസ്തിക അടയാളം പതിക്കുന്നതിലൂടെ നല്ല ഊര്‍ജ്ജത്തെ സ്വാഗതം ചെയ്യുകയാണ്.

വീടിന്‍റെ പ്രധാന വാതിലിനു മുകളില്‍ സ്വസ്തിക ചിഹ്നം പതിക്കുന്നത് ആരോഗ്യകരമായ ഊര്‍ജ്ജത്തെ പ്രദാനം ചെയ്യുന്നു. ഇത്തരത്തില്‍ പ്രധാന വാതിലിനു മുകളില്‍ വെളിയിലായി സ്വസ്തിക പതിക്കുന്നതിനൊപ്പം അകത്തും ഇതേ സ്ഥലത്ത് ആദ്യത്തേതിനോട് പുറം തിരിഞ്ഞരീതിയില്‍ സ്വസ്തിക പതിക്കണമെന്ന് വാസ്തു ശാസ്ത്രകാരന്‍‌മാര്‍ അഭിപ്രായപ്പെടുന്നു
,================

ആധുനിക യുഗത്തില്‍ സ്വസ്തിക ഒരു പ്രതീകമാണ്ണ്‍ , ഭൂമിയിൽ ഏറ്റവും അധികം വെറുക്കപെട്ട ഒരു വ്യക്തിയുടെ ,വംശഹത്യയിലൂടെ ദശലക്ഷക്കണക്കിന് ജനങ്ങളെ കൊന്നത്തിന്റെ, ഭൂമിയിലെ ഏറ്റവും വിനാശകരമായ യുദ്ധങ്ങളെ പ്രതിനിധീകരിചതിന്റെ , ഇങ്ങനെ ദുഷ്ടതയുടെ പ്രതീകമായി ഇന്നും സ്വസ്തിക ലോകമനസ്സില്‍ നിലന്നിക്കുന്നു. എന്നാൽ നാസികളും, അഡോൾഫ് ഹിറ്റ്ലറും അല്ല ഈ ചിഹ്നം ആദ്യമായി ഉപയോഗിചിരുന്നത് .യഥാര്‍ത്ഥത്തില്‍, ലോകത്തിലെ വിവിധ സംസ്കാരങ്ങളും ,മതങ്ങളും പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ ആയി ഉപയോഗിച്ചു വരുന്ന ഒരു ചിഹ്നമാണ്ണ്‍ സ്വസ്തിക.

നമ്മള്‍ ഇന്ത്യകാര്‍ക്ക് വളരെ അധികം സുപരിചിതമായ ഒരു പ്രതീകമാണ്ണ്‍ സ്വസ്തിക. ഏഷ്യൻ രാജ്യങ്ങളില്‍ ഹിന്ദുക്കളും ബുദ്ധമതക്കാരും ആയിരകണക്കിനു വര്‍ഷങ്ങള്‍ ആയി ഇത് ഉപയോഗിക്കുന്നു. ഈ കാലഗട്ടതില്‍ പോലും സ്വസ്തിക ഒരു പ്രതീകമായി ഉപയോഗിക്കുന്നു .ഏഷ്യക്കാര്‍ മാത്രമല്ല യവനന്‍മാരും (greek) സ്വസ്തിക ഉപയോഗിച്ചിരുന്നു .4000 വർഷം മുമ്പ് നിലവിലുണ്ടായിരുന്ന ട്രോയ് (Troy), എന്ന പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങൾ നിന്ന്‍ സ്വസ്തിക ഉപയോഗിചതിന്റെ ധാരാളം തെളിവുകള്‍ ലഭിച്ചിട്ട് ഉണ്ട്. പുരാതന ഡ്രൂയിഡുകളും കെൽറ്റുകളും സ്വസ്തിക ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നോർഡിക് ഗോത്ര കാരും, ആദിമ ക്രിസ്ത്യാനികളില്ലേ , മതപരമായ സന്യാസികളും ,Teutonic നൈറ്റ്സും അവരുടെ ചിഹ്നങ്ങളില്‍ സ്വസ്തിക ഉപയോഗിച്ചട്ടുണ്ട്.

ഇപ്പോള്‍ നമ്മുക്ക് ലഭ്യമായിടുള്ളതില്‍ ഏറ്റവും പഴക്കമുള്ള സ്വസ്തിക ലഭിച്ചിരിക്കുന്നത്, ഉക്രേനിലെ mezine നില്‍ നിന്ന്‍ ആണ് 12,000 മുതല്‍ 15,000 വർഷം വരെ പഴക്കം ഇതിനു കണക്ക് ആക്കുന്നു. ഒരു മാമോത്തിന്റെക്കൊബ് കൊണ്ട് ഉണ്ടാകിയ ഒരുകിളിയുടെ ശില്പത്തില്‍ ആണ് സ്വസ്തിക കൊത്തിവച്ചിരിക്കുന്നത് . സ്വസ്തിക ഉപയോഗിചിരുന്നതില്‍ വച് ഏറ്റവുംപഴയ സംസ്കാരം 8,000 വർഷം മുന്പ് ദക്ഷിണ യൂറോപ്പിൽ നിലനിന്നിരുന്ന നിയോലിത്തിക്ക് സംസ്കാരം ആയിരുന്നു .അതായത് ഇന്നത്തെ സെർബിയ, ക്രൊയേഷ്യ , ബോസ്നിയ ,ഹെർസഗോവിന ഉള്‍പെടുന്ന പ്രദേശത്ത് നില നിന്നിരുന്ന ഒരു സംസ്കാരം.

ജപ്പാനീസില്‍ Manji , ചൈനീസില്‍ (wan) ‘ വാൻ ‘ , ഇംഗ്ലീഷില്‍ ‘ Fylfot ‘, ജർമ്മനിയിൽ Hakenkreuz ,ഗ്രീക്കില്‍ ‘ Tetraskelion ‘ അല്ലെങ്കിൽ ‘ Tetragammadion ‘ എന്നിങ്ങനെ പല ഭാഷയില്‍ സ്വസ്തിക പല പേരുകളില്‍ അറിയപെടുന്നു.

സ്വസ്തിക ഒരു സംസ്കൃത പദം ആണ് ” അതിനു , നന്നായി ആയിരിക്കുക , മാന്യനായ, ഉയര്‍ന്ന അസ്തിത്വം ഉള്ളത് , സ്ഥിരമായ നിലനിക്കുന്നവിജയം തുടങ്ങിയ അര്‍ഥം ആണ് നല്കിയിരിക്കുനത് .

പുരാതന പാരമ്പര്യത്തില്‍ ഒരേ ചിഹ്നങ്ങള്‍ക്ക് ഇരട്ട അര്‍ഥം നല്കുനത് പോലെ, സ്വസ്തികക്ക് ഹിന്ദു സംസ്കാരത്തില്‍ അത് എങ്ങനെ വരയ്ക്കുന്നു എന്നതിനെ ആസ്പദമാക്കി പോസറിവും (+ve) നെഗറീവും (-ve) , ആയ രണ്ടു അര്‍ഥങ്ങള്‍ നല്‍കിയിരിക്കുന്നു . ഇടത്തോട്ടുള്ള സ്വസ്തിക കാളിയുടെയും മന്ത്രവാധത്തിന്റെയും പ്രതീകമായി ആയി കരുതുബോള്‍, വലതൊട്ടുള്ള സ്വസ്തിക , വിഷ്ണു ദേവന്റെയും , സൂര്യന്റെ പ്രതീകമായി കരുതുന്നു.

ബുദ്ധമതത്തില്‍ സ്വസ്തിക നല്ല ഭാഗ്യവും, അഭിവൃദ്ധിയും, നിത്യതയും കൊണ്ട് വരുന്നതിന്‍റെ പ്രതീകമാണ് .ഇത് ബുദ്ധനുമായി നേരിട്ട് ബന്ധപ്പെട്ട കിടക്കുന്നു .ബുദ്ധ പ്രതിമയുടെ കാലിലും, ഹൃദയത്തിലും ഇത് കൊത്തിവച്ചിരിക്കുന്നതായി കണ്ടെത്താൻ കഴിയും. സ്വസ്തികയില്‍ ബുദ്ധന്‍റെ മനസ്സ് അടങ്ങിയരിക്കുനതായി വിശ്വസിക്കുന്നു.

റോമിലെയും ഇംഗ്ലണ്ട്ലെയും ക്രിസ്തീയ കാറ്റക്കോമ്പുകളിലെ ലിഖിതങ്ങളില്ലും മതിലുകളില്ലും സ്വസ്തിക ചിഹ്നം “ZOTIKO ZOTIKO” എന്നാ വാക്കുകള്‍ക്ക് സമീപംആയി സ്ഥാപിച്ചിരിക്കുന്നു. “ജീവന്റെ ജീവന്‍”/നിത്യജീവന്‍ എന്നാണ്ണ്‍ ഇതിനു അർത്ഥം കൊടുതിരിക്കുനത് . നിഗൂഡതകള്‍ നിറഞ്ഞ എത്യോപ്യയുടെ ലാലിബേല പാറ പള്ളികളുടെ ജനലയിലും വാതില്‍പടവുകളില്ലും സ്വസ്തിക ചിഹ്നം നമ്മുക്ക്കാണ്ണാന്‍ സാധിക്കും.

സ്വസ്തിക സൂര്യന്റെ പ്രതീകമായി Phoenicians ഉപയോഗിച്ചിരുന്നു , മാത്രമല്ല അവരുടെ പുരോഹിതര്‍ അതിനെ ദൈവത്തിന്റെ പ്രതീകമായി കണക്കാക്കുന്നു.

അങ്ങനെ വിവിധ രാജ്യങ്ങളില്‍ ,വിവിധ സംസ്കാരങ്ങളില്‍, വിവിധ മത വിഭാഗങ്ങളില്‍ പെട്ടവര്‍ ഒരേ രീതിയില്‍ ഉള്ള സ്വസ്തിക ചിഹ്നം നിത്യതയുടെയും നമയുടെയും അര്‍ഥം വരുന്ന രീതിയില്‍ പതിനായിരകണക്കിനു വർഷങ്ങളായി പവിത്രമായ കരുതി ജീവിച്ചു പോകുന്നു. നിത്യതയുടെ പ്രതീകമായി കരുതന്ന ഈ സ്വസ്തിക ചിഹ്നം വിദ്വേഷത്തിന്റെ ഒരു പ്രതീകമായി മാറിയിരിക്കുന്നു, `എന്നത് തികച്ചും ദൗർഭാഗ്യകരമാണ്.

എന്തുകൊണ്ടാണ് ഹിറ്റ്ലർ ഈ ചിഹ്നത്തിനു എത്രതൊള്ളം പ്രാധാന്യം നല്‍കി ?

എന്തുകൊണ്ടാണ് നാസികള്‍ ഇത് ഉപയോഗിക്കാൻ തീരുമാനിചത് ?

ചില ചരിത്രപരമായ കാര്യങ്ങള്‍ നമ്മുക്ക് പരിശോധിക്കാം. 19-ആം നൂറ്റാണ്ടിലെ ആരഭം ആയപോഴെക്കും ജർമനിയുടെ ചുറ്റുമുള്ള മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ സാമ്രാജ്യങ്ങൾ വിപുലീകരിക്കുകയും വലിയ വന്‍ ശക്തികള്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ ജര്‍മനി ഇതിനെല്ലാം അപവാദമായി നിലനിക്കുക ആയിരുന്നു ; 1871 വരെ ഒരു ഏകീകൃത രാജ്യം ആയിരുന്നില്ല ജര്‍മനി . മംഗോളിയന്‍ മാരുടെ ആക്രമണം മൂലം തങ്ങളുടെ സഹോദരന്‍മാരായ ആര്യന്മാരുമായി ബന്ധം നഷ്ടപെട്ടു ഒറ്റപെട്ടുകഴിയുകയായിരുന്നു ജര്‍മനികാര്‍.

മുകളില്‍ സൂചിപ്പിച്ചത് പോലെ സ്വസ്തികയുടെ , സംസ്കൃതത്തിലെ അര്‍ഥമായ ” മാന്യന്‍, കുലീനന്‍’’ എന്നത് ആര്യൻമാരായ ജര്‍മന്‍കാര്‍ തങ്ങളെ തന്നെ പ്രദിധാനം ചെയുന്ന ഒരു പ്രതീകം ആയി കരുതി. ആര്യന്മാർ ഇറാനിലും വടക്കേ ഇന്ത്യയിലും താമസം ആക്കിയ ആളുകളുടെ ഒരു കൂട്ടം ആയിരുന്നു. തങ്ങളുടെ ചുറ്റുമുള്ള സംസ്കാരങ്ങളെക്കാള്‍ മികച്ചതും ശുദ്ധവും ആയ വംശാവലി ആണ് തങ്ങളുടെ എന്ന്‍ അവര്‍ വിശ്വസിചിരുന്നു .

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി അയപോഴെക്കും ജർമൻ ദേശീയവാദികൾ ഒരു വലിയ ജർമ്മൻ/ ആര്യന്‍ സാമ്രാജ്യം സ്വപനം കണ്ടുകൊണ്ട് അതി പുരാതന ഇന്ത്യൻ / ആര്യൻ ഉത്ഭവത്തില്‍ ഉള്ള , സ്വസ്തിക തങ്ങളുടെ ദേശിയതയുടെ പ്രതിരൂപമായി പ്രതിനിധാനം ചെയ്യാന്‍ തുടങ്ങി .ആ നൂറ്റാണ്ടിന്റെ അവസാനം ആയപോഴെക്കും സ്വസ്തിക ജര്‍മ്മന്‍ ദേശിയതയുടെ അടയാളം ആയി മാറിയിരുന്നു . ജര്‍മ്മന്‍ ആനുകാലിക മാസികകളിലും മറ്റും സ്വസ്തിക ഔധ്യോഗികമായി ഉപയോഗിച്ചു തുടങ്ങി .ജര്‍മന്‍ ദേശിയ ജിംനാസ്റ്റിക്സ് ലീഗിന്റെ ഔധ്യോഗിക മുദ്രയായി സ്വസ്തിക മാറി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ , സ്വസ്തിക ജർമ്മൻ ദേശീയതയുടെ ഒരു പൊതു വികാരം ആയിരുന്നു .പല ആര്യന്‍ ദേശിയ പ്രസ്ഥാനങ്ങളുടെ മുദ്രയായി സ്വസ്തിക മാറി കഴിഞ്ഞിരുന്നു .ജർമൻ യുവാക്കളുടെ പ്രസ്ഥാനമായാ Wandervogel , Joerg Lanz von, Liebenfels , anti-Semitic ആനുകാലിക മാസികയായ Ostara നും; വിവിധ Freikorps യൂണിറ്റുകളും, പിന്നെ തുലെ സൊസൈറ്റികളും , സ്വസ്തിക ഉപയോഗിച്ചു തുടങ്ങി.

1920 ഓഗേസ്റ്റ് എഴാം തിയതി തുടങ്ങിയ Salzburg പാര്‍ട്ടി കോണ്‍ഗ്രെസില്‍ വച്ചു നാസിപാര്‍ട്ടിയുടെ പതാക അനാവരണം ചെയ്ത വേളയില്‍ ഹിറ്റ്‌ലര്‍ സ്വസ്തിക, പതാകയില്‍ ഉള്‍പെടുതിയതിനെ കുറിച്ചുപറഞ്ഞത് “ഇത് ആര്യൻമാരുടെ ദൗത്യതെയും പോരാട്ടത്തെയും വിജയത്തെയും ലക്ഷ്യബോധത്തെയും സൂചിപ്പിക്കുന്നു’’ എന്നാണ്ണ്‍.

ഐക്കണോഗ്രാഫികളുടെ അഭിപ്രായത്തില്‍ സ്വസ്തികക്ക് നന്മയെയും ,തിന്മയെയും പ്രദിദാനം ചെയവുന്ന രണ്ടു അര്‍ഥം ആണ് ഉള്ളത്. വലം കൈയ്യൻ സ്വസ്തികയും ഇടംകൈയ്യൻ സ്വസ്തികയും ഉണ്ട് , രണ്ടും എതിർ ദിശകളിൽ ആണ് കറങ്ങുന്നത്. ഒന്ന്‍ ഘടികാരദിശയിലും അടുത്തത് എതിര്‍ഘടികാരദിശയിലും ആണ് തിരിയുനത് . വലം കൈയ്യൻ മുദ്രയെ സ്വസ്തികയെന്നും (“swastika”) ഇടംകൈയ്യൻ മുദ്രയെ ‘’swavastika’ എന്നും വിളിക്കുന്നു.’ ഘടികാരദിശയിൽ കറങ്ങുന്ന മുദ്ര സ്വാഭാവിക പരിണാമത്തെയും , വളര്‍ച്ചയും, ജീവനെയും സൂചിപ്പിക്കുന്നു , കൂടാതെ എതിർഘടികാരദിശയിൽ ഉള്ളതിനെ അധഃപതനത്തിന്റെയും മരണത്തിന്റെയും അടയാളം ആയി സൂചിപ്പിക്കുന്നു. അറിയാതയോ അണ്ണോ അറിഞ്ഞുകൊണ്ട് അണ്ണോ എന്ന്‍ അറിയില്ല ഹിറ്റ്‌ലര്‍റുടെ നാസികളുടെ പതാകയില്‍ പതിച്ചിരിക്കുന്നത് അധഃപതനത്തിന്റെയും മരണത്തിന്റെയും അടയാളം ആയ എതിർഘടികാരദിശയിൽ ഉള്ള സ്വസ്തികയായിരുന്നു (ഇടംകൈയ്യൻ) (swavastika) ഉണ്ടായിരുന്നത് .
===============

റോമിലെ ക്രൈസ്തവ ഭൂഗര്‍ഭകല്ലറയുടെ ചുവരുകളിൽ സ്വസ്തിക ചിഹ്നത്തിന്
അടുത്തായി 'ZOTIKA ZOTIKA ' എന്നു അടയാളപ്പെടുത്തിയത് കണ്ടെത്തിയിട്ടുണ്ട്.
പുരാതന ഗ്രീസിലെ പൈത്തഗോറസ്‌ സ്വസ്‌തികയെ 'ടെട്രാക്ടിസ്' എന്ന നാമത്തിൽ ഉപയോഗിച്ചിരുന്നു. ഭൂമിയെയും സ്വർഗത്തിനെയും ബന്ധിപ്പിക്കുന്നതിനെ സൂചിപ്പിക്കാൻ ആണ് ഇത്തരത്തിൽ ഉള്ള ചിഹ്നം ഉപയോഗിച്ചിരുന്നത്.

കണ്ടെത്തിയതിൽ വെച്ചു ഏറ്റവും പഴക്കമേറിയ സ്വസ്തിക ചിഹ്നം, 12000 വർഷങ്ങൾ പഴക്കമേറിയ ഒരു ആനക്കൊമ്പിൽ തീർത്ത പ്രതിമയിൽ ആണ്. ഇത് കണ്ടെത്തിയത് ഉക്രൈനിലെ mezin എന്ന സ്ഥലത്തു നിന്നാണ്.

സ്വസ്‌തിക എന്ന വാക്കിനു സംസ്കൃതത്തിൽ "നല്ലതു വരട്ടെ" എന്നാണ് അർത്ഥം. പല രാജ്യങ്ങളിലും പല പേരിലാണ് ഇത് അറിയപ്പെടുന്നത്. ചൈനയിൽ 'വാൻ' എന്നും, ജപ്പാനിൽ 'മാഞ്ചി' എന്നും, ഇംഗ്ലണ്ടിൽ 'ഫിൽഫോട്ട്', ജർമനിയിൽ 'ഹാക്കൻക്രൂസ്‌ ' എന്നും, ഗ്രീസിൽ 'ടെട്രാസ്‌കീലിയോൺ' എന്നും ആണ് അറിയപ്പെടുന്നത്.
സംസ്കൃത പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ സ്വസ്‌തിക രണ്ടു തരത്തിൽ ഉണ്ട്. പോസിറ്റീവ് ഊർജവും , നെഗറ്റീവ് ഊർജവും.

കാലാ കാലങ്ങളായി പല രാജ്യങ്ങൾ, പല സമൂഹങ്ങൾ, അതു പോലെ തന്നെ പല സംസ്കാരങ്ങൾ നന്മയെയും, അനശ്വരതയെയും സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്ന ഒരു ചിഹ്നം വെറുപ്പിന്റെ പര്യായം ആയി മാറിയത് തികച്ചും ദൗർഭാഗ്യകരം അന്ന്.


Read More...

ദി മട്രിക്സ് തിയറി(The Matrix Theory)

ദി  മട്രിക്സ് തിയറി - പ്രപഞ്ചം ഒരു മഹാസ്ഫോടനത്തിലൂടെയല്ല, മൃദുലമായ ഒരു കീസ്ട്രോക്കിലൂടെ ആയിരുന്നോ ആരംഭിച്ചത്? 
(The Matrix Theory - Our universe began with a gentle keystroke rather than a big bang?)


1999 ഇൽ പുറത്തിറങ്ങിയ 'ദി  മട്രിക്സ്' എന്ന മൂവിയെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകുമെന്നു കരുതുന്നു .
വാചൗസ്കി സഹോദരങ്ങൾ ആണ് ഇതിന്റെ  രചനയും സംവിധാനവും നിർവഹിച്ചത്.
ലോകം മുഴുവൻ ഒരു കമ്പ്യൂട്ടർ സിമുലേഷന്റെ (മായ) ഉള്ളിൽ ആണ് എന്നാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്.

ഈ ചിത്രത്തിൽ പറയുന്നതനുസരിച്ച് നിങ്ങൾ ഇതുവരെ ചെയ്തതും ഇനി ചെയ്യാവുന്നതുമായ എല്ലാ കാര്യങ്ങളും ഒരു highly-advanced കമ്പ്യൂട്ടറിന്റെ പ്രോസസ്സ് ആണ് .
എല്ലാ ബന്ധങ്ങളും, എല്ലാ വികാരങ്ങളും, എല്ലാ ഓർമകളും സൂപ്പർ കമ്പ്യൂട്ടറുകളിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതാണ് .
നിങ്ങള്ക്ക് ചുറ്റുമുള്ളതെല്ലാം കമ്പ്യൂട്ടറിൽ മെനഞ്ഞെടുത്ത  മായാലോകമാണ്.
മറ്റൊരു  രീതിയിൽ പറഞ്ഞാൽ നിങ്ങൾ കംപ്യൂട്ടറുകളാൽ നിയന്ത്രിക്കപ്പെടുന്ന വെറുമൊരു കളിപ്പാവയാണ്.
നിങ്ങൾ ജീവിക്കുന്നതാകട്ടെ ഒരു ഗെയിം വേൾഡിലും.

ഈ ചിത്രം പുറത്തിറങ്ങിയതിന് ശേഷം ഈ സിദ്ധാന്തം വളരെ ചർച്ച ചെയ്യപ്പെട്ടു.

എന്നിരുന്നാലും ഇത് ഒരു പൂർണ സിദ്ധാന്തമായി അവതരിപ്പിച്ചത് ചിത്രം ഇറങ്ങി  4 വര്ഷങ്ങള്ക്കു ശേഷം 2003 ൽ ആയിരുന്നു. ബ്രിട്ടീഷ് തത്ത്വചിന്തകനായ നിക്ക് ബോസ്റ്റ്രോം ആയിരുന്നു ഇതിന്റെ ഉപജ്ഞാതാവ്.

അദ്ധേഹത്തിന്റെ പ്രബന്ധത്തിൽ, ഡോക്ടർ ബോസ്റ്റ്രം പറയുന്നത് നമ്മളെക്കാളൊക്കെ വളരെയധികം വികസിതമായ  ഒരു വർഗ്ഗമാണ് നമ്മുടെ ഈ ഡിജിറ്റൽ തടവിനു പിന്നിൽ എന്നാണ്.

ഈഅത്യന്താധുനിക വർഗ്ഗം (മനുഷ്യനോ മറ്റെന്തെങ്കിലുമോ) ഒരു പക്ഷെ വിർച്വൽ റിയാലിറ്റി ഉപയോഗിച്ച്‌ അവരുടെ വിദൂര പൂർവികരായ മനുഷ്യരേയും (ഇപ്പോളത്തെ നമ്മൾ) അവരുടെ ലോകത്തേയും പുനഃ സൃഷ്ടിക്കുന്നതാകാം.

കേട്ടിട്ട് ഭ്രാന്താണെന്നു തോന്നുന്നുണ്ടോ? എന്നാൽ ഡോക്ടർ ബോസ്റ്റോം ശരിയായിരിക്കാം എന്ന് നാസ കരുതുന്നു.

നാസ മാത്രമല്ല, കോടീശ്വരനായ സാങ്കേതിക വിദഗ്ധനും ഗവേഷകനുമായ എലോൺ മസ്‌ക് (Elon Musk) ഉം ബഹിരാകാശ ശാസ്ത്രജ്ഞൻ നീൽ ഡി ഗ്രസ്സേ ടൈസണും ഇതേ അനുമാനത്തിലാണ്.

വാദങ്ങൾ 
````
1 . 2016 ഇലെ Code Conference  ഇത് എലോൺ മസ്‌ക്  പറഞ്ഞതിങ്ങനെ: "നമ്മൾ ഇതുവരെ നേടിയ അത്ഭുതകരമായ, ക്രമാതീതമായ സാങ്കേതിക മൂന്ന്നേറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ ഇതേ വേഗതയിലോ ഇതിലും വേഗത്തിലോ  ആയിരിക്കും ഇനി ഭാവിയിലെ സാങ്കേതിക പുരോഗതി. ഉദാഹരണത്തിന് 40 വര്ഷം മുൻപുള്ള ഒരു കമ്പ്യൂട്ടർ ഗെയിം ആയിരുന്നു പോംഗ് (Pong). അത് കളിച്ചിരുന്നത് വെറും 2 ഡോട്ടും ഒരു  ചതുരവും കൊണ്ടായിരുന്നു . 40 വര്ഷങ്ങള്ക്കു ശേഷം ഇപ്പോളത്തെ കമ്പ്യൂട്ടർ ഗെയിംസ്  അതി നൂതന  ഗ്രാഫിക്സ്, വിർച്വൽ റിയാലിറ്റി എന്നിവ ഉപയോഗപ്പെടുത്തി ലക്ഷക്കണക്കിന് ആൾക്കാർക്ക് ഒരേ സമയം കളിയ്ക്കാൻ സാധിക്കുന്ന തരത്തിൽ ഉള്ളവയാണ്. 40 വര്ഷങ്ങള്ക്കുള്ളിൽ ഇത്ര വലിയ പുരോഗതി ഉണ്ടായങ്കിൽ 1000  അല്ലെങ്കിൽ 10000 വര്ഷങ്ങള്ക്കു ശേഷം ഈ സാങ്കേതിക വിദ്യകൾ  എവിടെ എത്തി നിൽക്കും എന്ന് നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല. 10000 വര്ഷങ്ങള്ക്കു ശേഷം ഉള്ള ഏതോ ജീവി വർഗ്ഗങ്ങൾ (മനുഷ്യനോ മെഷീനുകളോ യന്ത്ര-മനുഷ്യ സങ്കര ജീവികളോ) വികസിപ്പിച്ചെടുത്ത ഒരു കമ്പ്യൂട്ടർ ഗെയിം കൺസോൾ ന്റെ ഉള്ളിൽ ആകാം നമ്മൾ എല്ലാവരും."

 2 . നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി യുടെ ഭാഗമായ Centre for Evolutionary Computation and Automated Design ന്റെ ഡയറക്ടർ റിച്ച് ടെറൈൽ (Rich Terrile) ഇങ്ങനെ പറയുന്നു: "ഇപ്പോൾ നാസയുടെ ഏറ്റവും ശക്തി കൂടിയ സൂപ്പർ കംപ്യൂട്ടറിനു മനുഷ്യ മസ്തിഷ്കത്തിന്റെ ഇരട്ടി വേഗതയുണ്ട്. ലളിതമായി കണക്കു കൂട്ടി നോക്കിയാൽ Moore's Law അനുസരിച്ചു ( Moore's Law പറയുന്നത് ഓരോ രണ്ടു വര്ഷം കൂടുമ്പോളും കമ്പ്യൂട്ടർ പവർ ഇരട്ടി ആകുന്നു എന്നാണ്) ഈ കമ്പ്യൂട്ടറുകൾക്ക് ഒരു ദശാബ്ദത്തിനുള്ളിൽ ഒരു മനുഷ്യായുസ്സു (80 വര്ഷം) മുഴുവൻ 1  മാസത്തിനുള്ളിൽ നിര്‍ണ്ണയിക്കുന്നതിനുള്ള പ്രാപ്‌തി ഉണ്ടാകും എന്നാണ്. ഒരു മനുഷ്യായുസ്സു കണക്കു കൂട്ടുക എന്ന് വച്ചാൽ ഒരു മനുഷ്യന് തന്റെ  ജീവിതത്തിൽ മനസ്സില്‍ രൂപം നല്‍കാവുന്ന എല്ലാ ചിന്തകളും ഉണ്ടാക്കാം എന്നർത്ഥം". ഇത് അടിസ്ഥാനപ്പെടുത്തി ചിന്തിച്ചാൽ നമ്മുടെ ഈ ലോകം മുഴുവനും ഒരു വിർ ച്വൽ  റിയാലിറ്റി വഴി ഉണ്ടാക്കാൻ പ്രാപ്തിയുള്ള കംപ്യൂട്ടേഴ്സ് വിദൂര ഭാവിയിലുണ്ടാകാം. റിച്ച് അടുത്ത 30 വർഷത്തിനു ശേഷം ഇറങ്ങാൻ സാധ്യതയുള്ള PlayStation ന്റെ ശേഷിയെക്കുറിച്ചും വാചാലനാകുന്നു. (PlayStation സാധാരണ രീതിയിൽ 6-8 വർഷങ്ങൾ കൂടുമ്പോൾ ആണ് പുതിയ വേർഷനുകൾ ഇറക്കാറ്. 30 വർഷത്തിന്‌ ശേഷം ഒരു പക്ഷെ PlayStation 7 ആയിരിക്കും ഉണ്ടാവുക). ഭാവിയിലെ ആ PlayStation നു 10000 മനുഷ്യ ജീവിതങ്ങൾ തത്സമയം കണക്കു കൂട്ടുന്നതിനുള്ള കഴിവ് ഉണ്ടാകുമെന്നു അദ്ദേഹം കരുതുന്നു. ലോകത്തിലാകെ ഏകദേശം 100 മില്യൺ  PlayStations ഉണ്ടെന്നു കരുതുക. ഒരു PlayStation നു 10000 മനുഷ്യരെ simulate ചെയ്യാൻ കഴിയുമെങ്കിൽ 100 മില്യൺ x 10000 എന്ന സംഖ്യ ഒന്നു സങ്കൽപ്പിച്ചു നോക്കൂ. ഈ  ചിന്തിച്ചാൽ ഇപ്പോൾ  ഭൂമിയിൽ ഉള്ള മനുഷ്യരേക്കാൾ കൂടുതൽ മനുഷ്യർ 30 വര്ഷങ്ങള്ക്കു ശേഷം PlayStations ന്റെ ഉള്ളിൽ ജീവിക്കുന്നു എന്ന് വരും.

3. ഈ വാദത്തിന്റെ മറ്റൊരു വക്താവായ നീൽ ഡി ഗ്രസ്സേ ടൈസൺ (Neil deGrasse Tyson) അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി യുടെ കീഴിലുള്ള ഹെയ്‌ഡൻ പ്ലാനറ്റോറിയത്തിന്റെ ഇപ്പോളത്തെ ഡയറക്ടർ ആണ്.
അദ്ദേഹം പറയുന്നതനുസരിച്ച് നാം ജീവിക്കുന്നത് ഒരു മായാലോകത്തിൽ ആകാനുള്ള സാധ്യത 50 -50 ആണ്. മനുഷ്യന്റെയും ചിമ്പാൻസിയുടെയും ബുദ്ധിശക്തിയിലുള്ള അത്ഭുതകരമായ അന്തരം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു, ഇരു ജീവി വർഗ്ഗത്തിന്റെയും DNA യിലുള്ള സാമ്യം 98% ആണെന്നിരിക്കിലും!
 അങ്ങകലെ എവിടെയോ മനുഷ്യനെക്കാളൊക്കെ വളരെയധികം ബുദ്ധിശക്തിയും സാമർഥ്യവുമുള്ള ഏതോ ജീവിവർഗ്ഗം ഉണ്ടാകാം. അങ്ങിനെയെങ്കിൽ അവർ അവരുടെ വിനോദത്തിനു വേണ്ടി നിർമിച്ചതാകാം  നമ്മുടെയെല്ലാം ജീവിതങ്ങൾ എന്ന് ഞാൻ നിഷ്‌പ്രയാസം സങ്കൽപ്പിക്കുന്നു."

പിന്താങ്ങുന്ന സിദ്ധാന്തങ്ങൾ 
````````
1 . ക്വാണ്ടം മെക്കാനിക്സ് തിയറി:  ഈ തിയറി അനുസരിച്ച് ഓരോ കണത്തിനും അവ നിരീക്ഷിക്കപ്പെടുന്നത് വരെ  കൃത്യമായ ഒരു അവസ്ഥ ഇല്ല (particles do not have a definite state unless they're being observed). ഈ സിദ്ധാന്തത്തിനു കൃത്യമായ ഒരു വിശദീകരണം നല്കാൻ ശാസ്ത്രജ്ഞർക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല.
എന്നാൽ നമ്മുടെ മാട്രിക്സ് തിയറി ഇതുമായി ഒത്തുപോകുന്നു: അത് പ്രകാരം നമ്മൾ കാണേണ്ട കാര്യങ്ങൾ കാണേണ്ട സമയത്തു മാത്രമേ കാണുന്നുള്ളൂ. (seeing what we need to see when we need to see it). ഒരു വസ്തുവിനെ നമ്മൾ കാണാത്ത (നിരീക്ഷിക്കാത്ത) സമയത്തെ കുറിച്ച് നമുക്ക് അറിവില്ല.

2 . മാത്തമാറ്റിക്‌സിനാൽ നിർമിതമായ ലോകം:
പ്രപഞ്ചത്തെക്കുറിച്ചു നമ്മൾ കൂടുതൽ പഠിക്കുന്തോറും അത് മാത്തമാറ്റിക്സിൽ അധിഷ്ടിതമാണ് എന്ന് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു. പ്രകൃതിയും പ്രപഞ്ചവും ആഴത്തിൽ പഠിക്കുമ്പോൾ അവയെല്ലാം ചെന്നെത്തുന്നത് മാത്തമാറ്റിക്സിന്റെ സിദ്ധാന്തങ്ങളിലും സമവാക്യങ്ങളിലും ആണ്. നമ്മൾ ഒരു കമ്പ്യൂട്ടർ ഗെയിമിന്റെ ഉള്ളിൽ ആണെങ്കിലും നമ്മൾ കണ്ടു പിടിക്കാൻ പോകുന്നത് ആ ലോകത്തിലെ നിയമങ്ങൾ അതികൃത്യതയുള്ളതും മാത്തമാറ്റിക്കൽ ആണ് എന്നുള്ളതുമാണ്. (എല്ലാ കമ്പ്യൂട്ടർ ഗെയിംസും മാത്തമറ്റിക്കൽ അൽഗോരിതങ്ങളിൽ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്). ഈ നിയമങ്ങൾ പ്രതിഫലിപ്പിക്കുന്നത് അവ എഴുതപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ കോഡിനെയാണ്.

3. ജൈവ സൗഹാർദ്ദ പരമായ പ്രപഞ്ചം:
ഈ പ്രപഞ്ചം മാത്തമാറ്റിക്‌സിൽ അധിഷ്ഠിതമാണെങ്കിലും,  വിരോധാഭാസമെന്നു പറയട്ടെ, ഒരേ സമയം അതു  ജൈവ സൗഹാർദ്ദ പരവുമാണ് (bio-friendliness). എന്ത് കൊണ്ടാണിത്? ഫിസിക്സിന്റെ നിയമങ്ങളാലും മാത്തമാറ്റിക്സിന്റെ സമവാക്യങ്ങളാലും പ്രവർത്തിക്കുന്ന ഈ കര്‍ക്കശമായ, കണിശമായ പ്രപഞ്ചം എങ്ങനെ ജീവജാലങ്ങൾ ഉടലെടുക്കുവാൻ പാകത്തിൽ കൗശലപൂർവ്വം സാഹചര്യങ്ങളൊരുക്കി? അത് വെറും യാദൃച്ഛികത മാത്രമാണോ? ഉദാഹരണത്തിനു കാർബണിന്റെ കാര്യം തന്നെ എടുക്കുക. ജീവൻ രൂപപ്പെടാൻ ഏറ്റവും ആവശ്യമായ ഒരു മൂലകമാണത്. എന്നാൽ കാർബൺ പ്രപഞ്ചോത്പത്തിയുടെ മഹാവിസ്ഫോടനമായ 'ബിഗ് ബാങ്' വഴി ഉണ്ടായതല്ല. മറിച്ച്  ഭീമൻ നക്ഷത്രങ്ങളുടെ ഉൾഭാഗങ്ങളിൽ രൂപം കൊണ്ട്, പിന്നീട് ആ നക്ഷത്രങ്ങൾ പൊട്ടത്തെറിക്കുമ്പോൾ പ്രപഞ്ചമാകെ സൗകര്യപൂർവം വ്യാപിക്കുകയാണുണ്ടായത്. കാർബൺ ഉല്‍പാദിപ്പിക്കുന്ന രാസപ്രവർത്തനം വളരെ സൂക്ഷ്മ മായ ഒന്നാണ്. ഈ സംഭവ പാരമ്പരകളാകെ വളരെ ചേർന്നുപോകുന്നവയായിരുന്നു. ആറ്റത്തിലെ ന്യൂക്ലിയൈ നെ പിടിച്ചു നിർത്തുന്ന ബലം അല്പം കൂടുകയോ കുറയുകയോ ചെയ്തിരുന്നെങ്കിൽ ആ രാസ പ്രവർത്തനം ഒരിക്കലും നടക്കുകയില്ലായിരുന്നു; ജീവനും ഉണ്ടാവുകയില്ലായിരുന്നു. മറ്റൊരു രീതിയിൽ  പറഞ്ഞാൽ, അതി സൂക്ഷ്മവും സങ്കീർണവുമായ ഒരു puzzle കിറുകൃത്യമായ രീതികളിലും കിറുകൃത്യമായ സമയങ്ങളിലും  പൂരിപ്പിച്ചതു കൊണ്ടാണ് ഭൂമിയിലെ ഇന്നത്തെ ജീവൻ ഉണ്ടായത്. അവിശ്വസനീയമായ, ഭാഗ്യവശാലുള്ള യാദൃശ്ചികതകളുടെ ഒരു പരമ്പര തന്നെ ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നാൽ ദൈവത്തിലും ഭാഗ്യത്തിലും യാദൃശ്ചികതകളിലും വിശ്വസിക്കാത്ത പരുക്കന്മാരായ ശാസ്ത്രജ്ഞന്മാർക്ക് ഈ സിദ്ധാന്തം ദഹിച്ചില്ല. നമ്മെക്കാൾ ബുദ്ധിയും ശക്തിയുമുള്ള എന്തോ ഒന്ന് നമ്മെ സങ്കീർണ രീതിയിൽ നിർമിച്ചു എന്ന് ആധുനിക ശാസ്ത്രം കരുതുന്നു. പൂർവികർ ആ ശക്തിയെ ദൈവം എന്ന്  വിളിച്ചു. 
Read More...

വടക്കോട്ട് വളഞ്ഞു വളർന്ന മരങ്ങൾ







രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ സൈന്യം തച്ചുതകർത്തതാണ് പോളണ്ടിലെ ഗ്രിഫിനോ ടൗൺ. അതിനോടു ചേർന്നുതന്നെ ഒരു വനപ്രദേശമുണ്ട്-ക്രൂക്ക്ഡ് ഫോറസ്റ്റ് എന്നാണിതിന് അധികൃതർ നൽകിയിരിക്കുന്ന പേര്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ വളഞ്ഞ മരങ്ങളാണ് ഈ വനത്തിന്റെ പ്രത്യേകത. പക്ഷേ എല്ലാ മരങ്ങളിലുമില്ല, ഈ വനത്തിലെ 400  പൈൻ മരങ്ങളുടെ ഏറ്റവും താഴെയുള്ള തടിഭാഗമാണ് പുറത്തോട്ടു വളഞ്ഞരീതിയിലുള്ളത്. എല്ലാ വളവുകളും വടക്കോട്ടു തിരിഞ്ഞാണെന്ന പ്രത്യേകതയുമുണ്ട്.
വടക്കുപടിഞ്ഞാറൻ പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. പക്ഷേ എന്തുകൊണ്ടാണ് ഈ മരങ്ങളിങ്ങനെ എന്നു വിനോദസഞ്ചാരികൾ ചോദിച്ചാൽ ആർക്കും ഉത്തരമുണ്ടാകില്ല. 90 ഡിഗ്രി വളവുമായി നിലനിൽക്കുന്ന മരങ്ങള്‍ നിറഞ്ഞ ഈ നിഗൂഢവനത്തിനു പിന്നിലെ സത്യാവസ്ഥ ആർക്കും അറിയില്ലെന്നതാണു സത്യം. ചില മരങ്ങളുടെ വളവ് പുറത്തേക്ക് മൂന്നു മുതൽ ഒൻപതു വരെ അടി  നീളത്തിലാണ്. ഇതിന്റെ കാരണം പറയുന്ന എന്തെങ്കിലും തെളിവുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ തന്നെ അത് നാസി അധിനിവേശത്തോടെ നശിപ്പിക്കപ്പെടുകയും ചെയ്തു. നിലവിൽ സംരക്ഷിത വനപ്രദേശമാണിത്. പ്രാദേശിക ഭാഷയിൽ Krzywy Las എന്നാണു പേര്.
തടി വളഞ്ഞ മരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. പക്ഷേ ഇത്രയും കൃത്യമായി നിരനിരയായി നട്ടുപിടിച്ചെന്ന പോലുള്ള മരങ്ങളെ വേറെ എവിടെയും കാണാനാകില്ല. ഇതിൽ ഏറ്റവും ഉയരത്തിലുള്ള പൈൻമരത്തിന് 50 അടി വരെ പൊക്കം കാണും. 1930കളിൽ നട്ടുവളർത്തിയവയാണ് ഈ പൈൻമരങ്ങളെന്നാണു കരുതുന്നത്. ഏഴോ പത്തോ വർഷങ്ങൾ കഴിഞ്ഞപ്പോൾ വളവ് പ്രത്യക്ഷപ്പെട്ടു. മരത്തിന്റെ ‘വളയ’ങ്ങളിൽ നടത്തിയ പരിശോധനയാണ് ഇക്കാര്യത്തിൽ വ്യക്തത വരുക്കിയത്. ജനിതകവൈകല്യമാണോ ഇതിനു കാരണമെന്നറിയാനുള്ള പരിശോധനയും നടന്നു. പക്ഷേ 400 മരങ്ങളിൽ മാത്രമായി ഇത്തരമൊരു പ്രശ്നം എങ്ങനെ വരാനാണെന്ന ചോദ്യം അപ്പോഴും ബാക്കി.
കാനഡയിൽ വളഞ്ഞുപുളഞ്ഞ് കെട്ടിപ്പുണർന്ന പോലെ മരത്തടിയുള്ള വൃക്ഷങ്ങളെക്കുറിച്ച് പഠിച്ചവർ ക്രൂക്ക്ഡ് ഫോറസ്റ്റിനെപ്പറ്റിയും പഠിച്ചിരുന്നു. പക്ഷേ കൃത്യമായൊരു നിഗമനത്തിലെത്താനായില്ല. അന്തരീക്ഷത്തിൽ നിന്നുള്ള ഏതെങ്കിലും തരം സ്വാധീനമാകാമെന്നാണ് അവരും പറയുന്നത്. ഏറ്റവും പ്രചാരത്തിലുള്ള സംശയം ഇതിന് കാരണക്കാരാകുന്നത് മഞ്ഞുവീഴ്ചയാണെന്നതാണ്. മഞ്ഞിന്റെ ഭാരം താങ്ങാനാകാതെ വളഞ്ഞു നിൽക്കുകയും ഒടുവിൽ മഞ്ഞുരുകിപ്പോകുമ്പോൾ തിരികെ ഉയരത്തിലേക്ക് വളരാനാകാത്തതുമാണെന്നതാണ് ആ വാദം. പക്ഷേ ഈ 400 മരങ്ങളെയും ചുറ്റിയുള്ള മറ്റു മരങ്ങളിൽ അത് സംഭവിക്കുന്നില്ലല്ലോ എന്ന ചോദ്യവും അവിടെ ഉയരുന്നു.
ഫർണിച്ചറുകളും കപ്പൽഭാഗങ്ങളുമെല്ലാം നിർമിക്കാനായി കർഷകർ തന്നെ കൃത്രിമവഴികളിലൂടെ മരങ്ങളെ വളച്ചതാണെന്ന വാദവുമുണ്ട്. പ്രദേശത്തിന് 50 മൈൽ മാറി കടലുമുണ്ട്. ഇത്തരത്തിൽ മരങ്ങളുടെ രൂപം മാറ്റി ഫർണിച്ചറുകളുണ്ടാക്കുന്ന രീതി ഇപ്പോൾത്തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ളതുമാണ്. അതല്ല, കാട്ടിലേക്ക് ഇരച്ചുകയറിയ ജർമൻ ടാങ്കുകൾ പൈൻ മരത്തൈകളിലൂടെ കയറിയിറങ്ങുകയും അത് വഴി വരൾച്ച മുരടിച്ചു വളഞ്ഞു പോയതാണെന്ന വാദവുമുണ്ട്. അപ്പോഴും അത്രയും വലിയ കാട്ടിൽ അത്രയും ചെറിയ ഭാഗത്തെ മരങ്ങളെ മാത്രം എങ്ങനെ തിരഞ്ഞുപിടിച്ച് ടാങ്കു കയറ്റി നശിപ്പിച്ചു എന്ന ചോദ്യവുമുയരുന്നു. എന്തായാലും നിഗൂഢതകളേറെ ഒളിപ്പിച്ചിരിക്കുന്ന ഈ കാട്ടിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കാണ്. ഇവിടെ വന്നു മടങ്ങുന്നവർ തത്കാലത്തേക്ക് മരത്തിന്റെ വളവു സംബന്ധിച്ച് തങ്ങളുടേതായ നിഗമനങ്ങളുണ്ടാക്കി തൃപ്തിപ്പെടുന്നുവെന്നു മാത്രം


Read More...

രക്ഷിതാക്കൾ ജാഗ്രതൈ... അമ്പതാം നാളിൽ ഈ വീഡിയോ ഗെയിം നിങ്ങളുടെ കുട്ടിയുടെ ജീവനെടുക്കും





രക്ഷിതാക്കൾ ജാഗ്രതൈ... അമ്പതാം നാളിൽ ഈ വീഡിയോ ഗെയിം നിങ്ങളുടെ കുട്ടിയുടെ ജീവനെടുക്കും

ഈ വീഡിയോ ഗെയിം കളിച്ചു തുടങ്ങിയാൽ അമ്പതാം ദിനം നിങ്ങളെ കാത്തിരിക്കുന്നത് മരണമായിരിക്കും. ലോകമെമ്പാടും നൂറുകണക്കിന് കൌമാരക്കാരെ സ്വയം ജീവനെടുക്കാൻ പ്രേരിപ്പിച്ച ബ്ലൂ വെയ്ൽ എന്ന ആത്മഹത്യാ ഗെയിമിന്റെ ഭീതിയിലാണ് ഇന്ന് ലോകമെമ്പാടുമുള്ള രക്ഷിതാക്കൾ. റഷ്യയിൽ തുടങ്ങിയെന്ന് കരുതപ്പെടുന്ന ഈ വീഡിയോ ഗെയിമിന്റെ കരാളഹസ്‌തങ്ങൾ യൂറോപ്പിന്റെയും അമേരിക്കയുടെയും പലഭാഗങ്ങളിലേക്കും നീങ്ങിയതായും റിപ്പോർട്ടുണ്ട്. എന്തിനേറെ പറയുന്നു മലയാളി കുടുംബങ്ങൾ ഏറെയുള്ള യു.എ.ഇയിലെ രക്ഷകർത്താക്കൾ പോലും ഭീതിയിലാണെന്നാണ് ഒരു അറബ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.

എന്താണ് ബ്ലൂ വെയ്ൽ ഗെയിം...
ഒരു മൈൻഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് ബ്ലൂ വെയ്ൽ. അതായത് ഇത് കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് രീതി. ഗെയിം തുടങ്ങുമ്പോൾ തന്നെ ചില നിർദ്ദേശങ്ങളെത്തും. രാത്രി ഒറ്റയ്‌ക്ക് ഇരുന്ന് ഹൊറർ സിനിമകൾ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയിൽ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളിൽ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകൾ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകൾ പൂർത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങൾ അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കിൽ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥർ പറയുന്നു. ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാം ദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്. ഇത്തരത്തിൽ നൂറോളം പേർ റഷ്യയിൽ മാത്രം മരണപ്പെട്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, ചലഞ്ച് തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് ഇതിൽ നിന്നും പുറത്ത് പോകാനുമാകില്ല. ഈ ആപ്ലിക്കേഷൻ ഒരിക്കൽ സ്വന്തം ഫോണിൽ ഡൌൺലോഡ് ചെയ്‌ത് കഴിഞ്ഞാൽ പിന്നീടൊരിക്കലും ഡിലീറ്റ് ചെയ്യാൻ കഴിയില്ല. മാത്രവുമല്ല ഈ ആപ്പിലൂടെ മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യുന്ന ഗെയിം ഡവലപ്പേഴ്സ് പിന്നീട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ ഇവർ നിർബന്ധിതരാകും.

ബ്ലൂ വെയിലിന് പിന്നിൽ

മാനസിക നില തെറ്റിയ ഒരു കൂട്ടം ആളുകൾ അല്ലെങ്കിൽ ഒരു വ്യക്തി ആയിരിക്കണം ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റഷ്യയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

ഓപ്പറേഷൻ ബ്ലൂ വെയിൽ

എത്തിക്കൽ ഹാക്കിംഗ് സംഘമായ അനോണിമസ് കഴിഞ്ഞ ദിവസം ബ്ലൂ വെയിലിനെതിരെ ഒരു സന്ദേശം പുറത്തിറക്കിയിരുന്നു. മുന്നൂറോളം നിരപരാധികളുടെ ജീവനെടുത്ത സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആരും ഇവരുടെ ചതിയിൽ വീഴരുതെന്നും അനോണിമസ് മുന്നറിയിപ്പു നൽകുന്നു. ഇതൊരു ക്രിമിനൽ കുറ്റമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും ഇവർ മുന്നറിയിപ്പു നൽകുന്നു. ഇതിന് വേണ്ടി ഓപ്പറേഷൻ ബ്ലൂ വെയിൽ എന്ന പേരിൽ ക്യാംപയിൻ നടത്തുമെന്നും അനോണിമസ് അറിയിച്ചിട്ടുണ്ട്.

ഏറെയും കൌമാരക്കാർ, മാതാപിതാക്കൾ സൂക്ഷിക്കുക

14നും 18നും ഇടയിലുള്ള കൌമാരക്കാരെയാണ് ഇത്തരത്തിൽ ചതിയിൽ കുടുക്കുന്നത്. സാങ്കേതിക വിദ്യ ഏറെ വളർന്നിട്ടും ഇന്റർനെറ്റിലെ ചതിക്കുഴികൾ മനസിലാക്കാൻ കഴിയാതെ പോകുന്നത് അപകടകരമാണെന്ന് ഈ രംഗത്തെ വിദദ്ധർ അഭിപ്രായപ്പെടുന്നു. ഇതിൽ നിന്നും കുട്ടികളെ തടയാൻ മാതാപിതാക്കൾ തന്നെ രംഗത്തിറങ്ങണമെന്ന് വിവിധ അന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. കുട്ടികൾ ഇൻറർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്നത് എന്തൊക്കെയാണെന്ന് കൃത്യമായും നിരീക്ഷിക്കണമെന്ന് ചില സ്‌കൂളുകൾ ഇതിനോടകം തന്നെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കുട്ടികൾ ബ്ലൂ വെയിൽ ഗെയിം കളിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പിൻതിരിപ്പിക്കണമെന്നും അന്വേഷണ ഏജൻസികളെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

ലോകം മുഴുവൻ വൈറലായി പടരുന്നുണ്ടെങ്കിലും ഇന്ത്യയിൽ ബ്ലൂ വെയിൽ ഗെയിമിനെ പറ്റി ഇതുവരെയും പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.


Read More...