'2000 ജുലൈ 25 നു വൈകുന്നേരം നാലേ മുക്കാൽ. Air France Flight 4590 പാരീസ്-ന്യൂയോർക്ക് , കോൺകോഡ് വിമാനം റൺ വേയിലൂടെ പായുന്നു.ടേയ്ക് ഓഫിനു തൊട്ടു മുൻപ് വിമാനത്തിന്റെ പിൻ ഭാഗത്ത് തീ പടരുകയും പിന്നീട് കുറച്ച് സമയത്തിനു ശേഷം കത്തിയമർന്ന വിമാനം തകർന്നു വീഴുകയും ചെയ്യുന്നു.
...........................................................................................
50കളുടെ അവസാനമാണു കോൺകോഡ് വിമാനങ്ങളുടെ ചരിത്രം തുടങ്ങുന്നത്. ഭൂഖണ്ഡാന്തര യാത്രകളുടെ ദൈർഖ്യം വല്ലാതെ കുറയ്ക്കാൻ വേണ്ടി ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിമാനങ്ങൾ വികസിപ്പിക്കാൻ ഗവേഷണങ്ങൾ നടക്കുന്നു. ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ഒത്ത് ചേർന്നുള്ള ഗവേഷണങ്ങളുടെ ഫലമായി 1969 ലാണു ആദ്യത്തെ കോൺകോഡ് വിമാനം പറക്കുന്നത്..വളരെ ഉയർന്ന വേഗതയിൽ പോവുമ്പോളുള്ള പ്രശ്നങ്നൾ ഇല്ലാതാക്കൻ സാധാരണ വിമാനങൻളിൽ നിന്ന് വ്യത്യസ്തമായി ഒട്ടനവധി ഡിസൈൻ ചെയ്ഞ്ചുകൾക്ക് ശേഷമാണൂ കോൺകോഡ് പുറത്തിറങ്ങിയത്.
പിന്നീട് ഏഴു വർഷങ്നൾക്ക് ശേഷം 1976 ലാണു കോൺകോഡ് പാസഞ്ചർ സർവീസിലോട്ട് കടന്നത്. ശബ്ദത്തേക്കാൾ രണ്ട് മടങ്ങിലധികം വേഗതയിൽ (മണിക്കൂറിൽ 2100 കി.മി) പറന്നിരുന്ന കോൺകോഡിനു അറ്റ്ലാന്റിക് ക്രോസ് ചെയ്ത് ലണ്ടനിൽ നിന്ന് ന്യൂയോർക്കിലെത്താൻ വെറും മൂന്നര മണിക്കൂർ മതിയായിരുന്നു, ഇന്നത് ഏകദേശം ഏഴു മണിക്കൂർ വരും.പരമാവധി 128 യാത്രക്കാർക്ക് മാത്രമേ സഞ്ചരിക്കാൻ പറ്റുമായിരുന്നുള്ളൂ.അത് കൊണ്ട് തന്നെ ടിക്കറ്റ് നിരക്ക് വളരെ കൂടുതലായിരുന്നു.
സാങ്കേതികമായി ഒട്ടനവധി വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും 76 മുതൽ രണ്ടായിരം വരെ കോൺകോഡ് യാതൊരു വിധ ചീത്തപ്പേരുകളും കേൾപ്പിക്കാതെ ശബ്ദത്തിനേക്കാൾ വേഗത്തിൽ സഞ്ചരിച്ച് ഭൂഖണ്ഡാന്തരയാത്രകൾ നടത്തി.
പക്ഷെ 2000 ജുലൈ 25 ൽ ,പാരീസ്എയർപോർടിനടുത്ത് 113 പേരുടേ ജീവൻ കത്തിയമർന്നു. എന്താണു സംഭവിച്ചതെന്ന് ആർക്കും മനസിലായില്ല.എയർ ട്രാഫിക് കണ്ട്രോളർ ടെയ്ക് ഓഫിനു മുൻപ് തീ കത്തിപ്പടരുന്നത് കണ്ടെങ്കിലും ആ വിവരം കൈമാറുന്നതിനു മുൻപ് വിമാനം പറന്നുയരാനുള്ള അതിവേഗ്ഗത കൈവരിച്ചിരുന്നു (370 കിമി/മണിക്കൂർ). പൈലറ്റുമാരുടെ നിയന്ത്രണങ്ങൾക്കുമപ്പുറത്തായ വിമാനം പിന്നീട് കത്തിയമർന്ന് വീഴുകയായിരുന്നു.സാങ്കേതിക ലോകത്തിനു അഭിമാനമായ കോൺകോഡ് എങനെ തകർന്ന് വീണു എന്നതിനുത്തരം കിട്ടാൻ ഒടുവിൽ ഫ്രാൻസിന്റെ ആക്സിഡന്റ് ഇൻ വെസ്റ്റിഗേഷൻ ഏജൻസി ആയ BEA തുനിഞ്ഞിറങ്ങി.
വിമാനം തകർന്നു വീണ സ്തലത്ത് അന്വേഷണം നടത്തിയ ടീമിനു പക്ഷെ നിരാശയായിരുന്നു ഫലം.ഉയർന്ന താപനിലയിൽ എല്ലാ ഭാഗങ്നളും കത്തിക്കരിഞ്ഞിരുന്നു. ഒരു എത്തും പിടിയും കിട്ടാതെ വലഞ്ഞ അന്വേഷണസംഘം പിന്നീട് വിമാനം പറന്നുയർന്ന റൺ വേയിലെത്തി പരിശോധന നടത്തി. പറന്നുയരുന്നതിനു കുറേ ദൂരം മുൻപ് തന്നെ റൺ വേയിൽ വീണൊഴുകിയ ഇന്ധനത്തിന്റെ സാന്നിധ്യം സംഘം കണ്ടെത്തി.അതിവേഗതയിൽ പോവുമ്പോഴുള്ള ഉയർന്ന ഡ്രാഗ് കുറയ്ക്കാൻ വേണ്ടി പ്രത്യേക രീതിയിൽ രൂപകല്പന ചെയ്തതായിരുന്നു കോൺകോഡിന്റെ ചിറകുകൾ (ഡെൽറ്റാ വിങ്). വവ്വാലിന്റെ ചിറകു പോലെ യിരുന്ന തിന്റെ അടിയിലും മുന്നിലുമായിട്ടായിരുന്നു ഇന്ധനം സ്റ്റോർ ചെയ്തിരുന്നത്. അവിടുന്ന് വന്ന ചോർച്ചയാകാം അപകടകാരണം എന്ന അനുമാനത്തിൽ അന്വേഷണസംഘമെത്തി
പക്ഷെ എങനെ ഇന്ധനം ചോർന്നു എന്ന ചോദ്യം സംഘത്തിനു തലവേദനയായി മാറി. റൺ വേയിൽ അന്വേഷണം നടത്തിയ കൂട്ടത്തിൽ ടേയ്ക് ഓഫിനു മുൻപ് വിമാനത്തിൽ നിന്ന് ചിതറിപ്പോയ പദാർത്തങ്ങൾ ശേഖരിച്ചിരുന്നു. എന്തങ്കിലും തീരുമാനത്തിൽ എത്താൻ കോൺകോഡ് വിമാനങ്ങളുടെ നിർമാണത്തിൽ സഹകരിച്ച ആരുടെയെങ്കിലും സഹായം വേണമായിരുന്നു. വിമാനത്തിന്റെ പല ഭാഗങ്ങളും നിർമ്മിചത് അമേരിക്കയിൽ ആയത് കൊണ്ട്, അന്വേഷണത്തിനായ് അമേരിക്കയിൽ നിന്ന് നാഷണൽ ട്രാൻപോർടേഷൻ സേഫ്റ്റി ബോർഡിലെ ബോബ് മാകിന്റോഷ് പാരീസിലെത്തി.
റൺ വേയിൽ നിന്ന് കണ്ടെത്തിയ വളരെ ചെറിയ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചപ്പോൾ അത് കോൺകോഡ് ടയറുകളിലൊനിന്റെ ഭാഗമാണെന്ന് മനസിലായി. ഉയർന്ന ഭാരവും അതിവേഗതയിലുള്ള ലാന്റിങും കൈകാര്യം ചെയ്യാൻ വേണ്ടി ഉയർന്ന മർദത്തിൽ നൈട്രജൻ നിറച്ച ടയറുകൾ ആയിരുന്നു വിമാനത്തിൽ ഉപയോഗിച്ചിരുന്നത്. അത് കൊണ്ട് തന്നെ എന്തങ്കിലും കാരണവശാൽ ടയർ പൊട്ടാനിടയായാൽ അത് ഒരു ചെറിയ ബോംബ് പൊട്ടുന്നതിനു തുല്യമായിരുന്നു. വളരെ സൂക്ഷമമായി ഓരോചെറിയ കഷ്ണങ്ങളും യോജിപ്പിച്ചപ്പോൾ കിട്ടിയ റബ്ബർ ഷീറ്റിന്റെ ഉപരിതലത്തിൽ ഒരു വിടവു കാണാനിടയാകുകയും ,ടയർ പൊട്ടിയിട്ടു തന്നെയാണു ആക്സിഡന്റ് നടന്നത് എന്ന നിഗമനത്തിൽ എത്റ്റുകയും ചെയ്തു.
പക്ഷെ ആ ഉത്തരം പുതിയ ചോദ്യത്തിലേക്കുള്ള വാതിൽ തുറന്നിരുന്നു. ടയർ എങ്ങനെ പൊട്ടി?
കോൺകോഡ് വിമാനങ്ങളുടെ ടയർ ക്വാളിറ്റിയെ കുറീച്ച് മുൻപ് ചില വിമർശനങ്ങൾ വന്നിരുന്നു..പക്ഷെ പ്രസ്തുത വിമാനത്തിന്റെ ടയർ താരതമ്യേന പുതിയതായിരുന്നു. ഉയർന്ന ക്വാളിറ്റിയിലുള്ള ടയർ പൊട്ടിയതെങ്ങനെയെന്ന ചോദ്യം അന്വേഷകരെ വീണ്ടും വലച്ചു. അപ്പോഴാണു റൺ വേയിൽ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ കൂട്ടത്തിൽ ഏതാണ്ട് 40 സെമി നീളമുള്ള 100 ഗ്രാം ഭാരമുള്ള ഒരു ചെറിയ മെറ്റൽ സ്ട്രിപ്പ് കണ്ടെത്തിയത്. ഒരു പക്ഷെ ആ മെറ്റൽ സ്ട്രിപ്പിൽ കയറിയിറങ്ങിയാണു ടയർ പൊട്ടിയത് എന്ന സംശയം എല്ലാവർക്കും തോന്നി. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു കാര്യം വ്യക്തമായി. മുൻപ് ടയറീന്റെ ഉപരിതലത്തിൽ കണ്ട വിടവിനു,ഏതാണ്ട് ആ മെറ്റൽ സ്ടിപ്പിന്റെ അതേ വലിപ്പം,അതേ ഷെയ്പ്.ആ ചെറിയ സ്ട്രിപ് കാരണമാണു ടയരിൽ വിടവുണ്ടായതെന്ന് എല്ലാവരും ഉറപ്പിച്ചു.പക്ഷെ ഒന്നു കൂടി വ്യക്തത വരാൻ വേണ്ടീ അവർ ആക്സിഡന്റ് നടന്ന സിറ്റുവേഷൻ ഒന്നു കൂടി ഒരുക്കി പരീഷണം നടത്തി.
കോൺകോഡിന്റെ അതേ ടയർ ഉപയോഗിച്ചുള്ള ഒരു ട്രക്ക് ആയിരുന്നു പരീക്ഷണ വസ്തു. അത്രയും ഭാരം വരാൻ വേണ്ടി ട്രക്ക് നിറച്ച് മെറ്റൽ ബ്ലോക്കുകൾ നിറച്ചിരുന്നു.റൺ വേ യിൽ വെച്ച അതേ വലിപ്പത്തിലും ഷെയ്പ്പിലും ഉള്ള മെറ്റൽ സ്ട്രിപ്പിൽ ട്രക്ക് കയറീ ഇറങ്ങുകയും ഉടനടി വലിയ ശബ്ദത്തോടെ ടയർ പൊട്ടിത്തെറിക്കുകയും ചെയ്തു. അങനെ മെറ്റൽ സ്ട്രിപ് കയറി ടയർ പൊട്ടിയതാണു അപകടകാരണം എന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തി.
തീർച്ചയായും ആ ഉത്തരവും പുതിയ ചോദ്യത്തിലേക്ക് വാതിൽ തുറന്നിരുന്നു. എന്താണാ മെറ്റൽ സ്ട്രിപ്.? അതെങ്നനെയാണവിടെത്തിയത്??
റൺ വേയിൽ സർവീസ് നടത്തുന്ന ട്രക്കുകൾ,മറ്റ് വാഹനങ്ങൾ എന്നിവയിൽ നിന്ന് ഇളകിത്തെറിച്ചതാവാം എന്ന് എല്ലാവരും കരുതി.പക്ഷെ ലബോറടറി പരിശോധന നടത്തിയപ്പോൾ അത് ഒരു ടൈറ്റാനിയം അലോയ് കൊണ്ട് നിർമിച്ച ഭാഗമാണെന്ന് കണ്ടെത്തി. എയറോസ്പേസ് അപ്ലിക്കേഷനുകളിൽ സ്തിരമായി ഉപയോഗിക്കപ്പെടുന്നതാണു ടൈറ്റാനിയം അടിസ്താനമാക്കിയ മെറ്റീരിയലുകൾ. അത് കൊണ്ട് തന്നെ അതൊരു വിമാനത്തിന്റെ ഭാഗമാണെന്ന് മനസിലായി. പക്ഷെ കോൺകോഡ് വിമാനത്തിന്റെ ഭാഗങ്ങളെ പറ്റിയുള്ള വിവരങ്ങൾ അരിച്ചുപെറുക്കിയിട്ടും അങ്നനെയൊരു മെറ്റൽ സ്ട്രിപ്പ് കണ്ടെത്താനായില്ല. ഒരു പക്ഷെ മുൻപ് അതേ റൺ വേയിലൂടെ പറന്ന് പൊങ്ങിയ വിമാനങ്നളിലേതെങ്കിലുമൊന്നിൽ നിന്ന് ഇളകിമാറിയതാവാം എന്ന സംശയത്തിൽ അന്വേഷണ സംഘം എത്തി.
എയർട്രാഫിക് കണ്ട്രോളുമായുള്ള സംവേദനത്തിനു ശേഷം, കോൺകോഡിനു മുൻപ് അതേ ദിവസം രണ്ട് വിമാനങ്ങൾ അതേ റൺ വേയിലൂടെ പറന്നുയർന്നിരുന്നു എന്നവർ മനസിലാക്കി. ഒന്ന് ഒരു ബോയിംഗ് 747ആയിരുന്നു. മറ്റെത് ഒരു ഡി-10 വിമാനവും. തുടർന്ന് നടത്തിയ സൂക്ഷ്മമായ അന്വേഷണങ്ങളിൽ അത് ബോയിങ് 747 ന്റേതല്ലെന്ന് മനസിലായി. അതോടെ എല്ലാ കണ്ണുകളും സ്തിരമായി പാരീസ്-ന്യൂയോർക് സർവീസ് നടത്തുന്ന കോണ്ടിനെന്റൽ എയർലൈൻസിന്റെ ഡി-10 വിമാനത്തിലോട്ട് നീണ്ടു.
അന്വേഷണത്തിൽ സഹകരിച്ചിരുന്ന ബോബ് മാകിന്റോഷ് പ്രസ്തുത ഡി-10 വിമാനത്തെ സൂക്ഷ്മപരിശോധന നടത്താൻ വേണ്ടി പുറപ്പെട്ടു.അന്വേഷണത്തിൽ വിമാനത്തിന്റെ എഞ്ചിന്റെ ചുറ്റിലുമുള്ള പാളിയിൽ ഒരു ചെറിയ ഗാപ്പ് കണ്ടെത്താൻ സാധിച്ചു.മുൻപ് പരിശോധിച്ച സ്ട്രിപ്പിന്റെ അതേ നീളമായിരുന്നതിനു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയിരിക്കുന്നു.
40 സെ.മീ നീളമുള്ള ആ ചെറീയ മെറ്റൽ പീസാണു 113 പേരുടെ ജീവനെടുത്തത്. കോൺകോഡ് പറന്നുയരുന്നതിനു 5 മിനിറ്റ് മുൻപാണു ഡി-10 പറന്നുയർന്നത്. അതിൽ നിന്ന് തെറിച്ച് വീണ മെറ്റൽ സ്ട്രിപ്പിൽ കയറി കോൺകോഡിന്റെ ടയർ പൊട്ടിത്തെറീക്കുകയായിരുന്നു. അത് ഇന്ധനച്ചോർച്ച ഉണ്ടാവാൻ കാരണമാവുകയും പിന്നീട് വിമാനം കത്തിയമരുകയും ചെയ്തു. സൂക്ഷ്മപരിശോധനയിൽ മറ്റൊരു കാര്യം കൂടി വ്യകതമായി ഇന്ധനടാങ്ക് പുറത്ത് നിന്ന് ഉള്ളിലോട്ടല്ല പൊട്ടിയത് ,ഉള്ളിൽ നിന്ന് പുറത്തോട്ടാണു!!
ഇത് ഒട്ടനവധി ചോദ്യങ്ങൾ അവശേഷിപ്പിച്ചു. അവസാനം ,ടയർ ബ്ലാസ്റ്റ് ,ടാങ്കിന്റെ ഉള്ളിൽ ഉണ്ടാക്കിയ ഷോക്ക് തരംഗങ്നൾ മൂലമാണു ഇന്ധനടാങ്ക് പൊട്ടിയത് എന്ന് കണ്ടെത്തി.ടയർ പൊട്ടിയതിനു ശേഷമുണ്ടായ അതീവ തീവ്രതയിലുള്ള തരംഗങ്നൾ ടാങ്കിനുള്ളിൽ ഓളങ്നൾ സ്രിഷ്ടിക്കുകയായിരുന്നു. ഇത് കാരണം ഒരു മൂലയിൽ ചെറിയ ക്രാക്ക് ഉണ്ടാവുകയും പൊട്ടിത്തെറിക്കുകയും ചെയ്തു.
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയെങ്കിലും ബോബ് മകിന്റോഷും സംഘവും അന്വേഷണം തുടർന്നു. എങ്ങനെ ആ സ്ട്രിപ്പ് വീഴാൻ കാരണമായെന്നായിരുന്നു ചോദ്യം. ഡി-10 വിമാനത്തിന്റെ സർവീസ് ഹിസ്റ്ററി പരിശോധിച്ച മകിന്റോഷിനു ഒരു കാര്യം മനസിലായി. ഏതാണ്ടു രണ്ടാഴ്ച മുൻപ് ഹൂസ്റ്റണിൽ വെച്ചാണു ആ പുതിയ മെറ്റൽ പീസ് റിപ്പയർ ചെയ്തു ഘടിപ്പിച്ചത്. തീർത്തും അൺപ്രൊഫഷണൽ ആയി തന്റെ ജോലി കൈകാര്യം ചെയ്ത മെകാനിക്കിനു പറ്റിയ ചെറിയ അബദ്ധമായിരുന്നു സ്ട്രിപ് ഇളകിപ്പോയതിനു കാരണമായത്.
സ്ട്രിപ് എഞ്ചിനിൽ ഘടിപിക്കാൻ ആവശ്യമായത്ര ഹോളുകൾ എഞ്ചിൻ ബോഡിയിൽ ഇല്ലെന്ന് മനസിലാക്കിയ മെക്കാനിക്ക് പുതിയ ഒരു ഹോൾ കൂടി ഡ്രിൽ ചെയ്ത് ചേർത്തിരുന്നു, കൂടാതെ ഇളകിപ്പോവാതിരിക്കാൻ പശതേച്ച് ഒട്ടിക്കുകയും ചെയ്തിരുന്നു. പക്ഷെ 100 ഗ്രാം മാത്രമുള്ള ആ കഷണം അതിഭീകരമായ ഒരു അപകടത്തിനു കാരണമാവുകയായിരുന്നു.
പിന്നീട് രണ്ട് വർഷങ്നൾക്ക് ശേഷം സാമ്പത്തിക ചെലവ് താങ്ങാൻ വയ്യാതെയും,മറ്റ് എതിർപ്പുകൾ കാരണവും, കോൺകോർഡ് സർവീസുകൾ അവസാനിപ്പിച്ചു ചരിത്രത്തിൽ അലിഞ്ഞ് ചേർന്നു

0 comments:
Post a Comment