ദി മട്രിക്സ് തിയറി - പ്രപഞ്ചം ഒരു മഹാസ്ഫോടനത്തിലൂടെയല്ല, മൃദുലമായ ഒരു കീസ്ട്രോക്കിലൂടെ ആയിരുന്നോ ആരംഭിച്ചത്?
(The Matrix Theory - Our universe began with a gentle keystroke rather than a big bang?)
1999 ഇൽ പുറത്തിറങ്ങിയ 'ദി മട്രിക്സ്' എന്ന മൂവിയെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകുമെന്നു കരുതുന്നു .
വാചൗസ്കി സഹോദരങ്ങൾ ആണ് ഇതിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.
ലോകം മുഴുവൻ ഒരു കമ്പ്യൂട്ടർ സിമുലേഷന്റെ (മായ) ഉള്ളിൽ ആണ് എന്നാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്.
ഈ ചിത്രത്തിൽ പറയുന്നതനുസരിച്ച് നിങ്ങൾ ഇതുവരെ ചെയ്തതും ഇനി ചെയ്യാവുന്നതുമായ എല്ലാ കാര്യങ്ങളും ഒരു highly-advanced കമ്പ്യൂട്ടറിന്റെ പ്രോസസ്സ് ആണ് .
എല്ലാ ബന്ധങ്ങളും, എല്ലാ വികാരങ്ങളും, എല്ലാ ഓർമകളും സൂപ്പർ കമ്പ്യൂട്ടറുകളിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതാണ് .
നിങ്ങള്ക്ക് ചുറ്റുമുള്ളതെല്ലാം കമ്പ്യൂട്ടറിൽ മെനഞ്ഞെടുത്ത മായാലോകമാണ്.
മറ്റൊരു രീതിയിൽ പറഞ്ഞാൽ നിങ്ങൾ കംപ്യൂട്ടറുകളാൽ നിയന്ത്രിക്കപ്പെടുന്ന വെറുമൊരു കളിപ്പാവയാണ്.
നിങ്ങൾ ജീവിക്കുന്നതാകട്ടെ ഒരു ഗെയിം വേൾഡിലും.
ഈ ചിത്രം പുറത്തിറങ്ങിയതിന് ശേഷം ഈ സിദ്ധാന്തം വളരെ ചർച്ച ചെയ്യപ്പെട്ടു.
എന്നിരുന്നാലും ഇത് ഒരു പൂർണ സിദ്ധാന്തമായി അവതരിപ്പിച്ചത് ചിത്രം ഇറങ്ങി 4 വര്ഷങ്ങള്ക്കു ശേഷം 2003 ൽ ആയിരുന്നു. ബ്രിട്ടീഷ് തത്ത്വചിന്തകനായ നിക്ക് ബോസ്റ്റ്രോം ആയിരുന്നു ഇതിന്റെ ഉപജ്ഞാതാവ്.
അദ്ധേഹത്തിന്റെ പ്രബന്ധത്തിൽ, ഡോക്ടർ ബോസ്റ്റ്രം പറയുന്നത് നമ്മളെക്കാളൊക്കെ വളരെയധികം വികസിതമായ ഒരു വർഗ്ഗമാണ് നമ്മുടെ ഈ ഡിജിറ്റൽ തടവിനു പിന്നിൽ എന്നാണ്.
ഈഅത്യന്താധുനിക വർഗ്ഗം (മനുഷ്യനോ മറ്റെന്തെങ്കിലുമോ) ഒരു പക്ഷെ വിർച്വൽ റിയാലിറ്റി ഉപയോഗിച്ച് അവരുടെ വിദൂര പൂർവികരായ മനുഷ്യരേയും (ഇപ്പോളത്തെ നമ്മൾ) അവരുടെ ലോകത്തേയും പുനഃ സൃഷ്ടിക്കുന്നതാകാം.
കേട്ടിട്ട് ഭ്രാന്താണെന്നു തോന്നുന്നുണ്ടോ? എന്നാൽ ഡോക്ടർ ബോസ്റ്റോം ശരിയായിരിക്കാം എന്ന് നാസ കരുതുന്നു.
നാസ മാത്രമല്ല, കോടീശ്വരനായ സാങ്കേതിക വിദഗ്ധനും ഗവേഷകനുമായ എലോൺ മസ്‌ക് (Elon Musk) ഉം ബഹിരാകാശ ശാസ്ത്രജ്ഞൻ നീൽ ഡി ഗ്രസ്സേ ടൈസണും ഇതേ അനുമാനത്തിലാണ്.
വാദങ്ങൾ
````
1 . 2016 ഇലെ Code Conference ഇത് എലോൺ മസ്‌ക് പറഞ്ഞതിങ്ങനെ: "നമ്മൾ ഇതുവരെ നേടിയ അത്ഭുതകരമായ, ക്രമാതീതമായ സാങ്കേതിക മൂന്ന്നേറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ ഇതേ വേഗതയിലോ ഇതിലും വേഗത്തിലോ ആയിരിക്കും ഇനി ഭാവിയിലെ സാങ്കേതിക പുരോഗതി. ഉദാഹരണത്തിന് 40 വര്ഷം മുൻപുള്ള ഒരു കമ്പ്യൂട്ടർ ഗെയിം ആയിരുന്നു പോംഗ് (Pong). അത് കളിച്ചിരുന്നത് വെറും 2 ഡോട്ടും ഒരു ചതുരവും കൊണ്ടായിരുന്നു . 40 വര്ഷങ്ങള്ക്കു ശേഷം ഇപ്പോളത്തെ കമ്പ്യൂട്ടർ ഗെയിംസ് അതി നൂതന ഗ്രാഫിക്സ്, വിർച്വൽ റിയാലിറ്റി എന്നിവ ഉപയോഗപ്പെടുത്തി ലക്ഷക്കണക്കിന് ആൾക്കാർക്ക് ഒരേ സമയം കളിയ്ക്കാൻ സാധിക്കുന്ന തരത്തിൽ ഉള്ളവയാണ്. 40 വര്ഷങ്ങള്ക്കുള്ളിൽ ഇത്ര വലിയ പുരോഗതി ഉണ്ടായങ്കിൽ 1000 അല്ലെങ്കിൽ 10000 വര്ഷങ്ങള്ക്കു ശേഷം ഈ സാങ്കേതിക വിദ്യകൾ എവിടെ എത്തി നിൽക്കും എന്ന് നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല. 10000 വര്ഷങ്ങള്ക്കു ശേഷം ഉള്ള ഏതോ ജീവി വർഗ്ഗങ്ങൾ (മനുഷ്യനോ മെഷീനുകളോ യന്ത്ര-മനുഷ്യ സങ്കര ജീവികളോ) വികസിപ്പിച്ചെടുത്ത ഒരു കമ്പ്യൂട്ടർ ഗെയിം കൺസോൾ ന്റെ ഉള്ളിൽ ആകാം നമ്മൾ എല്ലാവരും."
2 . നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി യുടെ ഭാഗമായ Centre for Evolutionary Computation and Automated Design ന്റെ ഡയറക്ടർ റിച്ച് ടെറൈൽ (Rich Terrile) ഇങ്ങനെ പറയുന്നു: "ഇപ്പോൾ നാസയുടെ ഏറ്റവും ശക്തി കൂടിയ സൂപ്പർ കംപ്യൂട്ടറിനു മനുഷ്യ മസ്തിഷ്കത്തിന്റെ ഇരട്ടി വേഗതയുണ്ട്. ലളിതമായി കണക്കു കൂട്ടി നോക്കിയാൽ Moore's Law അനുസരിച്ചു ( Moore's Law പറയുന്നത് ഓരോ രണ്ടു വര്ഷം കൂടുമ്പോളും കമ്പ്യൂട്ടർ പവർ ഇരട്ടി ആകുന്നു എന്നാണ്) ഈ കമ്പ്യൂട്ടറുകൾക്ക് ഒരു ദശാബ്ദത്തിനുള്ളിൽ ഒരു മനുഷ്യായുസ്സു (80 വര്ഷം) മുഴുവൻ 1 മാസത്തിനുള്ളിൽ നിര്‍ണ്ണയിക്കുന്നതിനുള്ള പ്രാപ്‌തി ഉണ്ടാകും എന്നാണ്. ഒരു മനുഷ്യായുസ്സു കണക്കു കൂട്ടുക എന്ന് വച്ചാൽ ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ മനസ്സില്‍ രൂപം നല്‍കാവുന്ന എല്ലാ ചിന്തകളും ഉണ്ടാക്കാം എന്നർത്ഥം". ഇത് അടിസ്ഥാനപ്പെടുത്തി ചിന്തിച്ചാൽ നമ്മുടെ ഈ ലോകം മുഴുവനും ഒരു വിർ ച്വൽ റിയാലിറ്റി വഴി ഉണ്ടാക്കാൻ പ്രാപ്തിയുള്ള കംപ്യൂട്ടേഴ്സ് വിദൂര ഭാവിയിലുണ്ടാകാം. റിച്ച് അടുത്ത 30 വർഷത്തിനു ശേഷം ഇറങ്ങാൻ സാധ്യതയുള്ള PlayStation ന്റെ ശേഷിയെക്കുറിച്ചും വാചാലനാകുന്നു. (PlayStation സാധാരണ രീതിയിൽ 6-8 വർഷങ്ങൾ കൂടുമ്പോൾ ആണ് പുതിയ വേർഷനുകൾ ഇറക്കാറ്. 30 വർഷത്തിന് ശേഷം ഒരു പക്ഷെ PlayStation 7 ആയിരിക്കും ഉണ്ടാവുക). ഭാവിയിലെ ആ PlayStation നു 10000 മനുഷ്യ ജീവിതങ്ങൾ തത്സമയം കണക്കു കൂട്ടുന്നതിനുള്ള കഴിവ് ഉണ്ടാകുമെന്നു അദ്ദേഹം കരുതുന്നു. ലോകത്തിലാകെ ഏകദേശം 100 മില്യൺ PlayStations ഉണ്ടെന്നു കരുതുക. ഒരു PlayStation നു 10000 മനുഷ്യരെ simulate ചെയ്യാൻ കഴിയുമെങ്കിൽ 100 മില്യൺ x 10000 എന്ന സംഖ്യ ഒന്നു സങ്കൽപ്പിച്ചു നോക്കൂ. ഈ ചിന്തിച്ചാൽ ഇപ്പോൾ ഭൂമിയിൽ ഉള്ള മനുഷ്യരേക്കാൾ കൂടുതൽ മനുഷ്യർ 30 വര്ഷങ്ങള്ക്കു ശേഷം PlayStations ന്റെ ഉള്ളിൽ ജീവിക്കുന്നു എന്ന് വരും.
3. ഈ വാദത്തിന്റെ മറ്റൊരു വക്താവായ നീൽ ഡി ഗ്രസ്സേ ടൈസൺ (Neil deGrasse Tyson) അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി യുടെ കീഴിലുള്ള ഹെയ്‌ഡൻ പ്ലാനറ്റോറിയത്തിന്റെ ഇപ്പോളത്തെ ഡയറക്ടർ ആണ്.
അദ്ദേഹം പറയുന്നതനുസരിച്ച് നാം ജീവിക്കുന്നത് ഒരു മായാലോകത്തിൽ ആകാനുള്ള സാധ്യത 50 -50 ആണ്. മനുഷ്യന്റെയും ചിമ്പാൻസിയുടെയും ബുദ്ധിശക്തിയിലുള്ള അത്ഭുതകരമായ അന്തരം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു, ഇരു ജീവി വർഗ്ഗത്തിന്റെയും DNA യിലുള്ള സാമ്യം 98% ആണെന്നിരിക്കിലും!
അങ്ങകലെ എവിടെയോ മനുഷ്യനെക്കാളൊക്കെ വളരെയധികം ബുദ്ധിശക്തിയും സാമർഥ്യവുമുള്ള ഏതോ ജീവിവർഗ്ഗം ഉണ്ടാകാം. അങ്ങിനെയെങ്കിൽ അവർ അവരുടെ വിനോദത്തിനു വേണ്ടി നിർമിച്ചതാകാം നമ്മുടെയെല്ലാം ജീവിതങ്ങൾ എന്ന് ഞാൻ നിഷ്‌പ്രയാസം സങ്കൽപ്പിക്കുന്നു."
പിന്താങ്ങുന്ന സിദ്ധാന്തങ്ങൾ
````````
1 . ക്വാണ്ടം മെക്കാനിക്സ് തിയറി: ഈ തിയറി അനുസരിച്ച് ഓരോ കണത്തിനും അവ നിരീക്ഷിക്കപ്പെടുന്നത് വരെ കൃത്യമായ ഒരു അവസ്ഥ ഇല്ല (particles do not have a definite state unless they're being observed). ഈ സിദ്ധാന്തത്തിനു കൃത്യമായ ഒരു വിശദീകരണം നല്കാൻ ശാസ്ത്രജ്ഞർക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല.
എന്നാൽ നമ്മുടെ മാട്രിക്സ് തിയറി ഇതുമായി ഒത്തുപോകുന്നു: അത് പ്രകാരം നമ്മൾ കാണേണ്ട കാര്യങ്ങൾ കാണേണ്ട സമയത്തു മാത്രമേ കാണുന്നുള്ളൂ. (seeing what we need to see when we need to see it). ഒരു വസ്തുവിനെ നമ്മൾ കാണാത്ത (നിരീക്ഷിക്കാത്ത) സമയത്തെ കുറിച്ച് നമുക്ക് അറിവില്ല.
2 . മാത്തമാറ്റിക്‌സിനാൽ നിർമിതമായ ലോകം:
പ്രപഞ്ചത്തെക്കുറിച്ചു നമ്മൾ കൂടുതൽ പഠിക്കുന്തോറും അത് മാത്തമാറ്റിക്സിൽ അധിഷ്ടിതമാണ് എന്ന് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു. പ്രകൃതിയും പ്രപഞ്ചവും ആഴത്തിൽ പഠിക്കുമ്പോൾ അവയെല്ലാം ചെന്നെത്തുന്നത് മാത്തമാറ്റിക്സിന്റെ സിദ്ധാന്തങ്ങളിലും സമവാക്യങ്ങളിലും ആണ്. നമ്മൾ ഒരു കമ്പ്യൂട്ടർ ഗെയിമിന്റെ ഉള്ളിൽ ആണെങ്കിലും നമ്മൾ കണ്ടു പിടിക്കാൻ പോകുന്നത് ആ ലോകത്തിലെ നിയമങ്ങൾ അതികൃത്യതയുള്ളതും മാത്തമാറ്റിക്കൽ ആണ് എന്നുള്ളതുമാണ്. (എല്ലാ കമ്പ്യൂട്ടർ ഗെയിംസും മാത്തമറ്റിക്കൽ അൽഗോരിതങ്ങളിൽ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്). ഈ നിയമങ്ങൾ പ്രതിഫലിപ്പിക്കുന്നത് അവ എഴുതപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ കോഡിനെയാണ്.
3. ജൈവ സൗഹാർദ്ദ പരമായ പ്രപഞ്ചം:
ഈ പ്രപഞ്ചം മാത്തമാറ്റിക്‌സിൽ അധിഷ്ഠിതമാണെങ്കിലും, വിരോധാഭാസമെന്നു പറയട്ടെ, ഒരേ സമയം അതു ജൈവ സൗഹാർദ്ദ പരവുമാണ് (bio-friendliness). എന്ത് കൊണ്ടാണിത്? ഫിസിക്സിന്റെ നിയമങ്ങളാലും മാത്തമാറ്റിക്സിന്റെ സമവാക്യങ്ങളാലും പ്രവർത്തിക്കുന്ന ഈ കര്‍ക്കശമായ, കണിശമായ പ്രപഞ്ചം എങ്ങനെ ജീവജാലങ്ങൾ ഉടലെടുക്കുവാൻ പാകത്തിൽ കൗശലപൂർവ്വം സാഹചര്യങ്ങളൊരുക്കി? അത് വെറും യാദൃച്ഛികത മാത്രമാണോ? ഉദാഹരണത്തിനു കാർബണിന്റെ കാര്യം തന്നെ എടുക്കുക. ജീവൻ രൂപപ്പെടാൻ ഏറ്റവും ആവശ്യമായ ഒരു മൂലകമാണത്. എന്നാൽ കാർബൺ പ്രപഞ്ചോത്പത്തിയുടെ മഹാവിസ്ഫോടനമായ 'ബിഗ് ബാങ്' വഴി ഉണ്ടായതല്ല. മറിച്ച് ഭീമൻ നക്ഷത്രങ്ങളുടെ ഉൾഭാഗങ്ങളിൽ രൂപം കൊണ്ട്, പിന്നീട് ആ നക്ഷത്രങ്ങൾ പൊട്ടത്തെറിക്കുമ്പോൾ പ്രപഞ്ചമാകെ സൗകര്യപൂർവം വ്യാപിക്കുകയാണുണ്ടായത്. കാർബൺ ഉല്‍പാദിപ്പിക്കുന്ന രാസപ്രവർത്തനം വളരെ സൂക്ഷ്മ മായ ഒന്നാണ്. ഈ സംഭവ പാരമ്പരകളാകെ വളരെ ചേർന്നുപോകുന്നവയായിരുന്നു. ആറ്റത്തിലെ ന്യൂക്ലിയൈ നെ പിടിച്ചു നിർത്തുന്ന ബലം അല്പം കൂടുകയോ കുറയുകയോ ചെയ്തിരുന്നെങ്കിൽ ആ രാസ പ്രവർത്തനം ഒരിക്കലും നടക്കുകയില്ലായിരുന്നു; ജീവനും ഉണ്ടാവുകയില്ലായിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, അതി സൂക്ഷ്മവും സങ്കീർണവുമായ ഒരു puzzle കിറുകൃത്യമായ രീതികളിലും കിറുകൃത്യമായ സമയങ്ങളിലും പൂരിപ്പിച്ചതു കൊണ്ടാണ് ഭൂമിയിലെ ഇന്നത്തെ ജീവൻ ഉണ്ടായത്. അവിശ്വസനീയമായ, ഭാഗ്യവശാലുള്ള യാദൃശ്ചികതകളുടെ ഒരു പരമ്പര തന്നെ ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നാൽ ദൈവത്തിലും ഭാഗ്യത്തിലും യാദൃശ്ചികതകളിലും വിശ്വസിക്കാത്ത പരുക്കന്മാരായ ശാസ്ത്രജ്ഞന്മാർക്ക് ഈ സിദ്ധാന്തം ദഹിച്ചില്ല. നമ്മെക്കാൾ ബുദ്ധിയും ശക്തിയുമുള്ള എന്തോ ഒന്ന് നമ്മെ സങ്കീർണ രീതിയിൽ നിർമിച്ചു എന്ന് ആധുനിക ശാസ്ത്രം കരുതുന്നു. പൂർവികർ ആ ശക്തിയെ ദൈവം എന്ന് വിളിച്ചു.

0 comments:
Post a Comment