Friday, 5 May 2017

അദൃശ്യ ശക്തിയുടെ പുറകേ

By May 05, 2017





ഒരു കരാട്ടെമാസ്റ്ററുടെ അനുഭവക്കുറിപ്പുകൾ ആണ് ഈ ലേഖനം.. ഒരു യുക്തി വാദിയും,നിരീശ്വരവാദിയും ആയിരുന്ന അദ്ദേഹം ഇങ്ങനെ ഉള്ള അനുഭവം പങ്കുവെക്കുവാൻ താത്പര്യപ്പെ ടുന്നുണ്ടെങ്കിൽ...ഈ ഗ്രൂപ്പിലെ ഓരോരുത്തർക്കും കാണും ഇതെപോലുള്ള അനുഭവങ്ങൾ...
ഇത് വായിച്ചു അവരവർക്കുണ്ടായ ഇത്പോലുള്ള അനുഭവങ്ങളും പങ്കുവെക്കണം എന്ന് അഭ്യര്ഥിച്ചുകൊണ്ടു...മാസ്റ്ററുടെ വാക്കുകളിലേക്കു....

**അദൃശ്യ ശക്തിയുടെ പുറകേ**
~~~~~~~~~
     
 സുഹ്യത്തുക്കളെ ,
                        .പലപ്പോഴും എഴുതണം എന്ന് വിചാരിച്ചു പക്ഷെ എന്തുകൊണ്ടോ ഒരു വലിയ വിഭാഗം ജനത്തെ ഇത്തരം വിശ്വാസങ്ങളിലേയ്ക്ക് തള്ളിവിടണ്ട എന്നു തോന്നി. ചില സത്യങ്ങൾ കണ്ടെത്തുവാൻ .. നിങ്ങൾക്ക് ഒരു പക്ഷേ എന്റെ സംശയങ്ങൾക്ക് മറുപടി തരുവാൻ സാധിച്ചേക്കാം സത്യങ്ങൾ മറ നീക്കി പുറത്തു വരാൻ പരസ്പരം അറിവുകൾ പങ്കുവച്ച് ഒരുമിച്ച് മുന്നേറേണ്ടത് അത്യാവശ്യമാണ് .അങ്ങനെ എന്റെ മനസ്സിലെ ആ സംഭവവും സംശയങ്ങളും ഞാൻ എഴുതാൻ തുടങ്ങുകയാണ്. ഒരു പാട് wide ആയാണ് എഴുതുന്നത് എന്നാലെ എനിക്ക് നിങ്ങളുമായി സംവദിക്കാൻ പറ്റു..
    ഒരു പാട് മഹദ് വ്യക്തികളെ ലോകത്തിന് സംഭാവന ചെയ്ത ഇരിങ്ങാലക്കുടയാണ് എന്റെ സ്ഥലം .ഞാനൊരു കരാട്ടെ അധ്യാപകനാണ് .യുക്തിവാദിയും നിരീശ്വരവാദിയും ആയിരുന്നു .ഓർമ്മ വച്ച നാൾ മുതൽ ഒരു ദൈവത്തിന്റെ മുൻപിലും കൈകൂപ്പാതെ തല കുനിക്കാതെ തികച്ചും അഹങ്കാരിയായി വളർന്നു. സ്വന്തം കഴിവിലും ശക്തിയിലും ആത്മവിശ്വാസത്തിലും മാത്രം ആശ്രയിച്ചു .നിരീശ്വരവാദിയും യുക്തിവാദിയുമായി വളർന്നു ഈശ്വരൻ ഇല്ല പ്രേതവും ഇല്ല .കുട്ടികാലത്ത് വീട്ടിൽ അച്ചാച്ചൻ ഒരു പാട് അനുഭവകഥകൾ പറയും ഞങ്ങൾ കുട്ടികൾ ഇതെല്ലാം കേട്ടിരിക്കും അപ്പോൾ വല്ലാതൊരു പേടി മനസ്സിൽ നിറയുമെങ്കിലും അതൊക്കെ മറന്ന് രാത്രിയും പകലുമില്ലാതെ പല വഴിയിലും പല സമയത്തും പേടിയില്ലാതെ സഞ്ചരിച്ചു .ഒന്നിനേയും എവിടേയും കണ്ടുമുട്ടിയില്ല .പല അനുഭവസ്ഥരേയും പരിഹസിച്ചു അമ്പലങ്ങളിലും പള്ളികളിലും പോകുന്നവരെ പരിഹസിച്ചു .ക്രിസ്തുമസിനും പെരുന്നാളിനുമൊക്കെ ഇരിഞ്ഞാലക്കുട പള്ളിയിലെ സെമിത്തേരിയിൽ പാതിരാത്രിയിൽ കല്ലറക്ക് മുകളിൽ കിടന്നുറങ്ങിയിട്ടുണ്ട് പണ്ട് .അങ്ങനെ വളർന്നു ഒരു പേടിയുമില്ലാതെ .
                                ഇന്ന് ഞാനൊരു കരാട്ടെ പരിശീലകനാണ് .ഇന്ത്യയിൽ കരാട്ടെ പ്രചരിപ്പിച്ച ഒരു ലോകോത്തര മാസ്റ്ററുടെ ശിഷ്യനാവാനുള്ള ഭാഗ്യം ഉണ്ടായി ജീവിതത്തിൽ .ശാരീരികമായും മാനസികമായും ഏതു പ്രതിബന്ധങ്ങളേയും അതിജീവിക്കുവാനും രക്ഷപെടുന്നതിനുമുള്ള ആത്മവിശ്വാസം നേടി ..പക്ഷെ മാർഷൽ ആർട് എന്നത് Spiritual ആയുള്ള പഠനമാണ്. എന്റെ കുട്ടികളെ Spiritual ആയി തന്നെ train ചെയ്യുന്നു .അതിന് മറ്റൊരു പ്രധാന കാരണം കൂടി ഉണ്ട് .എന്റെ ജീവിതത്തിലെ കണ്ടെത്തലുകളെ കാഴ്ചപാടുകളെ മനസ്സിൽ നിന്ന് വേരോടെ പിഴുതെറിഞ്ഞ ആ ആകസ്മിക സംഭവം ... ഇവിടെ പറയുന്ന സംഭവത്തിലെ സ്ഥലപേരുകളും മറ്റും ബോധപൂർവ്വം ചില കാരണങ്ങളാൽ മറച്ചു വക്കുകയാണ് ക്ഷമിക്കുക .
                  ഏകദേശം 15 വർഷങ്ങൾക്ക് മുൻപ് ... അന്ന് മൊബൈൽ ഫോൺ ഇറങ്ങി തുടങ്ങിയോ എന്ന് സംശയമാണ്. എന്റെ വീടിന് ദൂരെ 4 km അപ്പുറത്ത് മനോഹരമായ ഒരു ഗ്രാമം ഉണ്ട് .അവിടെ എനിക്ക് ഒരു പാട് സുഹ്യത്തുക്കളും കണ്ണെത്താ ദൂരം കിലോ മീറ്ററുകൾ വിസ്ത്യതിയിൽ വ്യാപിച്ചു കിടക്കുന്ന തരിശായ പാഠം അതിന്റെ മദ്ധ്യത്തിലായി ഒരു അമ്പലം .അമ്പലത്തിന്റെ ഒരു വശം നിറയെ കാടുപിടിച്ചു കിടക്കുന്ന ഒരു വലിയ പറമ്പാണ് മുളങ്കൂട്ടങ്ങൾ നിറഞ്ഞ പറമ്പ് അതിൽ ഒരു കുളവുമുണ്ട് .പകൽ പോലും അങ്ങോട്ട് ആരും പോകാറില്ല വിജനമായ പേടിപെടുത്തുന്ന ഒരു സ്ഥലമാണ് അവിടം. പണ്ട് കാലത്ത് മഴ കാലത്ത് മലവെള്ളം വന്ന് അമ്പല മൊക്കെ മൂടി പോകുമായിരുന്നു എന്ന് പഴമക്കാർ പറയാറുണ്ട് .അമ്പലത്തിന്റെ മുൻപിലെ വലിയ ആലും കുളവും പാഠത്തെ കീറി മുറിച്ച് വരുന്ന ചെമ്മൺ പാതയും ഭയങ്കര രസമാണ് അവിടം .നിരീശ്വരവാദമാണെങ്കിലും അക്കാലത്തെ സായാഹ്നങ്ങളിലും രാത്രികളിലും ഏറെ സമയം സുഹൃത്തുക്കൾ കൊപ്പം ചിലവിട്ട ആ സുന്ദര നിമിഷങ്ങൾ ....ഞങ്ങൾ സുഹൃത്തുക്കൾ എന്നുമവിടെ ഒത്തുച്ചേരും രാത്രി ഏറെ സംസാരിച്ചിരിക്കും .. ചില നിലാവു പെയ്യുന്ന രാത്രികളിൽ ആ അമ്പലവും ആലും പാഠം വും നിലാവിൽ മുങ്ങി കുളിച്ച് നിൽക്കുന്ന ആ ഗ്രാമീണ കാഴ്ച അതിന്റെ ഒരു ഭങ്ങിയെ കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ മതിയാകുനില്ല .. അങ്ങനെ സൗഹൃദങ്ങൾ പൂത്തു തളിർത്തു നിൽക്കുന്ന കാലത്താണ് ആ യാദൃശ്ചിക സംഭവം ഉണ്ടാവുന്നത് ..
                             സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഇരട്ട ചങ്കുള്ള ഒന്നിനേം ഭയമില്ലാത്ത ശരിക്കും കൂടെ നിറുത്താൻ പറ്റിയ ഒരുവനുണ്ട് ... അവൻ പറഞ്ഞു  കുറച്ച് ദിവസങ്ങളായി രാത്രിയിൽ വീടുകളിൽ വളരെ ശല്യങ്ങൾ ഉണ്ട് നിറയെ പട്ടികളുടെ കുരയും ആരൊക്കെയോ പുറത്തു നിന്ന് വരുന്നുണ്ട് ... പലയിടത്തും രാത്രി ഡോറിൽ തട്ടലും കാൽ പെരുമാറ്റവും .. നമുക്കൊന്ന് നോക്കണം രാത്രിയിൽ ..കള്ളൻമാരെ പിടികൂടാൻ ഞങ്ങൾ സുഹൃത്തുക്കൾ സംഘടിച്ചു .വിശാലമായ പാഠം ത്തിന്റെ ഒരു മൂലയിൽ പാതി പണിത ഒരു വീടിന്റെ ടെറസ്സിൽ സർവ്വ സന്നാഹങ്ങളുമായി ഞങ്ങൾ 20 ഓളം പേർ കാത്തിരുന്നു .ഞാനൊഴിച്ച് എല്ലവരും Local s.
                               അന്നൊരു വെള്ളിയാഴ്ചയായിരുന്നു അമ്പലത്തിലേയക് പ്രധാന വഴിയിൽ നിന്ന് 500 മീറ്റർ സ്ട്രെയ്റ്റ് ചെമ്മൺ പാതയാണ് പാഠം ത്തിന് നടുവിലൂടെ. ചെറിയൊരു നാട്ടു വെളിച്ചം മാത്രമെ ഉള്ളൂ എങ്ങും നിശബ്ദത സമയം 12.3o  കഴിഞ്ഞു കാണും ഗ്രാമം നല്ല ഉറക്കത്തിലേയ്ക്ക്.. ദൂരെ ചെമ്മൺ പാത അമ്പലവും ഇരുട്ട് അതിന്റെ ഭീകരതയോടെ കട്ടപിടിച്ചു കിടക്കുന്നു. പെട്ടെന്നാണ് ചെമ്മൺ പാതയുടെ തുടക്കത്തിൽ ഒരു വെളിച്ചം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത് .എല്ലാവരും പെട്ടെന്ന് Alert ആയി .ആരോ ഒരു വിളക്കുo കത്തിച്ചു കൊണ്ട് അമ്പലത്തിനെ ലക്ഷ്യമാക്കി ചെമ്മൺ പാതയിലൂടെ വരുന്നുണ്ട് .പെട്ടെന്ന് കൂടെ ഉളളവരിൽ ചിലർക്ക് അപകടം മണത്തു. അതെന്താണ് എന്ന് നോക്കുവാൻ കൂടെ ഉള്ളവർക്ക് ആർക്കുമില്ല ധൈര്യം ഇതിവിടെ സാധാരണമാണെന്ന ഒരു കേട്ടറിവുണ്ട് പലർക്കും .പക്ഷെ നമ്മുടെ ഇരട്ട ചങ്കുള്ള ചങ്ങാതി വീടിനു മുകളിൽ നിന്ന് താഴെ ഇറങ്ങി കൂടെ ഞാനും .മുന്നോട്ട് പോവുക തന്നെ .പുറകിൽ നിന്ന് വേണ്ടs പോവണ്ട pls ഇതു പ്രശ്നമാവും ട്ടാ .. എന്നുള്ള കൂട്ടുകാരുടെ വിളികളൊന്നും ഞങ്ങൾ കാര്യമായെടുത്തില്ല. വെളിച്ചത്തെ നിരീക്ഷിച്ചതിൽ നിന്ന് അത് വളരെ ദൂരെ നിന്നാണ് വരുന്നത് ഏകദേശം അഞ്ചടിയോളം ഉയരത്തിലാണ് .ചെറിയ വെട്ടമാണ് എന്നൊക്കെ മനസ്സിലായി .അമ്പലത്തിന്റെ മുൻവശം ലക്ഷ്യമാക്കിയാണ് വരുന്നത് .വെളിച്ചവുമായി വരുന്നത് ഒരു വ്യക്തിയാണോ സാധ്യത അതിനാണ് അങ്ങനെയെങ്കിൽ ഈ അസമയത്ത് ആര് അറിയുക തന്നെ .ഞങ്ങൾ രണ്ടു പേരും പതുങ്ങി പതുങ്ങി അമ്പലത്തിന്റെ മുൻപിൽ സന്ധിക്കാൻ പാകത്തിൽ ഒരു കമാന്റോ ഓപ്പറേനെ അനുസ്മരിപ്പിക്കും വിധത്തിൽ നീങ്ങി.
                                   സുഹൃത്തിന്റെ കയ്യിൽ ഗൾഫിൽ നിന്ന് കൊണ്ടുവന്ന നല്ലൊരു ടോർച്ചുണ്ട് But on ആക്കിയില്ല പിന്നെ നല്ലൊരു വാളും .ഞാൻ വെറും കയ്യാണ് .വെളിച്ചം വളരെ അടുത്തു അമ്പലത്തിനോട് ഞങ്ങൾ മാക്സിമം Speed വർദ്ധിപ്പിച്ചു.ആശങ്കയുടെ ഹൃദയമിടിപ്പിന്റെ നിമിഷങ്ങൾ .. വെളിച്ചം കിഴക്കുനിന്നാണ് വരുന്നത് ഞങ്ങൾ വടക്കുഭാഗത്തു നിന്നും ..അതാ വെളിച്ചം ആദ്യം Compound ന്റെ മുൻപിലെത്തി ഞങ്ങൾക്ക് വ്യക്തമായി എല്ലാം കാണാം മേലാകെ തരിച്ചുപോയി ആളുമില്ല ഒന്നുമില്ല ഒരു വിളക്ക് കത്തുന്ന വെട്ടം മാത്രം ..വെട്ടവുമായി ഞങ്ങൾ 10 അടി അകലം വരെ എത്തി ഉപ്പുറ്റി നിലത്തു തൊടാതെ ശബ്ദമുണ്ടാക്കാതെ ഞങ്ങൾ പിന്തുടർന്നു .വെട്ടം തെക്കോട്ട് തിരിഞ്ഞു അമ്പലത്തിലേക്ക് കയറാതെ .ഞങ്ങൾ മാക്സിമം Speed എടുക്കുന്നുണ്ട് പക്ഷെ വെട്ടവും Speed കൂട്ടി distance Keep ചെയ്യുന്നുണ്ട് .വെളിച്ചം പോകുന്നത് അമ്പലത്തിന്റെ തൊട്ടുള്ള വിജനമായ പറമ്പിലേക്കാണ് എന്ന് മനസ്സിലായി .പുറകേ എന്തും വരട്ടെ എന്നു വിചാരിച്ച് ഞങ്ങളും .മനസ്സു നിറയെ ഭീതിയും ആകാംഷയും വല്ലാത്തൊരു അവസ്ഥ ചെറിയൊരു ശബ്ദം പോലും കേൾപിക്കാതെയാണ് ഞങ്ങളുടെ യാത്ര .വെളിച്ച പിടിതരാതെ പോവുകയാണ് .പറമ്പിൽ വലിയൊരു തോടുണ്ട് .വെളിച്ചം അതിനു മുകളില്ല Simple ആയി കടന്നു പോയി .ഞങ്ങൾക്ക് കടക്കാൻ പറ്റുന്നില്ല ഓടി വന്നാൽ ചാടാം പക്ഷെ അതിനുള്ള സമയമില്ല പിന്നെ വലിയ ശബ്ദവും ഉണ്ടാകും ഞങ്ങൾ തോടിന്റെ വീതി കുറഞ്ഞ ഭാഗം നോക്കി തോട്ടിലേക്ക് ഇറങ്ങി കടന്നു . അപ്പോഴേക്കും വെട്ടവുമായുള്ള അകലം 10 അടിയിൽ നിന്ന് കൂടിയിരുന്നു .അത് പറമ്പിലെ കുളം ലക്ഷ്യമാക്കിയാണ് നീങ്ങുന്നത് എന്ന് മനസ്സിലായി .ഞങ്ങൾ എത്തിയപ്പോഴേക്കും അത് കുളത്തിന്റെ വലം വയ്ക്കാൻ തുടങ്ങി ഞങ്ങൾ വെളിച്ചം വലം വച്ചു വരുന്നതിന്റെ എതിർ ദിശയിലേയ്ക്ക് ചെന്നു .വെളിച്ചം അതാ മുൻപിൽ പെട്ടെന്ന് വെളിച്ചം അണഞ്ഞു .. ഞങ്ങൾ ചുറ്റും പരതി .ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് വെളിച്ചമതാ ഞങ്ങളുടെ പിറകിൽ വിണ്ടും പിന്നാലെ വച്ചു പിടിച്ചു .വെളിച്ചം കുളത്തിലേയ്ക്ക് ഇറങ്ങി ചണ്ടികൾ മൂടി കിടക്കാണ് കുളം നിറയെ വെളിച്ചം അതിനു മുകളിലൂടെ നീങ്ങി മദ്ധ്യത്തിലെത്തി .അതാ നമ്മടെ സുഹൃത്ത് ടോർച്ച് അടിച്ചു അതിന്റെ നേർക്ക് ..വെളിച്ചം അണഞ്ഞു ടോർച്ചും .. പിന്നിടവിടെ നടന്നത് വർണ്ണിക്കാൻ വാക്കുകൾക്കാവില്ല .പ്രകൃതി പെട്ടെന്നു തന്നെ മാറി മേലാകെ ചരൽ വാരി എറിഞ്ഞ പോലയുള്ള അനുഭവം നിറയെ കിളികളുടെ കാതടപ്പിക്കുന്ന ശബ്ദ o ചെവിയിൽ തുളഞ്ഞു കയറുകയാണ് ചുറ്റുo കുറ്റാ കൂരിരുട്ട് വിജനമായ സ്ഥലം പല തരത്തിലുള്ള ശബ്ദങ്ങളുടെ സംഹാര താണ്ഡവം ചെവി തുളച്ചുകയറുന്ന പോലെ .സുഹ്യത്ത് വാളെടുത്ത് ചുറ്റും ആഞ്ഞു വീശി കൊണ്ടിരുന്നു വെട്ടു കൊണ്ട് ചാവാഞ്ഞത് ഭാഗ്യം .escape .. സത്യം പറയാമല്ലോ ഏകദേശമൊരു ദിശ ലക്ഷ്യമാക്കി തോടൊക്കെ ചാടി കടന് ഞങ്ങൾ ഓടി അമ്പലത്തിന് മുൻപിൽ വന്നു .പിന്നെ കൂട്ടുകാരുടെ അടുത്തേക്കും അവരോട് വിവരങ്ങളൊക്കെ പറഞ്ഞു പോവണ്ട വല്ല കാര്യമുണ്ടോ എന്ന് വഴക്കുo പറഞ്ഞു അവർ .അവിടതുക്കർക്ക് ഇങ്ങനെ യുള സംഭവത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു .അന്ന് ഞാൻ വീട്ടിൽ പോയില്ല ഉറക്കം വന്നില്ല .കുട്ടിക്കാലം തൊട്ട് ഞാൻ വളർത്തി കൊണ്ടു വന്ന എന്റെ വിശ്വാസങ്ങൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു ഞാൻ എന്താണ് കണ്ടത് അനുഭവിച്ചത് ഓർക്കനേ വയ്യ മറക്കാനും ദൈവം പ്രേതം പിശാച് അദ്യശ്യ ശക്തികൾ എന്തൊക്കെയോ ഉണ്ട് .പിറ്റേ ദിവസം ഞങ്ങൾടെ സംസാരം ഇതു മാത്രമായിരുന്നു തലേന്ന് ഞങ്ങൾ പോയ വഴി ഒരിക്കൽ കൂടി യാത്ര ചെയ്തു .അവിടൊക്കെ പോയി നോക്കി .
                         പിന്നീട് കൂട്ടുകാരന് വലിയ കുഴപ്പമൊന്നുമില്ല പക്ഷെ എന്റെ ചിന്തകൾ ആകെ പ്രശ്നമായി തുടങ്ങി ഞാൻ വല്ലാത്തൊരു മൂഡിലേക്ക് മാറി പോവുന്നതായി തോന്നി തോന്നിയതല്ല സത്യമാണ് ഇരുട്ടിലേക്ക് നോക്കുമ്പോൾ എന്തോ പോലെ രാത്രി ഉറക്കം വരുന്നില്ല 3 മണിക്ക് ശേഷം മാത്രമെ ഉറങ്ങൂ രാത്രി കിടക്കണമെങ്കിൽ തലയിണക്കിടയിൽ ആയുധം വെക്കേണ്ട സ്ഥിതിയായി .കണ്ട കാഴ്ചയെ പറ്റി പലരോടും പറഞ്ഞു പലരും വിശ്വസിച്ചില്ല വീട്ടിൽ അച്ചച്ചനോട് പറഞ്ഞപ്പോൾ സത്യാ ണ് പണ്ട് കോൾ നിലത്തിൽ പുലർച്ചെ പോകുമ്പോൾ ധാരാളം കണ്ടിരിക്കുന്നു എന്ന് പറഞ്ഞു എന്റെ മാനസികമായ മാറ്റങ്ങൾ വീട്ടിലും ആ കെ പ്രശ്നമായി തുടങ്ങി ചീത്തയു o കുറ്റപെടുത്തലും വഴക്കും .കൂട്ടുകാർക്കൊപ്പം ഒരു രാത്രി കൂടെ പോയി അത് ക്യാമറയിൽ പകർത്തണം എന്ന് പ്ലാൻ ചെയ്തു .വിട്ടിലറിഞ്ഞപ്പോൾ ഒരു രക്ഷയുമില്ല ചീത്തയോട് ചീത്ത എന്തുവന്നാലും ഞാൻ പോകും അങ്ങനങ്ങോട് തീരുമാനിച്ചു .വീണ്ടുമൊരു വെള്ളിയാഴ്ച എത്തി ഞാൻ അങ്ങോട്ട് പോകുവാനായി രാത്രി ക്യാമറയുമായി ബൈക്കിൽ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ നിന്ന് ഠാണാവിലേയക്ക് വരുന്ന വഴി MCP സൂപ്പർ മാർക്കറ്റിന് മുൻപിൽ വച്ച് ഒരു ഭിക്ഷക്കാരി ഒരോട്ടം റോഡ് ക്രോസ്സ് ചെയ്ത് ഒറ്റ ഇടിയാണ് ബൈക്ക് .അവരുടെ കാലൊടിഞ്ഞു ബൈക്കിന്റെ മുൻവശവും ക്യാമറയും നാശമായി .ഭിക്ഷക്കാരിയെ ഒരു മാസം സ്വന്തം അമ്മയെ പോലെ നോക്കേണ്ടിയും വന്നു .
                പക്ഷെ എന്റെ രാത്രികളിലെ ഉറക്കം നഷ്ടപെട്ടു കൊണ്ടിരുന്നു ഈ സംഭവത്തോടെ ശരിക്കും ഒരു ഭയം .രാത്രിയും പകലും ആരോ പിന്തുടരുന്ന പോലെ അജ്ഞാത ശക്തിയുടെ ആക്രമണം ഉണ്ടയാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന തോന്നൽ അങ്ങനെ ഒരു ദിവസം രാത്രി എപ്പഴോ ഉറങ്ങി പോയി വീടിന്റെ മുകളിലെ റൂമിൽ ഒന്നിൽ ഞാനും അപ്പുറത്തേതിൽ അനിയനുമാണ് കിടക്കുക ഫാൻ ഇട്ടിരുന്നാൽ പുറത്തെ ശബ്ദമൊന്നും കേൾക്കാനേ പറ്റില്ല പെട്ടെന്ന് ശശ്... എന്ന് ഉറക്കെയുള്ള ശബ്ദം കേട്ടാണ് ഞാൻ ചാടി എണീറ്റത് .തലയിണക്കടിയിൽ നിന്ന് ആയുധമെടുത്ത് ജനൽ തുറന്ന് ചുറ്റും നോക്കി ഒന്നും കാണാനില്ല എന്റെ അവസ്ഥ ആലോചിച്ച് എനിക്കു തന്നെ സങ്കടം വന്നു രാവിലെ എണീറ്റപ്പോൾ അനിയനും പറഞ്ഞു ഇതേ അനുഭവം (എനിക്ക് കൂട്ടായി അവനും ഉണ്ടായിരുന്നു) പിന്നെ ഞാൻ മനസ്സുകൊണ്ട് കുറ്റമൊക്കെ ഏറ്റുപറഞ്ഞു .ഇനി ഒരു വെല്ലുവിളിയുമായി ഞാൻ വരില്ലാന്നു പറഞ്ഞു കീഴടങ്ങി .പിന്നെ ഒന്നും ഉണ്ടായില്ല .
                              ഇതു വായിച്ച് ആരും വിശ്വാസികളോ അന്ധ വിശ്വാസികളോ ആവരുത് .ഈ സംഭവം മനസ്സിൽ ഉയർത്തുന്ന ഒരു പാട് ചോദ്യങ്ങളുണ്ട് അതിനുള്ള ഉത്തരം തേടിയാവണം ഒരോരുത്തരുടെയും മനസ്സ് കാരണം രഹസ്യങ്ങളുടെ ചുരുൾ ഒരു നാൾ അഴിയുക തന്നെ വേണം ഞാൻ ശാസ്ത്രത്തിൽ വിശ്വസിക്കുന്നു പരിണമ സിദ്ധന്തത്തിൽ വിശ്വസിക്കുന്നു ശാസ്ത്രം തന്നെയാണ് വലുത് നമുക്ക് എല്ലാം നേടി തന്നത് ശാസ്ത്രമാണ് ശാസ്ത്രീയമായി തന്നെ എല്ലാറ്റിനേയും അപഗ്രഥിക്കണം .പക്ഷെ ശാസ്ത്രത്തിന് പിടി തരാത്ത ഒരു പാട് കാര്യങ്ങൾ ഉണ്ട് ജീവിതത്തിൽ ലോകത്തിൽ .. ഭൂഭ പ്രേത പിശാചുക്കൾ ലോകത്ത് ഉണ്ടോ? ആത്മാവ് ഉണ്ടോ?  പക്ഷെ ഞാൻ പറയുന്നത് എന്തൊക്കെയോ അദൃശ്യ ശക്തികൾ ഉണ്ട് എന്നാണ് നമ്മൾ കാണാതെ ഒരു പക്ഷേ നമ്മുടെ തൊട്ടടുത്ത് .എന്തുകൊണ്ടാണ് ശാസ്ത്രം ഇന്നേവരെ ആ വഴിക്ക് ചിന്തിക്കാത്തത് അനുഭവങ്ങളും അറിവും ഇല്ലാത്തവന്റെ തലയിലെ അജ്ഞതയാണ് നിരീശ്വരവാദവും യുക്തിവാദവും എണ് ഞാൻ ഉറക്കേ പറയും എന്റെ അനുഭവം കൊണ്ട് 
            ഒരായിരം ചോദ്യങ്ങളുണ്ട് മനസ്സിൽ ദൈവം എന്ന സങ്കൽപ്പം ഉണ്ടോ? സത്യത്തിൽ മനുഷ്യൻ തന്നെയല്ലേ ദൈവങ്ങളെ സൃഷ്ടിച്ചത് നമ്മുടെ അമ്പലങ്ങൾക്കും പള്ളികൾക്കും 1500 മേൽ വർഷങ്ങൾ പഴക്കം ഉല്ലല്ലോ അവിടത്തെ ദൈവങ്ങളും മനുഷ്യ നിർമ്മിതമല്ലേ ? ഒരു വെളിച്ചം എങ്ങിനെയാണ് തനിയെ ഉണ്ടാകുന്നത് ? ഞാൻ കണ്ടത് രക്ഷസിന്റെ പോക്കുവരവാണോ? ബ്രാഹ്മണന്റെ ദുർമരണമാണോ രക്ഷസ്സ് ?ഇതൊന്നുമല്ല എന്നാണ് എന്റെ വിശ്വാസം നമുക്കിടയിൽ എന്തൊക്കെയോ അദ്യശ്യ ശക്തികൾ ഉണ്ട് ദൈവം ഭൂതം പ്രേതം എന്നൊക്കെ പറഞ്ഞ് നമ്മൾ യഥാർത്ഥ ശക്തികളെ കണ്ടെത്തുന്നതിൽ നിന്ന് പുറം തിരിഞ്ഞ് പോവുകയാണ് എന്നാണ് എനിക്ക് തോന്നുന്നത് .നിങ്ങളുടെ അനുഭവങ്ങളിൽ നിന്ന് ഒരിക്കലും പേടിച്ച് ഓടരുത് അത് എന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കുകയും ശാസ്ത്രീയമായി അപഗ്രഥിക്കാൻ ശ്രമിക്കുക തെറ്റിദ്ധാരണകൾ പരത്താതെ സത്യങ്ങൾ മാത്രം വിളിച്ചു പറയുക 
                        ഭയപ്പെടുത്തുന്ന ഒരു സംഭവം വരുന്നതുവരെ മാത്രമെ ഭയപെടേണ്ടതുള്ളു വന്നാൽ സധൈര്യം നേരിടുക എന്നു പറഞ്ഞ മഹദ് വ്യക്തിയെ ഓർക്കുന്നു .ആരേയും ഒന്നിനേയും ഒരിക്കലും ഭയപ്പെടരുത് എന്ന് പറഞ്ഞ എന്റെ പ്രിയ ഗുരുവിനെ സ്മരിച്ചു കൊണ്ട് തൽക്കാലം വിടവാങ്ങുന്നു 
Read More...

ത്രിശങ്കു സ്വർഗ്ഗം !

By May 05, 2017



മരിച്ച പൂർവികരെ അടക്കം ചെയ്യുവാൻ ഭൂമിയിലെ വിവിധജനവർഗ്ഗങ്ങൾ ഒട്ടനവധി രീതികൾ അവലംബിച്ചിട്ടുണ്ട് . മണ്ണിൽ കുഴിച്ചിടുക , ദഹിപ്പിക്കുക , കഴുകൻമ്മാർക്കോ , മറ്റു സഹജീവികൾക്കോ ആഹാരമാക്കുക , മമ്മി ആക്കി സൂക്ഷിക്കുക അല്ലെങ്കിൽ ഉണക്കി സൂക്ഷിക്കുക, ഭരണിയിൽ ഇറക്കി വെയ്ക്കുക , കടലിൽ ഒഴുക്കി വിടുക  അങ്ങിനെ നിരവധി രീതികൾ ലോകമെമ്പാടും നിലവിൽ ഉണ്ടായിരുന്നു .  എന്നാൽ ദക്ഷിണ ചൈനയിൽ അടുത്തകാലത്ത് മാത്രം ഗവേഷകരുടെ ശ്രദ്ധയിൽപെട്ട ശ്മശാനത്തിന്  മറ്റൊരു പ്രത്യേകതയാണ്  ഉണ്ടായിരുന്നത് . ഇവിടെ മൃതശരീരങ്ങൾ ഭൂമിയിലുമല്ല ആകാശത്തിലുമല്ല അടക്കം ചെയ്തിരിക്കുന്നത് , പകരം കിഴക്കാംതൂക്കായ കൂറ്റൻ മലകളുടെ ചെരുവിൽ തിരശ്ചീനമായി തടികൊണ്ട് നിർമ്മിക്കപ്പെട്ട പ്ലാറ്റഫോമിൽ ആണ് ശവപ്പെട്ടികൾ സ്ഥാപിച്ചിരിക്കുന്നത് ! ഇത് ഇന്നും ഇന്നലെയുമായി സംഭവിച്ചതല്ല മറിച്ച്  ക്രിസ്തുവിനും മുൻപേയുള്ള പെട്ടികൾ (Zhou dynasty)  മുതൽ ഇന്നേക്ക് നാനൂറ് വർഷങ്ങൾ പിറകിൽ വരെയുള്ള അസ്ഥികൾ വരെ ഈ ത്രിശങ്കു സ്വർഗ്ഗത്തിൽ കണ്ടെത്തിയിട്ടുണ്ട് ! ദക്ഷിണചൈനയിൽ (Sichuan and Yunnan Province)  പലയിടങ്ങളിലായി  ചിതറിക്കിടക്കുന്ന ഇത്തരം തൂങ്ങുന്ന ശവകുടീരങ്ങൾക്ക് സമാനമായി  ഫിലിപ്പീൻസിലും (Luzon ദ്വീപ്)  , ഇന്തോനേഷ്യയിലും (സുലെവസി ദ്വീപ് ) വിരലിലെണ്ണാവുന്നത്രയും സ്ഥലങ്ങളിൽ കൂടി ഇത്തരം രീതിയിൽ അടക്കം ചെയ്തിരിക്കുന്ന പെട്ടികൾ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട് .   ഇതിന്റെ  ചൈനീസ് പേര് xuanguan എന്നാണ് അർഥം "
തൂങ്ങുന്ന ശവപ്പെട്ടി "

ആരാണ് ഇതിന്റെ പിറകിൽ ?
======================
ചൈനയിലെ തൂങ്ങുന്ന ശവകുടീരങ്ങളിൽ ഒട്ടുമിക്കതും  ബോ ഗോത്രക്കാരുടെ (Bo people) പണിയാണ് എന്നാണു മിക്ക ചൈനീസ് ഗവേഷകരും  കരുതുന്നത് . ദക്ഷിണചൈനയിലെ കുന്നിഞ്ചെരുവുകളിൽ താമസമാക്കിയിരുന്ന ഇവരെ മിങ് (Ming Dynasty) ചക്രവർത്തിമാർ നിശ്ശേഷം ഇല്ലായ്മ്മ ചെയ്തു എന്നാണ് കരുതുന്നത് . എന്നാൽ വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിനാൽ ഈ വംശക്കാരുടെ തിരോധാനം ചൈനീസ് ഹിസ്റ്ററിയിലെ ഒരു കടംകഥയാണ് .  സൈനിക ആക്രമണത്തിൽ ചിതറിക്കപ്പെട്ട ഇവർ ഒളിച്ചോടി മറ്റു വംശക്കാരുടെ ഇടയിൽ പാർക്കുകയും പിന്നീട് അതിൽ ലയിച്ചു തീരുകയും ചെയ്തതാവാനാണ് സാധ്യത . ഇവരുടെ പിന്മുറക്കാരിൽ ചിലരെ കണ്ടെത്തിയതായി ചില ചൈനീസ് സൈറ്റുകളിൽ കാണുന്നുണ്ട് . ഇവരെക്കൂടാതെ Guyue എന്ന വർഗ്ഗക്കാരും ഇത്തരം "ശവസംസ്‌കാരം " നടത്തിയിരുന്നു . രണ്ടായിരം വർഷങ്ങൾക്ക് മുൻപേയുള്ള പെട്ടികൾ ഇവരുടെ പൂർവ്വികരുടേതാണ് .   ഈ രണ്ടുകൂട്ടരും നൂറ്റാണ്ടുകൾക്ക് മുന്നേ ഇന്തോനേഷ്യൻ ദ്വീപുകളിൽ  നിന്നും  കുടിയേറിയവർ ആണ് .  ഇവരുടെ പൂർവ്വികർ ഉണ്ടായിരുന്നു  എന്ന്  കരുതപ്പെടുന്ന സ്ഥലത്ത് തന്നെയാണ് ഇന്തോനേഷ്യയിലെയും ഫിലിപ്പീൻസിലെയും തൂക്കു പെട്ടികൾ സ്ഥിതിചെയ്യുന്നത് . 

ഇതെങ്ങിനെ സാധിച്ചു ?
=====================
ഇതിനിപ്പോഴും ശരിയായ ഉത്തരമില്ല . നിലത്തുനിന്നും  പത്തു മീറ്റർ മുതൽ നാനൂറ്  മീറ്റർ വരെ ഉയരത്തിൽ ആണ് ശവപ്പെട്ടികൾ സ്ഥാപിച്ചിട്ടുള്ളത് . കുത്തനെയുള്ള പാറകളുടെ ചെരുവിൽ ഇപ്പോൾ പോലും ഇങ്ങനെയൊന്ന് ചെയ്യാൻ നാം നന്നേ ബുദ്ധിമുട്ടും .  കയറുകൾ ധാരാളം ഉപയോഗിച്ചിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട് . സ്‌കഫോൾഡിങ്  നടത്തിയിട്ടുണ്ട് എന്നുറപ്പാണ് . പക്ഷെ ഏത് രീതിയിൽ എങ്ങിനെ പാറകൾ തുളച്ചു എന്നും മറ്റും തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോഴും വിശദീകരിക്കാൻ സാധിച്ചിട്ടില്ല . മിക്കതും നദികളുടെ തീരങ്ങളിലെ കുന്നിഞ്ചെരുവുകളിലാണ്  നിർമ്മിച്ചിരിക്കുന്നത് . ദേവദാരുവിനു സമാനമായ Nanmu എന്ന തടിയാണ് പെട്ടി നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് .  മിക്കതും ഒറ്റത്തടി അകം പൊള്ളയാക്കി  എടുത്തിരിക്കുകയാണ് . ഏഴു മീറ്ററോളം നീളം ഉണ്ടാവും . ബലം കൂട്ടാൻ ചെമ്പ് തകിടുകൾ അടിച്ചു ചേർത്തിട്ടുണ്ട് . എന്നാൽ പല അറകളുള്ള , ഒന്നിൽ കൂടുതൽ പേരെ അടക്കിയിട്ടുള്ള ഭീമൻപെട്ടികളും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട് . എല്ലാത്തിനും ചതുരാകൃതിയും അല്ല . കപ്പലിന്റെയും ബോട്ടിന്റെയും വീടിന്റെയും ഒക്കെ ആകൃതിയിൽ ശവപ്പെട്ടികൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട് . എന്തായാലും പെട്ടികൾ താഴേന്നു കയറ്റിയതാണോ അതോ മുകളിൽ നിന്നും കെട്ടിയിറക്കിയതാണോ എന്നൊന്നും ഇപ്പോൾ തെളിഞ്ഞിട്ടില്ല . 

എന്തിന് ചെയ്തു ?
================
പലകാരണങ്ങളാണ് ഗവേഷകർ നിരത്തുന്നത് . ആ പ്രദേശത്തെ ഗുഹാചിത്രങ്ങളിൽ  നിന്നും മറ്റു പുരാവസ്തുക്കളിൽ  നിന്നും കിട്ടിയ ഏകദേശ ധാരണവെച്ച്  ബോ വർഗ്ഗക്കാരുടെ സംസ്കാരത്തെ വേർതിരിച്ചെടുക്കുവാൻ പലരും ഇപ്പോൾ ശ്രമിക്കുന്നുണ്ട് . എഴുത്തുകാരനായ Li Jing പറയുന്നത് , വന്യജീവികളുടെയും മറ്റു ഗോത്രക്കാരുടെയും ആക്രമണങ്ങളിൽ  നിന്നും തങ്ങളുടെ പൂർവ്വികരുടെ ശവശരീരങ്ങൾ രക്ഷിക്കുക എന്നതാവാം പ്രധാന ഉദ്യേശം എന്നാണ് .  പലതട്ടുകൾ സ്വർഗ്ഗത്തിലേക്കുള്ള  ചവിട്ടുപടികളെ  പ്രതിനിധാനം ചെയ്യുന്നു . സമൂഹത്തിലെ ഉന്നതർ ഏറ്റവും മുകളിൽ സ്വർഗ്ഗത്തിനോട് അടുത്ത് വിശ്രമിക്കുന്നു .  ബാക്കിയുള്ളവർ ബഹുമതിക്കനുസരിച്ച് താഴേക്കും .  ഇവർ പുനർജന്മത്തിൽ വിശ്വസിച്ചിരുന്നവർ ആകാനും സാധ്യത ഉണ്ട് 



Read More...

മാച്ചു പിക്ച്ചു

By May 05, 2017



നൂറു കണക്കിന് വർഷങ്ങൾക്കു മുൻപ്. ഇരുമ്പൊ ഉരുക്കു ചക്രങ്ങളോ മറ്റു യെന്ത്രങ്ങളോ ഒന്നും ഉപയോഗിക്കാത്ത ഒര് ജനത സമുദ്ര നിരപ്പിൽ നിന്നും അറുന്നൂറു മീറ്ററുകൾക്കു മുകളിൽ ഉയരത്തിൽ ഒര് നഗരം തീർക്കുക. അതും മികച്ച രീതിയിൽ രൂപകൽപന ചെയ്ത ഒര് പട്ടണം. ആമസോൺ കാടുകളുടെ മറവിലുള്ള ആൻഡീസ്‌ മലനിരകളുടെ കിഴക്കൻ ചെരിവുകളിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ മൂന്ന് വശത്തും അതിരു തീർത്തുകൊണ്ടു താഴെ ഉറുമ്പാമ്പാ നദി ആർത്തലച്ചൊഴുകുന്നു. പെറുവിലെ ഇൻക സാമ്രാജ്യത്തിന്റെ അടയാളമായി അവശേഷിക്കുന്ന മാച്ചു പിക്ച്ചു നഗരമാണ് ഇങ്ങനെ ആധുനിക മനുക്ഷ്യനെ അത്ഭുതപെടുത്തികൊണ്ടിരിക്കുന്നതു.

 തെക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ആകർഷണമാണ് മാച്ചു പീക്ച്ചു. വർഷം തോറും പതിനായിരക്കണക്കിന് സഞ്ചാരികൾ വന്നുപോകുന്ന ഇടം. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലം വരേ ഇവിടുത്തെ ആദിമവാസികൾക്കു മാത്രമേ ഇ നഗരത്തെ കുറിച്ച് അറിവുണ്ടായിരുന്നുള്ളു. പണ്ട് ഈ പ്രദേശം ഭരിച്ചിരുന്ന സ്പെയിൻ കാരുടെ കണ്ണിൽ പോലും ഈ നഗരം പെട്ടില്ല. 1911-ൽ യേൽ സർവകലാശാലയുടെ പ്രൊഫസർ ആയിരുന്ന ഹിറം ബിന്ഹമാണ് ഈ നഷ്ടപെട്ട നഗരം കണ്ടെത്തിയത്. ഇൻക വംശക്കാരുടെ എഞ്ചിനീയറിംഗ് മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാച്ചു പിക്ച്ചു കെട്ടിടങ്ങൾ. മതിലുകൾ മട്ടുപ്പാവുകൾ ജലശേഖരണത്തിനും വിതരണത്തിനും കൃഷിക്കുമൊക്കെ അവർ കണ്ടെത്തിയ മാർഗങ്ങൾ, മണ്ണൊലിപ്പ് തടയാൻ ഉപയോഗിച്ച വിദ്യകൾ തുടങ്ങി ആധുനിക കെട്ടിട നിർമാണ വിദഗ്ധരെ പോലും തലകുനിയിപ്പിക്കും ഇവിടുത്തെ ഓരോ നിര്മിതിയും. ഇൻകകൾക്ക് ലിപി ഇല്ലാതിരുന്നത് കൊണ്ട് ഈ നഗരം അവർ എന്തിനു നിർമിച്ചുവെന്നോ പതിനാറാം നൂറ്റാണ്ടോടെ അവർ എന്തിനു ഇവിടം ഉപേക്ഷിച്ചുവെന്നോ ഉള്ള കാര്യം ആർക്കും അറിവില്ല. അതിപ്പോഴും ചുരുൾ അഴിയാത്ത രഹസ്യമായി നിലകൊള്ളുന്നു..
Read More...

ക്രാഷ്‌ ലാന്റ്‌ 2 - ദി റിയൽ കാണ്ഡഹാർ!!

By May 05, 2017




ഡിസംബർ 24, 1999. ലോകം ക്രിസ്മസിനെ വരവേൽക്കാൻ തയാറെടുക്കുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നും ഇന്ത്യൻ എയർലൈൻസ്‌ വിമാനം IC 814 ഡൽഹിയിലേക്കു പുറപ്പെടാനായി റൺവേ ലക്ഷ്യമാക്കി ടാക്സീ വേയിലൂടെ മെല്ലെ നീങ്ങി. വൈകുന്നേരം 4 മണിക്ക്‌ റൺവേയിൽ നിന്നും പറന്നുയരുമ്പോഴും ലാൻഡിംഗ്‌ ഗിയറിനെ ഉള്ളിലൊതുക്കി ഗിയർ ഡോർ അടയുന്നതു വരെയും, ലോകത്തിലെ വിവിധ എയർപോർട്ടുകളിൽ നിന്നും ദിനവും പറന്നുയരുന്ന ആയിരക്കണക്കിനു വിമാനങ്ങളിൽ ഒന്നു മാത്രമായിരുന്നു IC 814. ഒന്നര മണിക്കൂറിന്റെ ഷോർട്ട്‌ ടൈം ഫ്ലൈറ്റ്‌ ആയതിനാൽ താമസിയാതെ തന്നെ ക്യാബിൻ ക്രൂ ഡ്രിങ്ക്സ്‌ സർവീസ്‌ ആരംഭിച്ചിരുന്നു. 
                       
 പൈലറ്റ്മാർക്ക്‌ ചായ നൽകി കോക്ക്പിറ്റിൽ നിന്നും പുറത്തിറങ്ങിയ ചീഫ്‌ സ്റ്റ്യുവാർഡ്‌ അനിൽ ശർമ്മയുടെ കണ്ണുകൾ സാക്ഷിയായത്‌- തുടർന്നുള്ള 7 ദിവസങ്ങളിൽ പുതിയ മില്ലേനിയത്തിനെ വരവേൽക്കാനായി ലോകത്തിലെ എല്ലാ പ്രമുഖ പത്രങ്ങളും കരുതി വച്ചിരുന്ന താളുകളെ കവർന്നെടുത്ത ഒരു അന്തർദേശീയ വാർത്തയുടെ ആദ്യ നിമിഷങ്ങൾക്കാണ്. ഒരുകയ്യിൽ തോക്കും, മറു കയ്യിൽ ഗ്രനേഡുനായി നിൽക്കുന്ന മുഖം മൂടിയ രൂപത്തെ കണ്ട്‌ ശർമ്മ ഞെട്ടി! ശർമ്മയുടെ തലയ്ക്കു നേരെ തൊക്കു ചൂണ്ടിയ അയാൾ കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ അലറി. കോക്ക്പിറ്റിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ ആയുധധാരിയെ കണ്ട്‌ ക്യാപ്റ്റൻ ദേവിശരണും, ഫസ്റ്റ്‌ ഒഫീസർ രാജേന്ദ്രകുമർ സിംഗും, ഫ്ലൈറ്റ്‌ എഞ്ചിനീയർ ജാഗിയയും എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ ഭീതിയൊടെ പരസ്പരം നോക്കി നില്‍ക്കെ, വിമാനം പടിഞ്ഞാറേക്കു മാത്രം പറാത്തിയാൽ മതിയെന്ന് ക്യാപ്റ്റനൊട്‌ അയാള്‍ ആവശ്യപ്പെട്ടു. തങ്ങൾ ഹൈജാക്ക്‌ ചെയ്യപ്പെട്ടിരിക്കുന്നു എന്നുറപ്പിച്ച ക്യാപ്റ്റൻ ശരണിന്, ഹൈജാക്കറുടെ സംസാരത്തിൽ നിന്നും അയാൾ ഒറ്റയ്ക്കല്ല എന്നും പാസഞ്ചർ ക്യാബിനിൽ വേറേ 4 പേർ കൂടി അയാളുടെ സഹായികളായി ഉണ്ടെന്നും അവരുടെ ഡസ്റ്റിനേഷൻ പാകിസ്ഥാനിലെ ലാഹോർ ആണെന്നും വ്യക്തമായി! എന്നാൽ കാർഗിൽ യുദ്ധം അവസാനിച്ച്‌ മാസങ്ങൾ മാത്രം കഴിഞ്ഞ ആ അവസരത്തിൽ, എന്തു തന്നെ സംഭവിച്ചാലും പാകിസ്ഥാനിലേക്കു പറക്കാൻ മനസ്സാ തയ്യാറാകാതിരുന്ന ക്യാപ്റ്റൻ ശരൺ, 'ലാഹോർ വരെ പറക്കാൻ വേണ്ട ഫ്യുവൽ ഇല്ല' എന്ന ഒരു ചെറിയ കള്ളത്തിലൂടെ ഹൈജാക്കറെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും, 'ഒരുപക്ഷെ സാങ്കേതികമായ കാരണങ്ങളാൽ ഡൽഹിയിൽ ഇറങ്ങാൻ കഴിയാതെ ആൾട്ടർനേറ്റിവ്‌ ഡസ്റ്റിനേഷനായ അഹമ്മദാബാദിലേക്ക്‌ പറക്കാൻ നിങ്ങൾക്കാകുമെങ്കിൽ എന്തുകൊണ്ട്‌ ഡൽഹിയിൽ നിന്നും അഹമ്മദാബാദിനേക്കാൾ അടുത്തുള്ള ലാഹോറിലേക്ക്‌ പൊയ്ക്കൂട' എന്ന അയാളുടെ മറു ചോദ്യത്തിൽ ക്യാപ്റ്റൻ കുടുങ്ങി! അതേ സമയം ക്യാബിനിൽ യാത്രക്കാരെ ഗൺ പോയിന്റിൽ നിർത്തി ബാക്കിയുള്ള നാലു പേർ വിമാനത്തിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടയിൽ ഹൈജാക്കർ കാണാതെ എമർജൻസി ട്രാൻസ്പോണ്ടർ സിസ്റ്റം ഉപയോഗിച്ച്‌ ക്യാപ്റ്റൻ ശരൺ ഇന്ത്യയിലെ എയർട്രാഫിക്‌ കണ്ട്രോൾ ടവറിലെത്തിച്ച സന്ദേശം ഇന്ത്യയെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. ചാനലുകളിലൂടെ ആ വാര്‍ത്ത വളരെ വേഗം ലോകശ്രദ്ധ പിടിച്ചു പറ്റി. Indian Airlines IC 814 has been hijacked! 
                         

ലാഹോറിനെ ചൊല്ലിയുള്ള കോക്ക്പിറ്റിനുള്ളിലെ തർക്കം തുടർന്നു. ഇന്ത്യയിൽ തന്നെ എവിടെയെങ്കിലും ഇറങ്ങാനായാൽ തങ്ങൾക്ക്‌ ഏതെങ്കിലും തരത്തിലുള്ള അസിസ്റ്റൻസ്‌ കിട്ടും എന്ന് ക്യാപ്റ്റന് ഉറപ്പായിരുന്നു. അതിന് ഇന്ത്യൻ അതോറിറ്റിക്ക്‌ കഴിയുന്നത്ര സമയം കൊടുക്കാനായി ക്യാപ്റ്റൻ ശരൺ വിമാനത്തിന്റെ വേഗത കഴിയുന്നത്രയും കുറച്ചാണു ഫ്ലൈ ചെയ്തത്‌! ഒരുപക്ഷേ ഇന്ത്യയിൽ തങ്ങൾ ആക്രമിക്കപ്പെട്ടേക്കാം എന്ന ഭയം തന്നെയാവണം ഹൈജാക്കർമാരെ ഇന്ത്യയിൽ നിന്നും വിമാനം പുറത്തേക്ക്‌ കൊണ്ടു പോകാൻ പ്രേരിപ്പിച്ചതും. പക്ഷെ ഹൈജാക്കറുടെ ആവശ്യം ഭീഷണിയായി മാറിയപ്പോൾ മറ്റ്‌ മാർഗങ്ങളില്ലാതെ ക്യാപ്റ്റൻ ലാഹോറിലെ ATC യോട്‌ ലാന്റിംഗ്‌ ക്ലിയറൻസ്‌ ആവശ്യപ്പെട്ടു. എന്നാൽ അവർ അനുമതി നിഷേധിച്ചു എന്നു മാത്രമല്ല, ലാഹോറിലെ എയർസ്പെയ്സ്‌ ഷട്ട്ഡൗൺ ചെയ്യുകയും ചെയ്തു. ഇതിനിടയിൽ എക്കണോമി ക്ലാസിലെ യാത്രക്കാരിൽ നിന്നും എട്ടു പേരെ ഹൈജാക്കർമാർ ബലം പ്രയോഗിച്ച്‌ എക്സിക്യുട്ടീവ്‌ ക്യാബിനിലേക്ക്‌ മാറ്റി. അതിൽ ഒരാൾ നേപ്പാളിൽ മധുവിധു ആഘോഷിച്ച്‌ ഭാര്യയുമൊത്ത്‌ മടങ്ങിയ റുപിൻ കാട്ട്യാൽ ആയിരുന്നു. ഹൈജാക്കർമാർ അവരുടെ കൈകൾ പിന്നിൽ കെട്ടി സീറ്റ്‌ ചരിച്ചു വച്ച്‌ സീറ്റ്ബെൽറ്റ്‌ ഇട്ടു!
                    

     സമയം കടന്നു പോകുന്നതിനനുസരിച്ച്‌ വിമാനത്തിലെ ഫ്യുവൽ ഏതാണ്ട്‌ അവസാന ഘട്ടത്തിലേക്കെത്തി. ലാഹോറിൽ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതുകൊണ്ടും അടിയന്തരമായി വിമാനത്തിൽ ഇന്ധനം നിറക്കേണ്ടതു കൊണ്ടും ഏറ്റവും അടുത്ത എയർപോർട്ടിൽ ഇറങ്ങുകയല്ലാതെ വേറെ വഴിയില്ലാതെ പൈലറ്റുമാർ ഹൈജാക്കർമാരോട്‌ കാര്യം അറിയിച്ചു. ആദ്യം എതിർത്തെങ്കിലും കൂടിയാലോചിച്ച ശേഷം, ഇന്ധനം നിറച്ച്‌ ഉടൻ തന്നെ ടേക്ക്‌ ഓഫ്‌ ചെയ്യാമെന്ന പൈലറ്റിന്റെ ഉറപ്പിന്മേൽ ലാഹോറിൽ നിന്നും 50 കിലോമീറ്റർ കിഴക്കുള്ള, നോർത്ത്‌ ഇന്ത്യൻ സിറ്റിയായ അമൃത്സറിൽ വിമാനം ഇറക്കാൻ ഹൈജാക്കർമാർ സമ്മതം നൽകി. എന്നാൽ അമൃത്സറിൽ തങ്ങൾക്ക്‌ എന്തെങ്കിലും സഹായം ലഭിക്കും എന്ന് കരുത്തിയ ക്യാപ്റ്റനു പിഴച്ചു! പ്രധാനമന്ത്രി ചെയർമാനായ ഇന്ത്യൻ ക്രൈസിസ്‌ മനേജ്മന്റ്‌ ഗ്രൂപ്പ്‌, അമൃത്സറിലെ ലോക്കൽ ഫോഴ്സിനെ വിമാനത്തെ സമീപിക്കാൻ അനുവാദം നൽകിയില്ല. ഡൽ ഹിയിൽ നിന്നും നാഷണൽ സെക്യൂരിറ്റി ഗാർഡ്‌ (NSG) കമാൻഡോസ്‌ എത്തുന്നതു വരെ ലോക്കൽ പോലീസ്‌ ഫോഴ്സിനോട്‌ ക്ഷമിക്കാനായിരുന്നു ഉത്തരവ്‌! അതുകൊണ്ട്‌ തന്നെ പഞ്ചാബ്‌ പോലീസ്‌ കമാൻഡോ ഡിപ്പാർട്ട്‌മന്റ്‌, വിമാനത്തെ വീണ്ടും പറക്കാനനുവദിക്കാതെ പിടിച്ചിടാനുള്ള മാർഗങ്ങളാണു സ്വീകരിച്ചത്‌. അതിനാൽ ഫ്യുവൽ ടാങ്കർ അവർ വിമാനത്തിനടുത്തേക്ക്‌ വിടാൻ തയാറായില്ല.
                  

    എന്തോ അപകടം വരാൻ പോകുന്നു എന്ന് കോക്ക്പിറ്റിനുള്ളിലെ ഹൈജാക്കർക്ക്‌ മനസ്സിലാക്കാൻ, ഫ്യുവലിങ്ങിൽ വരുന്ന സമയതാമസം ധാരാളമായിരുന്നു. രംഗം പന്തിയല്ല എന്ന് മനസ്സിലാക്കിയ ക്യാപ്റ്റൻ, അടിയന്തരമായി വിമാനത്തിനു ഇന്ധനം നൽകണമെന്ന് ATCയോട്‌ അഭ്യർത്ഥിച്ചു. പക്ഷെ വിമാനത്തിനടുത്തേക്ക്‌ ടാങ്കർ വിടാൻ അവർ തയ്യാറയില്ല. തങ്ങൾ ചതിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയ തീവ്രവാദികൾ അവരുടെ യഥാർത്ഥ മുഖം കാണിക്കാൻ ആരംഭിച്ചു. എത്രയും പെട്ടെന്ന് വിമാനം തിരികെ ലാഹോറിലേക്ക്‌ പറത്താൻ ആവശ്യപ്പെട്ട ഹൈജാക്കേഴ്സ്‌, അങ്ങനെ ചെയ്തില്ലെങ്കിൽ വിമാനത്തിലെ എല്ലാപേരേയും കൊല്ലുമെന്ന് ക്യാപ്റ്റനെ ഭീഷണിപ്പെടുത്തി. ഭീഷണിയുടെ തീവ്രത കൂട്ടാനായി നേരത്തെ എക്സിക്യൂട്ടിവ്‌ ക്ലാസിലേക്ക്‌ മാറ്റിയിരുത്തിയ യാത്രക്കാരിൽ റുപിൻ കാട്ട്യാലിനെയും ഒപ്പം ഇരുന്ന മറ്റൊരാളിനെയും കത്തി കൊണ്ടു നെഞ്ചത്ത്‌ കുത്തി മാരകമായി പരുക്കേൽപ്പിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ, എത്ര നേരം തന്റെ വിമാനത്തിനു എയറിൽ സസ്റ്റെയ്ൻ ചെയ്യാനാവും എന്നുപോലുമറിയാതെ ക്യാപ്റ്റൻ ശരൺ വിമാനത്തിനെ വീണ്ടും റൺ വേയിലേക്ക്‌ ഓടിച്ചു. പിന്നെ ശേഷിച്ച ഇന്ധനം ഊറിക്കുടിച്ചുകൊണ്ട്‌ IC 814 എന്ന ട്വിൻ എഞ്ചിൻ എയർബസ്‌ 300 കാതടപ്പിക്കുന്ന ശബ്ദത്തോടെ വായുവിലേക്കു കുതിച്ചു; എയര്‍ ട്രാഫിക് കണ്ട്രോളറുടെ അനുമതിയില്ലാതെ.! ഒപ്പം, ക്യാപ്റ്റൻ ശരൺ അമൃത്സറിലെ കണ്ട്രോൾ ടവറിലേക്ക്‌ തന്റെ അവസാനത്തെ സന്ദേശം അയച്ചു - "we all dying now. we are heading towards lahore"!! അങ്ങനെ, സ്വന്തം മണ്ണിൽ വച്ച്‌ തങ്ങളുടെ വിമാനം തീവ്രവാദികളുടെ കയ്യിൽ നിന്നും തിരികെ പിടിക്കാനുള്ള സുവർണാവസരം ഇന്ത്യയുടെ പിടിപ്പുകേടുകൊണ്ടു മാത്രം പാഴായി!


                       

പാകിസ്ഥാന്റെ ക്രൂര മുഖമായിരുന്നു പിന്നീടുള്ള IC 814 ന്റെ യാത്രയ്ക്ക്‌ നേരിടേണ്ടി വന്നത്‌. കാർഗിലിൽ ഇന്ത്യയോടേറ്റ ദയനീയ പരാജയം അവർ മറന്നിരുന്നില്ല. ലാഹോറിൽ ലാൻഡ്‌ ചെയ്യാൻ അനുവദിക്കണമെന്ന ക്യാപ്റ്റൻ ശരണിന്റെ യാചന പാകിസ്ഥാൻ പുച്ഛിച്ചു തള്ളി. എന്തടിയന്തര ഘട്ടമായാലും ഒരു ഇന്ത്യൻ വിമാനം തങ്ങളുടെ മണ്ണിൽ ഇറങ്ങാൻ അനുവദിക്കില്ല എന്ന് അവർ പറയാതെ പറയുകയായിരുന്നു തുടർന്നുള്ള അവരുടെ നീച പ്രവർത്തിയിലൂടെ. ലാഹോർ എയർപോർട്ടിലെ നാവിഗേഷൻ ലൈറ്റുകളൂം റൺവേ ലൈറ്റുകളും ഉൾപ്പെടെ എല്ലാ വെളിച്ച സംവിധാനങ്ങളും അധികൃതർ ഒഫ്‌ ചെയ്തു! ഒപ്പം വിമാനത്തിന്റെ രണ്ട്‌ ഇന്ധന ടാങ്കുകളുടെയും മോശാവസ്ഥ കാണിച്ചുകൊണ്ട്‌ കോക്ക്പിറ്റിലെ റിസർവ്‌ ലൈറ്റുകളും തെളിഞ്ഞു! ഒരു പൈലറ്റിന്റെ കരിയറിലെ ഏറ്റവും മോശം സിറ്റുവേഷനിലൂടെ കടന്നു പോകുകയായിരുന്നു ക്യാപ്റ്റൻ ശരൺ. 189 യാത്രക്കാരുടെ ജീവനും കയ്യിൽ പിടിച്ചുകൊണ്ട്‌, തീവ്രവാദികളുടെ തോക്കിനുമുന്നിൽ, ട്രാഫിക്‌ കണ്ട്രോളറുടെ യാതൊരു സഹായവുമില്ലാതെ, സ്വന്തം കണ്ണുകളിൽ വിശ്വാസമർപ്പിച്ച്‌, അർദ്ധരാത്രി ഒരു ജറ്റ്‌ ലാൻഡിംഗ്‌! വിമാനത്തിന്റെ അവസ്ഥ മോശമായതോടെ രണ്ടും കൽപ്പിച്ച്‌ അദ്ദേഹം ഡിസന്റ്‌ ചെയ്യാൻ ആരംഭിച്ചു. ഒടുവിൽ നീണ്ട്‌, നേർത്ത്‌ കാണപ്പെട്ട വെളിച്ചം റൺവേയാണെന്നുറപ്പിച്ച്‌ ലാൻഡ്‌ ചെയ്യാനായി ക്യാപ്റ്റൻ ലാൻഡിംഗ്‌ ഗിയർ താഴ്ത്തി. എന്നാൽ വളരെ അടുത്തെത്തിയപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം കോ-പൈലറ്റിന്റെ വാക്കുകളിലൂടെ ശരണിനു മനസ്സിലായത്‌- "സാബ്‌, യേ തൊ റോഡ്‌ ഹെ!!" പാകിസ്താനിലെ ഏതോ തിരക്കേറിയ റോഡിലേക്കാണ് റൺവേ ആണെന്നു കരുതി ശരൺ വിമാനം ഇടിച്ചിറക്കാൻ തുടങ്ങിയത്‌!! പെട്ടെന്നു തന്നെ സംയമനം വീണ്ടെടുത്ത ക്യാപ്റ്റൻ വിമാനത്തിന്റെ നോസ്‌ വീണ്ടും ഉയർത്തി. തലനാരിഴ വ്യത്യാസത്തിൽ വിമാനം ക്രാഷിൽ നിന്നും രക്ഷപ്പെട്ടു!
                           

വിമാനത്തിന്റെആൾട്ടിറ്റ്യൂഡ്‌  വളരെ കുറവാണെന്നും ഏതു നിമിഷവും അതു തങ്ങളുടെ മണ്ണിൽ തകർന്നു വീഴുമെന്നും മനസ്സിലാക്കിയ പാകിസ്ഥാനി അധികൃതർ ഒടുവിൽ ലാഹോറിലെ റൺവേ തുറന്ന് വിമാനത്തിന് ലാന്റിംഗ്‌ ക്ലിയറൻസ്‌ നൽകി. ലാഹോറിൽ ഇറങ്ങുമ്പോഴേക്കും IC 814 ന്റെ വലത്‌ എഞ്ചിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരുന്നു! എക്സിക്ക്യൂട്ടിവ്‌ ക്യാബിനിൽ, അപ്പോഴേക്കും റൂപിൻ കാട്ട്യാലിന്റെ അവസ്ഥ വളരെ മോശമായി കഴിഞ്ഞിരുന്നു. പരുക്കേറ്റവർക്ക്‌ വൈദ്യസഹായത്തിനായി എയർപോർട്ട്‌ അതോറിറ്റിയുമായി പൈലറ്റുമാർ യാചിച്ചെങ്കിലും വിമാനത്തിനു ആവശ്യമായ ഇന്ധനം നൽകുന്നതിനപ്പുറം വിമാനത്തിൽ നിന്നും ഒരാളെ പോലും പുറത്തേക്കോ പുറത്തു നിന്നും ഒരു സഹായവും വിമാനത്തിനുള്ളിലേക്കോ നൽകാൻ അവർ തയ്യാറായില്ല. തങ്ങളുടെ എയർ സ്പെയ്സിൽ നിന്നും  വിമാനം എത്രയും പെട്ടെന്ന് പറഞ്ഞുവിട്ട്‌ കൈ കഴുകാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. അങ്ങനെ രണ്ടര മണിക്കൂറുകൾക്കു ശേഷം IC 814 ആകാശത്തിലേക്കുയർന്നു; ഒരിക്കൽ കൂടി. 
                          

വിമാനം വീണ്ടും പൂർണ്ണമായും തങ്ങളുടെ വരുതിയിലായെന്നുറപ്പിച്ച തീവ്രവാദികൾ അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക്‌ പറക്കാൻ ആവശ്യപ്പെട്ടെങ്കിലും കാബൂളിൽ നൈറ്റ്‌ ലാന്റിംഗ്‌ ഫെസ്സിലിറ്റി ഇല്ല എന്ന അറിയിപ്പിനെ തുടർന്ന് ഹൈജാക്കർമാർ കാബൂൾ ഉപേക്ഷിച്ച്‌ അടുത്ത ഡെസ്റ്റിനേഷനായി ദുബായ്‌ തെരഞ്ഞെടുത്തു. പക്ഷേ, ദുബായിലേക്കുള്ള യാത്രാമധ്യേ രക്തം വാർന്ന് റുപിൻ കാട്ട്യാൽ അന്ത്യശ്വാസം വലിച്ചു. ദുബായിൽ തങ്ങളുടെ വിമാനം എത്തിയ വിവരം അറിഞ്ഞ ഇന്ത്യൻ ഗവൺമന്റ്‌ അവിടെ വച്ച്‌ NSG ക്ക്‌ ഒരു കമാൻഡോ ഓപ്പറേഷൻ നടത്താൻ യു.എ.ഇ ഭരണകൂടത്തോട്‌ അനുവാദം ചോദിച്ചെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇതിനിടയിൽ യു.എ.ഇ അധികൃതരും ഹൈജാക്കർമാരും തമ്മിൽ നടത്തിയ ചർച്ചയുടെ ഫലമായി 27 യാത്രക്കാരെ ദുബായിൽ തന്നെ റിലീസ്‌ ചെയ്തു. ഒപ്പം, മരിച്ച കാട്ട്യാലിന്റെ മൃതദേഹം വിമാനവാതിലിനോട്‌ അറ്റാച്ച്‌ ചെയ്ത സ്റ്റെപ്പ്‌ ലാഡറിൽ എടുത്തു കിടത്തി, ഹൈജാക്കർമാർ - കാര്യങ്ങളുടെ ഗൗരവം ലോകത്തിനു തുറന്നുകാട്ടി. റിലീസായ ആളുകൾ വഴി, സംഭവത്തിനു കൂടുതൽ മീഡിയാ എക്സ്പോഷർ കിട്ടുമെന്നും തങ്ങളുടെ ലക്ഷ്യത്തിലേക്ക്‌ കൂടുതൽ വേഗത്തിൽ ചെന്നെത്താമെന്നുമായിരുന്നു റാഞ്ചികളുടെ കണക്കുകൂട്ടൽ. ജീവൻ തിരികെ കിട്ടിയ സന്തോഷത്തിൽ, റിലീസായ യാത്രക്കാർ എയർപോർട്ടിന്റെ അറൈവൽ ടെർമിനലിലേക്ക്‌ പോകുമ്പോൾ ബാക്കി യാത്രക്കാരെയും കൊണ്ട്‌ IC 814 വീണ്ടും ടേക്ക്‌ ഓഫ്‌ ചെയ്തു! അതിന്റെ അൺ നോൺ ഡെസ്റ്റിനേഷനിലേക്ക്‌!! 
                               

രാത്രി മുഴുവൻ വടക്കു ദിശയിലേക്ക്‌ പറന്ന വിമാനം, ഹൈജാക്ക്‌ ചെയ്യപ്പെട്ട്‌ 18 മണിക്കൂറുകൾക്കു ശേഷം ക്രിസ്മസ്‌ ദിനത്തിൽ പുലർച്ചെ താലിബാൻ എന്ന മിലിറ്റന്റ് ഗ്രൂപ്പ് ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഇറങ്ങി! താലിബാൻ തീവ്രവാദികൾ വിമാനം വളഞ്ഞു. അവർ കോക്ക്പിറ്റിലെ റാഞ്ചികളെ നോക്കി കൈ വീശി; അവർ തിരിച്ചും!! കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടു പോകുന്ന അവസ്ഥയിലാണു എന്ന് ക്യാപ്റ്റൻ ശരൺ മനസ്സിലാക്കി. വീണ്ടും ഇന്ധനം നിറച്ച്‌ വിമാനം പറത്താൻ ഹൈജാക്കർ ആവശ്യപ്പെട്ടെങ്കിലും വിശദമായ ഒരു എഞ്ചിനീയറിംഗ്‌ ഇൻസ്പെക്ഷൻ നടത്താതെ ഇനി ഫ്ലൈ ചെയ്യുന്നതു സെയ്ഫ്‌ അല്ലെന്ന് പൈലറ്റ്‌ തീർത്ത്‌ പറഞ്ഞതിനാൽ അവർ ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടയിൽ വിമാനത്തിന്റെ കാർഗോ ഹോൾഡിൽ നിന്നും തീവ്രവാദികൾ, നിറയെ തോക്കുകളും ഗ്രനേഡുകളും ഉള്ള ഒരു ബാഗ്‌ പുറത്തെടുത്തത്‌ വിമാനജീവനക്കാരുടെയും യാത്രക്കാരുടെയും പ്രതീക്ഷകൾ പൂർണ്ണമായും അവസാനിപ്പിച്ചു. തങ്ങൾ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലാണെന്ന് അവർ മനസ്സുകൊണ്ട്‌ സ്വയം വിധിയെഴുതി.

4 ദിവസങ്ങൾക്കു ശേഷം....
                            വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്തുണ്ടായ ജനപ്രക്ഷോഭങ്ങളും, മാധ്യമങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഒരു വിഷയമായി ഹൈജാക്കിംഗ്‌ മാറിയതും ഹൈജാക്കർമാരുമായി ചർച്ച നടത്താൻ ഇന്ത്യൻ ഗവൺമെന്റിനുമേല്‍  സമ്മര്‍ദ്ദം കൂട്ടി. ഒടുവിൽ, മധ്യസ്ഥ ചർച്ചകൾക്കായി 1999 ഡിസംബർ 27 ന് ഇന്ത്യ ഒരു നെഗോഷ്യേറ്റിംഗ്‌ ടീമിനെ കാണ്ഡഹാറിലേക്ക്‌ അയച്ചു. താലിബാന്റെ അറിവില്ലാതെ, നെഗോഷ്യേറ്റർമാർ യാത്ര ചെയ്ത വിമാനത്തിനുള്ളിൽ ഒരു കമാൻഡൊ ഗ്രൂപ്പിനെ ഒളിപ്പിച്ചിരുത്താനുള്ള 'അതിബുദ്ധി' ഇന്ത്യ കാണിച്ചെങ്കിലും വിമാനം കാണ്ഡഹാറിൽ ഇറങ്ങിക്കഴിഞ്ഞപ്പൊൾ തന്നെ താലിബാൻ തീവ്രവാദികൾ വിമാനത്തെ പൂർണ്ണമായും വളഞ്ഞതുകൊണ്ട്‌ കമാൻഡോകൾക്ക്‌ വിമാനത്തിൽ നിന്നും പുറത്തിറങ്ങാൻ കൂടി കഴിഞ്ഞില്ല!
                      

      മറ്റ്‌ വഴിയില്ലാതെ ഇന്ത്യൻ സംഘം റാഞ്ചികളുമായി ചർച്ച നടത്താൻ തുടങ്ങി. ഏകദേശം 30 മണിക്കൂറുകളുടെ മാരത്തോൺ ചർച്ചയ്ക്കു ശേഷമാണ് ഇന്ത്യൻ സംഘത്തിന് റാഞ്ചികളുടെ ഡിമാന്റുകളുടെ ആദ്യ ലിസ്റ്റ്‌ ലഭിച്ചത്‌. ഇന്ത്യയിലെ വിവിധ ജയിലുകളിൽ തടവിൽ കഴിയുന്ന 35 കൊടും ഭീകരരെ മോചിപ്പിക്കാനും ഒപ്പം 200 മില്ല്യൺ യു.എസ്‌ ഡോളർ മോചനദ്രവ്യമായും റാഞ്ചികൾ ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നെ താലിബാൻ ഇടപെട്ട്‌, മൗലാനാ മസൂദ്‌ അസർ, മുഹമ്മദ്‌ ഒമർ സയ്ദ്‌ ഷെയ്ഖ്‌, മുഷ്‌ താഖ്‌ അഹമ്മദ്‌ സർഗ്ഗാർ എന്നീ മൂന്ന് ഭീകരരുടെ മോചനത്തിലേക്ക്‌ റാഞ്ചികളുടെ ആവശ്യങ്ങൾ ചുരുക്കി. ചർച്ച നല്ല രീതിയിൽ പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, ഹൈജാക്കിങ്ങിന്റെ ആറാം ദിവസം സ്ത്രീകളും കുട്ടികളും അടങ്ങുന്ന 35 അംഗ സംഘത്തെ മോചിപ്പിക്കാനായി റാഞ്ചികൾ ബിസ്സിനസ്സ്‌ ക്ലാസ്സിലേക്ക്‌ മാറ്റി. തങ്ങൾ എല്ലാപേരും ഉടൻ തന്നെ സ്വതന്ത്രരാകും എന്ന് എല്ലാ യാത്രക്കാരും മനസ്സിൽ ഉറപ്പിച്ചു. എന്നാൽ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ടാണ് പിറ്റേന്ന് രാവിലെ, ക്രുദ്ധരായ ഹൈജാക്കർമാർ എക്കണോമി ക്ലാസിൽ നിന്നും മാറ്റിയ 35 പേരെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്‌ തിരികെ കൊണ്ടു വന്നത്‌. ചർച്ച പരാജയപ്പെട്ടു! പിന്നെ, ഇരുനൂറോളം മനുഷ്യർ ഉണ്ടായിരുന്ന ആ വിമാനത്തിൽ ആകെ ശ്മശാന മൂകതയായിരുന്നു. ഏത് നിമിഷവും കൊല്ലപ്പെടാന്‍ മാനസികമായി അവര്‍ തയ്യാറെടുത്തു. പക്ഷെ ഒരു ജനതയുടെ മുഴുവൻ പ്രാർത്ഥനയും രോഷവും കണ്ടില്ലെന്നു നടിക്കാൻ ദൈവത്തിനോ ഭരണാധികാരികൾക്കോ ആയില്ല. മൂന്ന് മണിക്കൂറുകൾക്ക്‌ ശേഷം വിമാനത്തിനുള്ളിൽ ആ വാർത്ത എത്തിയത്‌ ഒരു ഉത്സവ പ്രതീതി ഉണർത്തിക്കൊണ്ടാണ്. ഒടുവിൽ, ഇന്ത്യൻ ഗവൺമന്റിനു വിമാനറാഞ്ചികളുടെ മുന്നിൽ തല കുനിക്കേണ്ടി വന്നു. മൂന്ന് കൊടും ഭീകരരെയും നിരുപാധികം വിട്ടയക്കാൻ ഉത്തരവായി. ഉടൻ തന്നെ അവരെ ഡൽഹിയിൽ നിന്നും കാണ്ഡഹാറിലേക്ക്‌ എത്തിച്ചു. തങ്ങൾക്കു വേണ്ടി തട്ടിയെടുക്കപ്പെട്ട വിമാനത്തിനു മുന്നിൽ വച്ച്‌, ഭീകരന്മാരിൽ പ്രധാനിയായ മൗലാനാ മസൂദ്‌ അസർ, ഹൈജാക്കർമാരുടെ ലീഡറായി ആദ്യവസാനം കോക്ക്പിറ്റിലുണ്ടായിരുന്ന തന്റെ അനുജൻ, മുഹമ്മദ്‌ ഇബ്രാഹിം അതറിനെ ആശ്ലേഷിച്ചു! പിന്നെ, തങ്ങൾക്കായി ഒരുക്കിയിരുന്ന വണ്ടിയിൽ ഹൈജാക്കർമാരും ഭീകരരും ഒരു ഭരണകൂടത്തെ തന്നെ ഇളിഭ്യരാക്കി അകന്നകന്നു പോയി. എല്ലാത്തിനും സാക്ഷിയായി അപ്പൊഴും IC 814 അവിടെയുണ്ടായിരുന്നു; 158 മനുഷ്യജീവനുകൾ ഒളിപ്പിച്ചു വച്ച ഒരു കളിപ്പാട്ടം പോലെ....!


Read More...

റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്(RAW)

By May 05, 2017


ഭാരതത്തിന്റെ വിദേശ ഇന്റലിജൻസ് ഏജൻസിയാണ് റിസർച് ആന്റ് അനാലിസിസ് വിങ് അഥവാ റോ. റോ ഭാരതത്തിന്റെ തദ്ദേശീയവും വിദേശീയവുമായ നയതന്ത്രങ്ങളിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. ന്യൂ ഡൽഹി ആണ് ആസ്ഥാനം. 1968ലാണ് റോ സ്ഥാപിതമായത് 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിനും 1965-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിനു ശേഷവുമാണ് സ്ഥാപിക്കപ്പെട്ടത്. വിദേശ ഗൂഢപ്രവർത്തനങ്ങൾ, ഭീകരവാദവിരുദ്ധപ്രവർത്തനങ്ങൾ ഇവയുടെ ശേഖരണമാണ് റോയുടെ പ്രാഥമികദൗത്യം. കൂടാതെ വിദേശഭരണകൂടങ്ങളേയും വ്യക്തികളേയും പറ്റി വിവരങ്ങൾ ശേഖരിക്കുക , വിശകലനം ചെയ്യുക എന്ന ദൗത്യവും വഹിക്കുന്നു. നിരവധി ദൗത്യങ്ങൾ റോ നിർവഹിച്ചിട്ടുണ്ട്. ദേശീയസുരക്ഷയെ ബാധിക്കുന്ന അയൽരാജ്യങ്ങളുടെ രാഷ്ട്രീയവും സൈനികവുമായ വികസനങ്ങൾ തുടർച്ചയായി നിരീക്ഷണവിധേയമാണ്.ഇന്റലിജൻസ് ബ്യൂറോയുടെ ഒരു ഭാഗമെന്ന നിലയിലാണ് റോ രൂപം കൊണ്ടത്. റോയുടെ രൂപവത്കരണത്തിനുമുൻപ് ഇന്റലിജൻസ് ബ്യൂറൊ തന്നെയാണ് ഈ വിഭാഗം കൈകാര്യം ചെയ്തിരുന്നത്. 1968-ൽ റോയിൽ 250 പ്രതിനിധികളും 2 കോടി രൂപയുടെ ബജറ്റും ഉണ്ടായിരുന്നു. 2000-ൽ ഇത് 8000-10000 പ്രതിനിധികളും 150 കോടി രൂപയുടെ ബജറ്റും ഉള്ളതായി.

ചരിത്രം

ഇന്തോ-ചൈന യുദ്ധശേഷം(ഒക്ടോബർ 20-നവം‌ബർ 21)അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു വിദേശ ഇന്റലിജൻസിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു ഏജൻസിയുടെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചുആദ്യകാലങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയുടെ ഉത്തരവാദിത്തമായിരുന്നു ഇത്. ബ്രിടീഷുകാരാണ് ഇന്റലിജൻസ് ബ്യൂറോ സ്ഥാപിച്ചത്. 1933ൽ രാഷ്ട്രീയകലാപങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിനു വഴിതെളിച്ചപ്പോൾ ഇന്ത്യയുടെ അതിർത്തികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക എന്നത് ഇതിന്റെ ഉത്തരവാദിത്തമായി. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഐ.ബിയുടെ ആദ്യത്തെ ഭാരതീയമേധാവിയായി സഞ്ജീവ് പിള്ളൈ സ്ഥാനമേറ്റു. 1949-ൽ പിള്ളൈ ചെറിയ ഒരു വിദേശ ഇന്റലിജൻസ് സജ്ജീകരണത്തിനു തുടക്കമിട്ടു. എന്നാൽ ഇത് കാര്യക്ഷമമല്ല എന്ന വസ്തുത ശേഷം വന്ന ഇന്തോചൈന യുദ്ധവും ഇന്തോപാക് യുദ്ധവും തെളിയിച്ചു.

1966-ൻറെ അവസാനത്തോടെ വ്യത്യസ്തമായ വിദേശ ഇന്റലിജൻസ് എന്ന ആശയം രൂപപ്പെട്ടു.1968-ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോൾ പൂർണ്ണ വളർച്ച കൈവരിച്ച ഒരു ദ്വിതീയ സുരക്ഷാസം‌വിധാനം വേണമെന്ന് തീരുമാനിച്ചു. അന്ന് ഇന്റലിജൻസ് ബ്യൂറോയുടെ നിയുക്ത മേധാവി ആയിരുന്ന രമേശ്വർ നാഥ് കാവോ പുതിയ ഏജൻസിയുടെ പ്രാഥമികരൂപരേഖ തയ്യാറാക്കി. റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ് എന്ന നാമകരണം ചെയ്ത ഭാരതത്തിന്റെ ആദ്യവിദേശ ഇന്റലിജൻസ് ഏജൻസിയുടെ പ്രധാനിയായി കാവോ നിയമിതനായി. ആദ്യകാലങ്ങളിൽ വിദേശ യുദ്ധതന്ത്രങ്ങൾ,മാനുഷികവും സാങ്കേതികവും സമാന്തരമായി സൈനിക ഇന്റലിജൻസിന് സൈനികതന്ത്രപരമായ ഉത്തരവാദിത്തങ്ങൾ എന്നിവ നൽകപ്പെട്ടു.

2015 ലെ ശ്രീലങ്കാ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അന്നത്തെ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ പരാജയപ്പെടുത്താൻ റോ ഇടപെട്ടുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് കൊളംബോയിലെ 'റോ' സ്റ്റേഷൻ മേധാവിയെ ഡിസംബറിൽ പുറത്താക്കിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയുമായി സൗഹൃദം നിലനിർത്തുന്ന രാജപക്‌സെ മൂന്നാംതവണയും അധികാരത്തിലെത്തുന്നത് ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാകുമെന്ന് വിലയിരുത്തി രാജപക്‌സെയെ പരാജയപ്പെടുത്താൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി നീക്കം നടത്തിയെന്നാണ് ആരോപണം. 

വിമർശനങ്ങൾ

1999 ൽ പാകിസ്താൻ കാർഗിലിൽ അധിനിവേശം നടത്തിയത് റോയുടെ വീഴ്ച്ചയാണെന്നു വിമർശനമുണ്ടായി
Read More...

കോട്ടുക്കല്‍ ഗുഹാ ക്ഷേത്രം

By May 05, 2017




അജന്ത -എല്ലോറാ ക്ഷേത്രങ്ങള്‍ അത്ഭുതങ്ങളുടെ ഒരു  മാലപ്പടക്കം  ആണെങ്കില്‍  അതിന്‍റെ തെക്കേ  അറ്റത്ത്‌ ഇങ്ങു  കേരളത്തില്‍  കെട്ടിയിരിക്കുന്ന അമിട്ടാണ്  ഒറ്റ പാറയില്‍  കൊത്തി എടുത്ത കോട്ടുക്കല്‍  ഗുഹാ ക്ഷേത്രം. ഇപ്പോള്‍  പുരാവസ്തു വകുപ്പിന്റെ  അധീനതയില്‍  ഉള്ള ഈ ക്ഷേത്രം  അവരുടെ  കണക്ക് പ്രകാരം ഇത്  നിര്‍മ്മിക്കാന്‍   നൂറ് പേര്‍  നൂറു  വര്‍ഷം പണി  എടുക്കേണ്ടി  വന്നിരിക്കും  എന്നാണ്..

കൊല്ലം  ജില്ലയില്‍  ആയൂരിനും  ചടയമംഗല ത്തിനും  കിഴക്കായി  കോട്ടുക്കല്‍  ആണ്  ഇത്  സ്ഥിതി  ചെയ്യുന്നത്..എ.ഡി 16-ാം നൂറ്റാണ്ടു വരെ ദക്ഷിണേന്ത്യയുടെ തെക്കുഭാഗത്ത് പമ്പാനദിക്കും കന്യാകുമാരിക്കുമിടയ്ക്ക് നിലനിന്നിരുന്ന അയോയി എന്നു വിളിക്കപ്പെട്ടിരുന്ന ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു ഇന്നത്തെ ചടയമംഗലം പ്രദേശമെന്ന് കരുതാവുന്നതാണ്. അന്നത്തെ സ്ഥലനാമങ്ങള്‍ ഊര്‍, മംഗലം, കുളം, കോട്, കര എന്നിങ്ങനെ അവസാനിക്കുന്നവയായിരുന്നു. ചടയമംഗലത്തിന്റെ അയല്ഗ്രാ മമായ ആയൂര്‍ എന്ന പ്രദേശത്തിന് ആയ് രാജവംശവുമായി നേരിട്ടു ബന്ധമുണ്ടായിരുന്നതിന്റെ തെളിവാണ് പ്രസ്തുത സ്ഥലനാമം. എ.ഡി 765-നും, 815-നും മധ്യേ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന ജടിലപരാന്തക നെടുംചടയന്‍ എന്ന രാജാവ് ആയ് രാജ്യം ആക്രമിച്ച് കീഴ്പ്പെടുത്തിയപ്പോള്‍ പാണ്ടിപ്പട താവളമടിച്ച സ്ഥലമാണ് പില്ക്കാ്ലത്ത് ചടയമംഗലം എന്നറിയപ്പെട്ടത്..

ക്ഷേത്രം നിർമ്മിച്ചതിന് കൃത്യമായ രേഖകളില്ല. ക്ഷേത്രോൽപ്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് ചരിത്രകാരന്മാർക്കുള്ളത്.ഏ.ഡി. ഏഴാം നൂറ്റാണ്ടിനും പതിനൊന്നിനും ഇടയ്ക്ക് ക്ഷേത്ര നിർമ്മിതി നടന്നതായി കരുതപ്പെടുന്നു.യന്ത്രങ്ങളുടെ സഹായമില്ലാതെ പരമ്പരാഗതമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ക്ഷേത്രം കൊത്തി എടുത്തിട്ടുള്ളത്.പാണ്ഢ്യ രാജാവ് ആധിപത്യം സ്ഥാപിച്ചകാലത്തോ അതിനു ശേഷമോ ആയിരിക്കണം കോട്ടുക്കൽ ഗുഹാക്ഷേത്രം ഉണ്ടായിട്ടുളളത്. ശിവ പ്രതിഷ്ഠയും, ശിവന്റെ ഭൂതഗണാംഗമായ ശൂലധാരിയായ കാവൽക്കാരനും ഉളള ക്ഷേത്രങ്ങൾ പാണ്ടി ദേശത്തുണ്ടായത് ജടില പരാന്തകന്റെ കാലഘട്ടത്തോടടുത്താണ്. കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലും ഈ പ്രത്യേകതയാണ് കാണാൻ കഴിയുന്നത്.

ഒറ്റപ്പാറയിൽ കിഴക്കോട്ട് അഭിമുഖമായിട്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പത്തടി നീളവും എട്ടടി വീതിയുമുള്ള രണ്ടു മുറികളുണ്ട് ഈ മുറികളിലാണ് രണ്ട് ശിവലിംഗങ്ങൾ പാറയാൽ നിർമ്മിച്ച പീഠത്തിൽ സ്ഥാപിച്ചിരിക്കുന്നത്. മുറികൾക്കു പുറത്ത് പാറയിൽ കൊത്തിയ ഗണപതി വിഗ്രഹമുണ്ട്. തെക്കു ഭാഗത്തെ മുറികൾക്കു മുന്നിൽ അഷ്ടകോണിൽ നിർമ്മിച്ച കൽ മണ്ഡപമുണ്ട്. മണ്ഡപത്തിന്റെ ഒരു ഭിത്തിയിൽ ഗണപതിയുടെയും മറു വശത്ത് നന്ദികേശന്റെയും രൂപങ്ങൾ കൊത്തി വച്ചിരിക്കുന്നു. ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ. വടക്കു വശത്തെ മുറിക്കു മുന്നിൽ ഭൂത ഗണത്തിൽ ഹനുമാന്റെയും നന്ദികേശന്റെയും രൂപങ്ങളുണ്ട്. ചതുരാകൃതിയിലുള്ള മുറികളുടെ വാതിലുകളും പ്രതിഷ്ടകളും ഒറ്റപ്പാറയിൽ കൊത്തിയെടുത്തവയാണ്. ക്ഷേത്രത്തിന്റെ മുന്നിൽ കൊടിയ വേനലിലും വറ്റാത്ത ഒരു കുളമുണ്ട്. മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓവുചാലുകളുമുണ്ട്. കൂടാതെ യോഗീശ്വരനെ പൂജിക്കുന്ന ഒരു കല്ല് ക്ഷേത്രമുറ്റത്തും ചുമ്മാട്പാറ എന്നറിയപ്പെടുന്ന ഒരു പാറ ക്ഷേത്രത്തിന്റെ പിന്നിലും സ്ഥിതിചെയ്യുന്നു

കുറ്റിക്കൽ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ഗുഹാ ക്ഷേത്രം പതിനൊന്ന് സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം പുരാവസ്തുവകുപ്പിന്റെ അധീനതയിലാണ്. പൂജയും മറ്റും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ നടക്കുന്നു. കുംഭമാസത്തിലെ ശിവരാത്രി ദിവസമാണ് ഉൽസവം

കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലെ ഹനുമാന്റെവിഗ്രഹം
ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒന്നിലധികം ഐതീഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ശിവന്റെ ഭൂതഗണങ്ങൾ ചുമന്നുകൊണ്ടുവന്ന പാറയായ ഇതിനെക്കുറിച്ച് ശിവഭക്തനായ സന്യാസിക്ക് സ്വപ്നദർശനം ലഭിക്കുകയും അദ്ദേഹം ഈ പാറയിൽ ശിവക്ഷേത്രം നിർമ്മിച്ചു; എന്നതാണ്ഒരൈതീഹ്യം. ശിവഭക്തരായ രണ്ട് ദേവതകൾ ബ്രഹ്മമുഹൂർത്തത്തിൽ ക്ഷേത്രസ്ഥാപനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ആകാശമാർഗ്ഗത്തിൽ സഞ്ചരിക്കുകയും. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെത്തിയപ്പോൾ കോഴികൂവുകയും ചെയ്തു. സൂര്യോദയം ആണെന്നുകരുതി, അത് ഇവിടെ സ്ഥാപിച്ചു; എന്നത് മറ്റൊരു ഐതീഹ്യമായും കരുതപ്പെടുന്നു

ഇന്ന്  ഒരിക്കലും  നഷ്ട്ടപ്പെടില്ല  ആവിശമുള്ളപ്പോള്‍ തിരിച്ചെടുക്കാം  എന്ന്  കരുതി  നാം  ആകാശത്തേക്ക്  എറിയുന്ന അറിവുകള്‍  ഒരു ഭ്രാന്തന്‍  ഭരണാധികാരിയുടെ നിമിഷ  ചിന്തയില്‍  തകരും  എന്നറിയാവുന്നതുകൊണ്ടാകും പഴയ തലമുറകള്‍  അവരുടെ  കഴിവുകള്‍  ഇത്തരം  ഒഴിഞ്ഞ സ്ഥലങ്ങളിലെ  പാറ  ചുമരുകളില്‍  കൊത്തിയത്..
Read More...

ഡിബുക്കിനകത്തെ വൂഡൂ ഡോള്‍(Doll Inside Debuk)

By May 05, 2017



എസ്ര എന്ന ഹിറ്റ്‌ മലയാളം ഹൊറര്‍ ചിത്രം കണ്ട ഭൂരിഭാഗം പേരും പ്രത്യേകം നോട്ട് ചെയ്ത ഒരു സംഗതിയാണ് ഡിബുക്ക് ബോക്സ് അഥവാ ഡിബുക്ക് എന്ന് അറിയപ്പെടുന്ന പ്രതികാര ദാഹിയായ ആത്മാവിനെ ആവാഹിച്ച് വച്ചിരിക്കുന്ന പെട്ടി. 

പക്ഷെ അത്യാവശ്യം ഹോളിവുഡ്, ഹൊറര്‍ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ ശ്രദ്ധിച്ചിരിക്കാന്‍ സാധ്യതയുള്ള മറ്റൊരു സാധനം കൂടിയുണ്ട് ചിത്രത്തില്‍. അത് ഡിബുക്ക് ബോക്സ് തുറക്കുന്ന സമയം നായിക കണ്ടെത്തുന്ന ഈ പാവയാണ്. ഈ പാവയ്ക്ക് പക്ഷെ ഡിബുക്ക് ബോക്സുമായോ, ജൂത താന്ത്രിക വിദ്യകളുമായോ പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ല. എന്നാല്‍ അധികം അറിയപ്പെടാത്ത ഒരു മതത്തിന്‍റെ കീഴിലുള്ള  ആഭിചാര കര്‍മ്മങ്ങളിലെ ഒരു പ്രധാന ഘടകമാണ് ഈ പാവ. ഇതിന്‍റെ പേരാണ് വൂഡൂ ഡോള്‍.

ആഫ്രിക്കയില്‍ ജനിച്ച്, അടിമക്കച്ചവടത്തിലൂടെ അമേരിക്കയിലേക്ക് എത്തിയ മതമാണ്‌ വൂഡൂ. ആദ്യകാലത്ത് അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ ആളുകള്‍ വിശ്വസിച്ചിരുന്നെങ്കിലും, പിന്നീട് പല സംസ്കാരങ്ങളുടെയും, രീതികളുടെയും മിശ്രിതമായി വൂഡൂ മാറി. നമ്മള്‍ കാണുന്നതും, കാണാത്തതുമായി രണ്ട് ലോകങ്ങള്‍ ഉണ്ടെന്നും, അവ തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് ഇരിക്കുകയാണെന്നും ആണ് വൂഡൂ വിശ്വാസം. മരണത്തോടെ നമ്മള്‍ അടുത്ത ലോകത്തേക്ക് കടക്കുമെന്നും, മരണമെന്നത് ശരിക്കും അടുത്ത ജീവിതത്തിന്‍റെ തുടക്കമാണെന്നും അവര്‍ വിശ്വസിക്കുന്നു. വൂഡൂ വിശ്വാസ പ്രകാരം മരിച്ചവരുടെ ലോകം, നമ്മുടേതിന് പാരലല്‍ ആണെങ്കിലും, മരിച്ചവര്‍, ജീവിക്കുന്നവര്‍ക്ക് ചുറ്റും തന്നെയുണ്ടാകും. നമ്മുടെയൊക്കെ ജീവിതത്തില്‍ അവര്‍ക്ക്, അത്ര ചെറുതല്ലാത്ത സ്വാധീനവും ചൊലുത്താനാകും.

ഇനി ഡോളിനെ കുറിച്ച്.

ഇതിനെ വൂഡൂ ഡോള്‍ എന്നാണ് വിളിക്കുന്നതെങ്കിലും, ഭൂരിഭാഗം വൂഡൂ വിശ്വാസികളും, ഇതിനെ, സിനിമകളില്‍ മാത്രമേ കണ്ടിട്ടുണ്ടാകൂ. വൂഡൂ ആരാധനാ രീതികളിലെ വ്യത്യസ്ഥത മനസ്സിലാക്കിയ മീഡിയ ആണ്, ഇതിനൊരു നെഗറ്റീവ് പരിവേഷം നല്‍കി അവതരിപ്പിച്ചാല്‍ ആളുകള്‍ക്ക് താല്പര്യമുണ്ടാകും എന്ന് മനസ്സിലാക്കുന്നത്. Already അടിമകളുടെ മതമെന്ന പേര് കാലങ്ങളായി ഇതിനുണ്ടല്ലോ. അങ്ങിനെ മതം എന്ന ഇതിന്‍റെ യഥാര്‍ത്ഥ ടൈറ്റില്‍ മാറ്റിവച്ച്, ഒരു ആഭിചാര രീതി എന്ന നിലയ്ക്ക് ടീവിയിലും, സിനിമയിലും വൂഡുവിനെ അവതരിപ്പിക്കാന്‍ തുടങ്ങി. വൂഡൂ മതത്തിലെ ന്യൂനപക്ഷമായ മന്ത്രവാദികളുടെ കര്‍മ്മങ്ങളാണ്, യഥാര്‍ത്ഥ വൂഡൂ മതം എന്ന നിലയക്ക് പിന്നീട് പ്രചരിച്ചത്. അങ്ങിനെ ഏറ്റവുമധികം പ്രചരിച്ച രണ്ട് ഘടകങ്ങളില്‍ ഒന്ന്‍ മാത്രമാണ് വൂഡൂ ഡോള്‍.

ശത്രുക്കളെ, അവരറിയാതെ നിഗ്രഹിക്കാനുള്ള ഒരു വിദ്യയാണ് വൂഡൂ പാവകള്‍. ഒരു പാവയുണ്ടാക്കി, അതിനെ ചില കര്‍മ്മങ്ങളിലൂടെ ശത്രുവുമായി ബന്ധിപ്പിക്കും. എന്നിട്ട് സൂചികള്‍ കൊണ്ട് കുത്തി പാവയെ മുറിവേല്‍പ്പിക്കുമ്പോള്‍, ആ വേദന ശത്രുവിനായിരിക്കും അനുഭവപ്പെടുക. അസഹ്യമായ വേദനയും, പരിക്കുകളും താങ്ങാനാവാതെ ശത്രു മരണത്തിന് കീഴടങ്ങും. ഒരാളുടെ  മുടിയോ, വസ്ത്രത്തിന്‍റെ ഭാഗമോ വച്ച് വേണം, പാവയും അയാളുമായി ബന്ധിപ്പിക്കാന്‍ എന്നൊരു വിശ്വാസം കൂടിയുണ്ട്. സത്യത്തില്‍ ഈ പാവ വച്ചുള്ള കളി വൂഡുവില്‍ മാത്രമല്ല, ലോകത്തിലെ മറ്റു പല വിശ്വാസങ്ങളിലും ഉണ്ട്. ഈ ഭീകരരൂപം കൊണ്ടാകാം, കൂടുതല്‍ പ്രചാരത്തില്‍ വന്നത് വൂഡൂ പാവകള്‍ ആണെന്ന് മാത്രം.

അതുപോലെ മറ്റൊരു വൂഡൂ വിദ്യയാണ് സോംബി (Zombie). മരിച്ചവരെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച്, അവരെ സ്വന്തം പിണയാള്‍ ആക്കി ഒരു റോബോട്ടിനെപ്പോലെ കൊണ്ട് നടക്കുന്ന ടെക്ക്നിക്ക്. സത്യത്തില്‍ മരിച്ചവരെയല്ല ഇവിടെ കൊണ്ട് നടക്കുന്നത് എന്ന് മാത്രം. ബോക്കൊര്‍ എന്നറിയപ്പെടുന്ന വൂഡൂ മന്ത്രവാദികളാണ് ഇതില്‍ പ്രഗല്‍ഭര്‍. ചില രഹസ്യക്കൂട്ടുകള്‍ കൊണ്ട് നിര്‍മ്മിച്ച മരുന്നുകള്‍ ഉപയോഗിച്ച്, ആളുകളെ മരിച്ചതിന് തുല്യമാക്കും. വീട്ടുകാര്‍ അവരെ അടക്കിയതിന് ശേഷം, ബോക്കറും, ആളുകളും കൂടെ കുഴിച്ചെടുത്ത്, കൂടുതല്‍ മരുന്നുകള്‍ നല്‍കി അവരെ, സ്വയം ഒരു സോംബി തന്നെയാണെന്ന് വിശ്വസിപ്പിക്കും. ശേഷം അവരെക്കൊണ്ട്, പണികള്‍ ചെയ്യിക്കുകയോ, തോട്ടങ്ങളില്‍ അടിമകളെ പോലെ പണിയെടുപ്പിക്കാനായി വില്‍ക്കുകയോ ചെയ്യും. വളരെക്കാലത്തോളം ഈ സോംബിക്കളി, വൈദ്യശാസ്ത്രത്തിന് ഒരു ഒളിച്ചുകളി തന്നെയായിരുന്നു. എണ്‍പത്കളുടെ ഒടുക്കത്തോടെയാണ് ഇതിന്‍റെ യഥാര്‍ത്ഥ ചുരുളുകള്‍ അഴിഞ്ഞ് തുടങ്ങിയത്.


ഇനി വിശ്വാസത്തിലേക്ക്.

Bondye ആണ് വൂഡൂ വിശ്വാസികളുടെ പ്രധാന ദൈവം. ബോന്‍ദ്യെ പക്ഷെ സാധാരണക്കാര്‍ക്ക് എത്താത്തത്ര ഉയരത്തില്‍ വിഹരിക്കുന്ന അതിശക്തനാണ്. സാധാരണ വിശ്വാസികള്‍ക്ക് ഒന്നും ദൈവത്തിന്‍റെ അടുത്തേക്ക് തങ്ങളുടെ പ്രാര്‍ത്ഥനകള്‍ എത്തിക്കാന്‍ സാധിക്കില്ല. അപ്പോള്‍ അവര്‍ക്ക് വിളിക്കാനായി ബോന്‍ദ്യെ ഏര്‍പ്പെടുത്തിയിരിക്കുന്ന മൂര്‍ത്തികളാണ് ലോവകള്‍. പാപ്പ ലെഗ്ബ, മറാസ, സിംബി എന്നിങ്ങനെ അനേകം ലോവകള്‍ അവര്‍ക്കുണ്ട്. ലോവകളെ ഇരുപത്തൊന്ന് തരമായാണ് തിരിച്ചിരിക്കുന്നത്. ബോന്‍ദ്യെ-ലോവ സങ്കല്പം, ശരിക്കും ക്രിസ്തീയ വിശ്വാസം പോലെ ഏകദൈവം, ദൈവത്തോട് അടുപ്പമുള്ള വിശുദ്ധന്മാര്‍ എന്ന സങ്കല്‍പ്പത്തോട് വളരെയധികം സാമ്യതയുള്ള ഒന്നാണ്. ഈ പാപ്പ ലെഗ്ബ എന്ന ലോവ ശരിക്കും കത്തോലിക്കന്മാരുടെ St. Peter ആണെന്നാണ്‌ പറയപ്പെടുന്നത്. ഹിന്ദു, ഗ്രീക്ക് മതങ്ങളിലെ ദേവന്മാരെപ്പോലെ, വൂഡൂ വിശ്വാസികളും ഓരോ കാര്യങ്ങള്‍ക്കായി, ഓരോ ലോവകളെ പ്രത്യേകം വിളിച്ച് പ്രാര്‍ഥിക്കാറുണ്ട്.

വൂഡൂ - ക്രിസ്റ്റ്യാനിറ്റി ബന്ധം വരാനുള്ള പ്രധാനം കാരണം കൂടി പറയാം. 

ആഫ്രിക്കയില്‍ നിന്ന് അടിമകള്‍ വഴി അമേരിക്കയിലേക്ക് എത്തിയ മതമാണ്‌ വൂഡൂ എന്ന് പറഞ്ഞിരുന്നല്ലോ. തോട്ടങ്ങളിലേക്ക് പണിയെടുക്കാനായി എത്തുന്ന ആഫ്രിക്കന്‍ വംശജരെ മതം മാറ്റുക എന്നൊരു രീതി കൂടി അന്ന് നിലവിലുണ്ടായിരുന്നു. സ്വന്തം വിശ്വാസങ്ങള്‍ മാറ്റാന്‍ താല്പര്യമില്ലാത്തവരെ നിര്‍ഭന്ധിച്ചും, പീഡിപ്പിച്ചും വരെ അന്ന് ക്രിസ്തു മതത്തിലേക്ക് മാറ്റിയിരുന്നു. അങ്ങിനെ മതം മാറിയവരില്‍ പലരും, പഴയ മതം ഉപേക്ഷിക്കാതെ രണ്ടും ഒരുമിച്ച് practice ചെയ്തതിന്‍റെ ഫലമാണ് ഈ സങ്കലനം. Central അമേരിക്കയിലെ ഫ്രഞ്ച് കോളനിയായിരുന്ന ഹെയ്തിയും, അമേരിക്കന്‍ സംസ്ഥാനമായ ന്യൂ ഓര്‍ലിയന്‍സുമാണ് ഏറ്റവും കൂടുതല്‍ വൂഡൂ വിശ്വാസികളെ കൊണ്ട് നിറഞ്ഞ സ്ഥലങ്ങള്‍. 1720 കാലഘട്ടത്തിലാണ് രണ്ടിടത്തേക്കും കൂടുതലായി അടിമകള്‍ എത്തിത്തുടങ്ങുന്നത്. പക്ഷെ തുടക്കം തൊട്ടേ, ന്യൂ ഓര്‍ലിയന്‍സിലെ വൂഡൂ വിശ്വാസങ്ങളെ സമയാസമയം അടിച്ചമര്‍ത്തി ഒതുക്കാന്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധ ചൊലുത്തിയിരുന്നു. അങ്ങിനെയിരിക്കെയാണ്‌ ഹെയ്തിയുടെ ചരിത്രം തന്നെ മാറ്റിമറിച്ച ഒരു സംഭവം അവിടെ നടക്കുന്നത്.

1791 മുതല്‍ 1804വരെ നടന്ന ഹെയ്തിയന്‍ വിപ്ലവം, ഫ്രഞ്ച് ഭരണത്തെ അവിടന്ന് തൂത്തെറിഞ്ഞു. യജമാനന്മാരുടെ പീഡനങ്ങളെ അതിജീവിക്കാന്‍ അടിമകളെ പഠിപ്പിച്ച വൂഡൂ തന്നെയാണ് അവര്‍ക്കെത്തിരെ ശബ്ദമുയര്‍ത്താനും അവരെ പ്രേരിപ്പിച്ചത്. വിപ്ലവത്തിന്‍റെ സമയം, ഏതാണ്ട് ഏഴ് ലക്ഷത്തോളം അടിമകളുണ്ടായിരുന്നു ഹെയ്തിയില്‍. വിപ്ലവാനന്തരം ഹെയ്തിയില്‍ നിന്ന് രക്ഷപ്പെട്ട തോട്ടം ഉടമകളില്‍ ചിലര്‍ എത്തിച്ചേര്‍ന്നത് ന്യൂ ഓര്‍ലിയന്‍സിലാണ്. ഉടമകള്‍ തനിച്ചായിരുന്നില്ല, വൂഡൂ വിശ്വാസികളായ കുറെ അടിമകളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അങ്ങിനെ വൂഡൂ മതം വീണ്ടും അമേരിക്കയില്‍ വളരാന്‍ തുടങ്ങി. അമേരിക്കയില്‍ മാത്രമല്ല, മറ്റു സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കും ചേക്കേറിയ അടിമകള്‍ വഴി വൂഡൂ ശരിക്കും വളരുകയായിരുന്നു. പക്ഷെ അപ്പോഴും അടിമകളുടെ മതമായത് കൊണ്ട് പുച്ഛത്തോടെ മാത്രമാണ് വെളുത്തവര്‍, വൂഡൂ മതത്തെ കണ്ടിരുന്നത്. വെളുത്തവര്‍ക്ക് ഇത് മന്ത്രവാദവും, ആഭിചാരവും, കൂടോത്രവും ഒക്കെയായിരുന്നു. വൂഡൂവിനെ ഒരു മതമായി അങ്ങീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. 

ഹെയ്തിയിലും, ആഫ്രിക്കയില്‍ വൂഡൂ ജനിച്ചു എന്ന് വിശ്വസിക്കുന്ന ബെനിന്‍ എന്ന രാജ്യത്തിലും മാത്രമാണ് ഇതിനെ ഒരു ഔദ്യോഗിക മതമായി അങ്ങീകരിച്ചിരിക്കുന്നത്.

Read More...

അനുഭൂതിയുടെ ഗിരിശൃംഗത്തില്‍(Kailasa Travel)

By May 05, 2017




ശ്രീ എം.കെ.രാമചന്ദ്രന്റെ കൈലാസ യാത്രാനുഭവങ്ങള്‍..

                സര്‍യൂം നിരപ്പില്‍ നിന്നാണ്‌ ആ ധവളശൃംഗത്തിന്റെ ആദ്യനോട്ടം കിട്ടിയത്‌. അതൊരു വിദൂരവീക്ഷണമായിരുന്നു.
പിന്നെ 23,000 അടി ഉയരത്തില്‍, ഡെറാഫൂക്ക്‌ ക്യാമ്പിലെത്തിയപ്പോള്‍,
മനസ്സിനെ വിഭ്രമത്തിലാഴ്‌ത്തി കൈലാസപര്‍വ്വതം തൊട്ടുമുന്നില്‍ നിറഞ്ഞു.
നാളിത്രയും പറഞ്ഞു മാത്രം കേട്ട മഹാകൈലാസം..!
അതൊരു സംഭ്രമിയ്‌ക്കുന്ന കാഴ്‌ചയായിരുന്നു..
ഭൂമിയ്‌ക്കുള്ളില്‍ നിന്നും പെട്ടെന്നുയര്‍ന്നുവന്നതുപോലെ..
ശരിയ്‌ക്കും കണ്‍മുന്നില്‍ നിറഞ്ഞു എന്നതു തന്നെയാണ്‌ ശരി..
ആകാശത്തോളം..ഒരു പക്ഷെ, അതിനേക്കാള്‍ കവിഞ്ഞ്‌...!
മഞ്ഞുമൂടിയ ഗിരിശൃംഗം തൊട്ടരുകില്‍..! ചുറ്റും താമരപോലെ വിടര്‍ന്നു നില്‍ക്കുന്ന ശിഖരങ്ങള്‍ക്കു നടുവില്‍നിന്നും അത്‌ ആകാശവും കടന്ന്‌ തലയുയര്‍ത്തി നിന്നു.
നോക്കിനോക്കി നില്‍ക്കെ, പെട്ടെന്ന്‌ അതിനെ മൂടല്‍മഞ്ഞ്‌ തിരശീലയിട്ടു മറച്ചു കളഞ്ഞു.
ഭ്രമാത്മകത വിട്ടുമാറും മുമ്പെ, മൂടല്‍മഞ്ഞും മാഞ്ഞുവല്ലോ..!
അപ്പോള്‍ തെളിഞ്ഞത്‌ കറുകറുത്ത കല്ലില്‍ തീര്‍ത്ത വിശിഷ്ടശില്‍പ്പസൗന്ദര്യം പോലെ കൈലാസത്തിന്റെ മറ്റൊരു ഭാവം...ശിവലിംഗം തന്നെ...!
ശ്വാസംമുട്ടിക്കുന്ന ഒരു കാഴ്‌ച..
അപ്പോള്‍ കണ്ടു, അതില്‍ നിറയേ നീരൊഴുക്കുകളാല്‍ അഭിഷേകം..!!
രാമചന്ദ്രന്റെ തന്നെ വാക്കുകളില്‍- `ആരോ കോരിയൊഴിക്കുന്നതു പോലെ..!'
പതഞ്ഞൊഴുകുന്ന നീര്‍ച്ചാലുകളുടെ ശീതലുകള്‍, സൂചിക്കുത്തുപോലെ മുഖത്തടിച്ചു.
അഭൗമസൗന്ദര്യ ദര്‍ശനത്തില്‍ കണ്ണുകള്‍ താനേ അടഞ്ഞുപോയി...അറിയാതെ കൈകള്‍ കൂപ്പി...!!
ആഹാ.....!!
വാക്കുകള്‍ക്കതീതമായ അനുഭൂതി...
പ്രകൃതിമാതാവിന്റെ കേളീരംഗമായ ശിഖരം, നോക്കിനില്‍ക്കേ തന്നെ രൂപംമാറുന്നു; ഭാവം മാറുന്നു..

കേ ലാസ, വിദ്യതേ യസ്യ സ കേലാസ...!!
(സുഖസ്വരൂപമായ ഉല്ലാസം എവിടെ ലഭിയ്‌ക്കുന്നുവോ അവിടമാണ്‌ കൈലാസം).
കാളിദാസ കൃതികളില്‍ മാത്രം വായിച്ചറിഞ്ഞ, ഭാരതീയ സംസ്‌കൃതിയുടെ ഉത്ഭവസ്ഥാനമെന്ന്‌ കേട്ടറിഞ്ഞ കൈലാസം.. സാക്ഷാല്‍ മഹേശ്വരന്റെ വാസസ്ഥാനം...!
ഒരു നിമിഷം, രാമചന്ദ്രന്‍ എന്ന യാത്രികന്‍ മൗനത്തിലാണ്ടു. ഞങ്ങള്‍ക്കിടയില്‍ പൂര്‍ണചൈതന്യത്തോടെ മഹാകൈലാസം നിറഞ്ഞുനിന്നു..!
പിന്നെ പതുക്കെപ്പറഞ്ഞു: അന്നു രാത്രി ഈ ക്യാമ്പിലിരുന്നു കണ്ട കാഴ്‌ചയ്‌ക്ക്‌ അപ്പുറവും ഇപ്പുറവും ഒന്നുമില്ല, ഭൂമിയില്‍..
പൗര്‍ണമാസിയായിരുന്നു.
ഉദിച്ചുയര്‍ന്ന ചന്ദ്രബിംബത്തിന്റെ തിളക്കത്തില്‍, കൈലാസപര്‍വ്വതം..
അതൊരു കാഴ്‌ചയായിരുന്നു.
രാത്രി പന്ത്രണ്ടര മുതല്‍ ഒന്നരമണിവരെ കണ്ണിമയ്‌ക്കാതെ നോക്കിനിന്ന അത്ഭുതക്കാഴ്‌ച..
അതു ദീപക്കാഴ്‌ചയായിരുന്നു. പൂനിലാവില്‍ വെട്ടിത്തിളങ്ങുന്ന കൈലാസം. അതില്‍ ദീപാവലി തെളിയിച്ചതുപോലെ, പൂത്തിരികത്തിച്ചതുപ്പോലെ മിന്നലൊളികള്‍...
നിശാകാശത്ത്‌ പൂര്‍ണശോഭയില്‍ തിളങ്ങുന്ന ചന്ദ്രബിംബവും അസാധാരണമായി പ്രശോഭിക്കുന്ന താരകക്കൂട്ടങ്ങളും..
`സുഖസ്വരൂപമായ ഉല്ലാസം എവിടെ ലഭിയ്‌ക്കുന്നുവോ അവിടമാണ്‌ കൈലാസം'
അതെ, അത്‌ ഇതു തന്നെ..!!

ഒരു പരിചയപ്പെടുത്തല്‍

മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ച എം.കെ. രാമചന്ദ്രനെ എല്ലാവര്‍ക്കും അറിയാം. തന്റെ ഹിമാലയ സഞ്ചാരത്തിന്റെ അഞ്ചാം പുസ്‌തകരചനയിലാണ്‌ ഇന്നദ്ദേഹം.
പതിനാറു വര്‍ഷം. അതിനുള്ളില്‍ ഹിമാലയത്തിലെ വ്യത്യസ്ഥങ്ങളായ 86 പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക..!. അഞ്ചുകൈലാസങ്ങള്‍ കാല്‍നടയായി പ്രദക്ഷിണം ചെയ്യുക..!.
രാമചന്ദ്രനെ അടുത്തറിയുന്നവര്‍ക്കുപോലും അറിയാത്ത കാര്യങ്ങളാണിത്‌.
അഞ്ചു കൈലാസമോ?.
അതെ. അഞ്ചുകൈലാസങ്ങളുണ്ട്‌..
മാനസസരസ്സുള്‍പ്പെടുന്ന ഈ കൈലാസം ഇന്ന്‌ ചൈനയുടെ ഭാഗമാണ്‌. മറ്റുനാലു കൈലാസങ്ങള്‍ ഇന്ത്യയിലുളളവയാണ്‌.
ആദികൈലാസം, കിന്നര്‍ കൈലാസം, മണിമഹേഷ്‌ കൈലാസം, ശ്രീകണ്‌ഠ്‌ മഹാദേവ്‌ കൈലാസം എന്നിവ ഹിമാചലിലേത്‌.
ഇവയ്‌ക്ക്‌ ഐതിഹ്യപരമായി ഒരു ക്രമമുണ്ട്‌.
ആദികൈലാസത്തിലാണ്‌ ദേവി, സതിയായി കഴിഞ്ഞത്‌. സതി ദേഹത്യാഗം ചെയ്‌ത്‌ പാര്‍വ്വതിയായി പുനര്‍ജനിച്ച സ്ഥലമാണ്‌ നാം ഇന്നറിയുന്ന കൈലാസം. പിന്നെ ഭഗവാന്‍ ശിവന്‍, കിന്നരന്‍മാര്‍ക്ക്‌ ദര്‍ശനം നല്‍കിയതാണ്‌ കിന്നര്‍ കൈലാസ്‌. മഹാഭാരത യുദ്ധശേഷം മരിച്ചുപോയവര്‍ക്കായി കര്‍മ്മങ്ങള്‍ ചെയ്യാന്‍ ശിവനും പാണ്ഡവരും പോയിരുന്ന സ്ഥലമാണ്‌ മണിമഹേഷ്‌ കൈലാസം. പാലാഴി മഥനകാലത്ത്‌ വാസുകി തുപ്പിയ വിഷം, ഭൂമിയില്‍ പതിക്കാതെ കൈക്കുമ്പിളിലാക്കി സ്വയം കഴിച്ച ശേഷം ഭഗവാന്‍ ശിവന്‍ ചെന്നിരുന്ന സ്ഥലമത്രെ, ശ്രീകണ്‌ഠ്‌ മഹദേവ കൈലാസം..!.
ഇവയെയെല്ലാം കാല്‍നടയായി പ്രദക്ഷിണം ചെയ്യുക എന്ന മനുഷ്യസാധ്യമല്ലാത്ത കാര്യം നിര്‍വ്വഹിച്ചതിന്റെ ഭാവമാറ്റം പോലുമില്ലാതെ അദ്ദേഹം ഓഫീസ്‌ റൂമിലിരുന്നു അനുഭവങ്ങള്‍ പകര്‍ന്നു..
ഓരോ വര്‍ഷവും ആറും ഏഴും തവണയാണ്‌ ഹിമാലയസാനുക്കളിലേയ്‌ക്കുള്ള അദ്ദേഹത്തിന്റെ യാത്രകള്‍.
മറ്റൊരുയാത്ര കൂടി കഴിഞ്ഞെത്തിയതിന്റെ അഞ്ചാംനാളാണ്‌ ഞങ്ങള്‍ കാണുന്നത്‌.

തുടക്കം

പതിനാറു വര്‍ഷം ഗള്‍ഫിലെ ജോലി. അവിടെ ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ വച്ച്‌ പരിചയപ്പെട്ട ഒരു ഇംഗ്ലീഷ്‌ ഉദ്യോഗസ്ഥന്‍, ഇന്ത്യയെക്കുറിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ കുന്തം വിഴുങ്ങിയത്‌ പോലെ നിന്നു. അയാള്‍ കണക്കിനു പരിഹസിക്കുകയും ചെയ്‌തു. ഇത്രയും മഹത്തായ സംസ്‌കൃതിയില്‍ നിന്നു വരുന്ന നിങ്ങള്‍ക്ക്‌ ഒന്നും അറിയില്ല..? ഷെയിം ഓണ്‍ യു...!
ആ വര്‍ഷം നാട്ടിലെത്തിയപ്പോള്‍ `ഭഗവദ്‌ ഗീത' വാങ്ങി. പതുക്കെ ഭാരതീയ സംസ്‌കൃതിയെ അറിഞ്ഞു.
പിന്നീട്‌, അച്ഛന്റെ സഞ്ചയനകര്‍മ്മങ്ങള്‍ക്ക്‌ കാശിയിലെത്തിയപ്പോള്‍ ഒരു ടൂറിസ്‌റ്റ്‌ ഓഫീസിലെ ബോര്‍ഡില്‍, കൈലാസയാത്ര എന്നെഴുതിക്കണ്ടു..
അതായിരുന്നു വഴിത്തിരിവ്‌...
എല്ലാ ടിക്കറ്റും തീര്‍ന്നിട്ടും, അവസാന നിമിഷം വന്ന ഒരു ക്യാന്‍സലേഷന്‍. ആ ടിക്കറ്റില്‍ ആദ്യയാത്ര- ഒരു നിയോഗം പോലെ. 1997ല്‍ ആയിരുന്നു ഇത്‌.
അവസാനിക്കാത്ത ഹിമാലയയാത്രകളുടെ തുടക്കം..

സാധാരണ ഒരു യാത്രാവിവരണമല്ല ഉദ്ദേശിക്കുന്നത്‌ എന്ന്‌ തുറന്നു പറഞ്ഞപ്പോള്‍, അദ്ദേഹം മൃദുവായി ചിരിച്ചു. പിന്നെ പറഞ്ഞു:

`8,848 മീറ്റര്‍ ഉയരത്തില്‍, 1,089,133 കിലോമീറ്റര്‍ സ്‌ക്വയര്‍ പരന്നു കിടക്കുന്ന ഹിമഭൂഖണ്ഡമാണ്‌ ഹിമാലയം..ഇനിയും മനുഷ്യന്‍ കടന്നു ചെന്നിട്ടില്ലാത്ത നിരവധി പ്രദേശങ്ങള്‍ ഇവിടെയുണ്ട്‌...ഭൗതികമനസ്സിനു പിടികിട്ടാത്ത ഒട്ടനവധി വിസ്‌മയങ്ങള്‍ ഈ ഭൂമി ഗര്‍ഭത്തില്‍ പേറുന്നു... റിയലി മിസ്‌റ്റീരിയസ്‌..!!''.

അതെ, അതാണ്‌ ആ വാക്ക്‌- വിശദീകരിക്കാനാവാത്തത്‌...!

ജീവന്‍ അപകടത്തിലാവാം

ഇതു പറയുന്നത്‌, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ്‌- ഒരു മുന്നറിയിപ്പായി. തിരിച്ചുവരും എന്ന്‌ ഒരുറപ്പുമില്ലാത്ത യാത്ര. അതിനു തയ്യാറെന്ന്‌ രേഖകളില്‍ ഒപ്പുവച്ചാല്‍ മാത്രം യാത്രാനുമതി. യാത്രയിലുടനീളം ഇതു ശരിവയ്‌ക്കുന്നതായിരുന്നു അനുഭവങ്ങള്‍.
മലമടക്കുകളില്‍ ആഞ്ഞുവീശുന്ന ഹിമക്കാറ്റ്‌...ഭൂമിയെ വിറപ്പിക്കുന്ന ഇടിവെട്ടോടെയുള്ള പേമാരി...അതോടൊന്നിച്ചുള്ള മലയിടിച്ചില്‍.
മരണം പതിയിരിക്കുന്ന മലമ്പാതകളില്‍, കാലൊന്നിടറിയാല്‍ എന്നേയ്‌ക്കുമായി...
ഇവിടെയെല്ലാം തുണയായത്‌ അപരിമേയമായ ആ ശക്തിവിശേഷത്തിലുള്ള അടിയുറച്ചവിശ്വാസം ഒന്നു മാത്രം- അദ്ദേഹം തുറന്നു പറഞ്ഞു.

മരണമുഖത്ത്‌ നിന്നും കാത്ത ആ ശക്തി

കൈലാസ പ്രദക്ഷിണത്തിന്റെ അവസാനഘട്ടം എന്നുപറയാം. ഡോള്‍മ ചുരം കടക്കുകയാണ്‌. ഏറ്റവും അപകടം പിടിച്ച ഭാഗമാണ്‌. രാത്രിയില്‍ ദിശാ നിര്‍ണയം പോലും അസാധ്യം.
`ദര്‍ച്ചന്‍ കടന്നശേഷം മഴയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഏഴുമണിയോടടുത്ത്‌ മഞ്ഞുകടന്ന്‌ തുറന്ന മൈതാനത്തിലെത്തി. മൈതാനത്തില്‍ ഇരുന്ന്‌ വിശ്രമിക്കുമ്പോള്‍ എന്റെ ദേഹത്ത്‌ മഴത്തുള്ളികള്‍ വീണു....'
കൈലാസയാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായീ ആ മഴ.
ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ക്കു പിന്നാലേ, കാറ്റും ചൂളംവിളിച്ചെത്തി. ഹിമക്കഷ്‌ണങ്ങള്‍ എമ്പാടും പാറി നടന്നു. തുടര്‍ന്നെത്തിയത്‌ കണ്ണഞ്ചിയ്‌ക്കുന്ന ഇടിമിന്നലാണ്‌..തൊട്ടുപിന്നില്‍ ദിഗന്തങ്ങള്‍ ഭേദിക്കുന്ന ഇടിമുഴക്കം..!
അതു മലമടക്കുകളില്‍ പതിനായിരമായി പ്രതിധ്വനിച്ചു...ഹൃദയം നിലച്ചുപോകുന്ന മുഴക്കം...! കനത്ത മഴ...!!.
മൂന്നടുക്ക്‌ സോക്‌സിനു മുകളില്‍ ഷൂസ്‌ മുറുക്കിക്കെട്ടി. അതിനുമുകളില്‍ പ്ലാസ്‌റ്റിക്‌ കവറും വരിഞ്ഞുകെട്ടി...
മിന്നലിനൊപ്പം നടുക്കുന്ന സീല്‍ക്കാരങ്ങള്‍...ഹിമശൈലങ്ങളില്‍ അഗ്നിഗോളങ്ങള്‍ പറന്നു..!
`ഇടതടവില്ലാത്ത മഴയില്‍ മൃത്യുഞ്‌ജയ മന്ത്രം ഉരുവിട്ടു നടന്നു..'
താഴ്‌ന്ന ഹിമഗര്‍ത്തിലേയ്‌ക്ക്‌ എപ്പോള്‍ വേണമെങ്കിലും വീണു തീരാം...
ഷൂസിനുള്ളില്‍ മുഴുവനായി വെളളം നിറഞ്ഞു. കൊടുംതണുപ്പില്‍ നടപ്പ്‌ വീണ്ടും പതുക്കെയായി.
സഹയാത്രികരെല്ലാം എവിടെയോ യാത്ര ഉപേക്ഷിച്ചിരുന്നു.
ധൈര്യം സംഭരിച്ച്‌ ചൂളംകുത്തുന്ന ഹിമക്കാറ്റിനെ അതിജീവിച്ച്‌ നടന്നു. ഒടുവില്‍, ചുരം തിരിഞ്ഞപ്പോള്‍ അകലെ, ഒരു വെളിച്ചം ദൃശ്യമായി..
സോംങ്‌ സെര്‍ബു ക്യാമ്പ്‌....!
മരവിച്ച കാലുകള്‍ വലിച്ചിഴച്ച്‌ കുന്നിറങ്ങി വെളിച്ചം ലക്ഷ്യംവച്ച്‌ നടന്നു.
അര്‍ദ്ധബോധാവസ്ഥയില്‍, ഒരു കിലോമീറ്റര്‍ നടന്ന്‌ കുന്നിന്‍ മുകളിലെ ക്യാമ്പിലെത്തി. അതിനുമുമ്പില്‍, എണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ഒരു ഗ്രാമീണ വൃദ്ധന്‍ മൂടിപ്പുതച്ചിരുന്നിരുന്നു..
`ക്യാമ്പിന്റെ ചെറിയ വരാന്തയിലേയ്‌ക്ക്‌ കുഴഞ്ഞു വീഴുകയായിരുന്നു ഞാന്‍'- എന്ന്‌ രാമചന്ദ്രന്‍.
മറഞ്ഞുപോകുന്ന ബോധത്തില്‍, അസാമാന്യ കരുത്തുള്ള കരങ്ങളില്‍ വൃദ്ധന്‍ തന്നെ ഉയര്‍ത്തിയെടുക്കുന്നതറിഞ്ഞു. അയാള്‍ ക്യാമ്പിനുളളില്‍ കൊണ്ടുകിടത്തി. കമ്പിളിപുതപ്പിച്ചതറിഞ്ഞു..കുറേ നേരം കാലുകള്‍ തിരുമ്മിച്ചൂടാക്കി.
പാതി മയങ്ങിയ കണ്ണുകളിലൂടെ അയാളെ കാണാം. അയാളുടെ കണ്ണുകള്‍ അസാധാരണമായി ജ്വലിച്ചിരുന്നു..
ആശ്വാസം ലഭിച്ചു തുടങ്ങിയപ്പോള്‍, അയാള്‍ പതുക്കെ വിളക്കുമെടുത്ത്‌ പുറത്തേയ്‌ക്കു പോയി. ഒഴുകി നീങ്ങുകയാണെന്നാണ്‌ തോന്നിയത്‌..
തളര്‍ച്ചകൊണ്ട്‌ പെട്ടെന്നുറങ്ങി.
പിറ്റേന്നു രാവിലെ ഉണരുമ്പോള്‍, ക്യാമ്പിന്റെ ചുമതലക്കാരായ ടിബറ്റന്‍ ദമ്പതികള്‍ ചൂടുള്ള കട്ടന്‍ ചായ തന്നു.
തലേന്നു കണ്ട വൃദ്ധനെവിടെ എന്ന ചോദ്യത്തിന്‌ അവര്‍ കൈമലര്‍ത്തിയപ്പോള്‍ ഞെട്ടിപ്പോയി..!
ഈ ക്യാമ്പില്‍ തങ്ങള്‍ മാത്രമേയുള്ളൂവെന്നും ഒഴിഞ്ഞ മറ്റുമുറികള്‍ ചൂണ്ടിക്കാട്ടി മറ്റാരുമില്ലെന്നും വിശദീകരിച്ചു.
കുടിക്കുന്ന കട്ടന്‍ചായയേക്കാള്‍ ശരീരം ചൂടുപിടിച്ചു എന്ന്‌ രാമചന്ദ്രന്‍.
ആരായിരുന്നു അയാള്‍..?. ആരുമറിയാതെ വരികയും തന്നെ രക്ഷപ്പെടുത്തുകയും ചെയ്‌തയാള്‍..?
ഉത്തരമില്ല.

തലകുനിയ്‌ക്കാതെ കൈലാസം

ലോകത്തിലെ സര്‍വ്വകൊടുമുടികള്‍ക്കു മുകളിലും മനുഷ്യന്‍ വിജയക്കൊടിനാട്ടിയപ്പോഴും കൈലാസം ഇന്നുവരെയും തലകുനിക്കാതെ നില്‍ക്കുന്നു..
എന്തായിരിക്കാം..? വിശ്വാസം..?
`വിശ്വാസം അല്ല. മുമ്പൊക്കെ- ബ്രിട്ടീഷ്‌ കാലത്ത്‌- ശ്രമം നടന്നിട്ടുണ്ട്‌. വിജയിച്ചില്ല. അടുത്ത കാലത്ത്‌ നടന്ന പഠനങ്ങള്‍, ഈ ശൃംഗത്തില്‍ വായുഇല്ല എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. കെറി മൊറാന്‍ എന്ന ഇംഗ്ലീഷുകാരന്റെ ഗ്രന്ഥത്തില്‍ ഇതു വ്യക്തമായി പറയുന്നുണ്ട്‌- പ്രാണവായു സ്‌തംഭിച്ചു നില്‍ക്കുന്ന അവസ്ഥ. റൊമോളാ ഗുഡാലിയയുടെ പുസ്‌തകത്തിലും ഈ വായുസ്‌തംഭനം എടുത്തു പറയുന്നുണ്ട്‌..പക്ഷെ, ഇതിന്റെ കാരണം ആര്‍ക്കുമറിഞ്ഞുകൂടാ...'
ഇത്‌ ഞാനനുഭവിച്ചതാണ്‌- രാമചന്ദ്രന്‍ തുടര്‍ന്നു:
ഡെറാഫൂക്ക്‌ ക്യാമ്പില്‍ ജാംബിയാങ്‌ കൊടുമുടിയില്‍ കയറി, കൈലാസശൃംഗത്തെ 75 അടി സമീപത്തുനിന്നാണ്‌ ഞാന്‍ ദര്‍ശിച്ചത്‌. ഒരല്‍പ്പം കൂടി അടുത്തുകാണാനുളള മോഹത്തില്‍ ചുവടുവച്ച എനിക്ക്‌ ശ്വാസംമുട്ടി. ഒരടിപോലും മുന്നോട്ടു നീങ്ങാനായില്ല...
ബുദ്ധമതക്കാര്‍ക്കും പരമപവിത്രമാണ്‌ കൈലാസ ശിഖരം. അവിടെ കാല്‍കുത്തുന്നത്‌ പാപമെന്ന്‌ അവരും വിശ്വസിക്കുന്നു.
കൈലാത്തില്‍ കാലുകുത്തി എന്നു പറയുന്നത്‌ ഒരേ ഒരാളെ കുറിച്ചാണ്‌. ബുദ്ധിസ്‌റ്റ്‌ യോഗിയായിരുന്ന മിലരേപ. അസാമാന്യ സിദ്ധിയുള്ള ഒരു യോഗിയായിരുന്ന അദ്ദേഹം ജാംബിയാങ്‌ കൊടുമുടിയില്‍ കയറി ഒരു ദിവസം കൈലാസത്തിന്റെ നെറുകയിലേയ്‌ക്കു പറന്നു..!. അതോടെ അദ്ദേഹം അപ്രത്യക്ഷനുമായി..!. ഇതു തിബറ്റുകാര്‍ ഇപ്പോഴും പറയുന്ന കഥയാണ്‌.


മിത്തുകള്‍ യാഥാര്‍ത്ഥ്യം?

കൈലാസപര്‍വ്വതം തെളിഞ്ഞ കാഴ്‌ചയാകുമ്പോള്‍, അതില്‍ കാണുന്ന അസാധാരണമായ ചില ചിഹ്നങ്ങള്‍ അമ്പരപ്പിക്കുന്നു. നാം കേട്ടും വായിച്ചും വളര്‍ന്ന പുരേണേതിഹാസങ്ങളില്‍ കണ്ടവ.
ശിഖരത്തില്‍ ആരോ വെട്ടിയെടുത്ത പോലുള്ള ചവിട്ടുപടികള്‍. മഞ്ഞുമൂടാത്ത മധ്യഭാഗത്ത്‌ വാതിലുകള്‍ പോലെ കമാനാകൃതിയിലുള്ള അടയാളങ്ങള്‍. അതിനടുത്ത്‌ മനുഷ്യസൃഷ്ടമല്ലാത്ത ചില കൊത്തുവേലകളും...!!
മധ്യഭാഗത്തായി കണ്ട വരമ്പുപോലുള്ള ഒരു അടയാളം അമ്പരപ്പുണ്ടാക്കി.
`വലിയൊരു വരമ്പ്‌ അത്‌ പര്‍വ്വതത്തെ ചുറ്റിക്കെട്ടിയതുപോലെ തോന്നിയ്‌ക്കും. പുരാണകഥയില്‍, രാവണന്‍ പണ്ടൊരിക്കല്‍ കൈലാസത്തെ കയര്‍കൊണ്ട്‌ കെട്ടിവലിച്ച്‌ ലങ്കയിലേയ്‌ക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചതായി പറയുന്ന കഥ ഓര്‍മ്മിച്ചു പോയി. വരമ്പില്‍ കയര്‍ പതിഞ്ഞതുപോലുള്ള പാടുകളും വ്യക്തമാണ്‌...'
അദ്ദേഹം ചിരിച്ചു. പര്‍വ്വത മധ്യത്തില്‍ തെളിഞ്ഞുകണ്ട ഒമ്പതുചന്ദ്രക്കലകള്‍ ക്ഷേത്രങ്ങളില്‍ ചാര്‍ത്തുന്ന ചന്ദ്രക്കലകള്‍ പോലെ ശോഭിച്ചുവെന്നും അദ്ദേഹം ഓര്‍ത്തു.
താഴോട്ടുപോകും തോറും ഘനഗംഭീരമായ രൂപമാണ്‌ പര്‍വ്വതത്തിന്‌. അത്‌ ഭൂമിയിലേയ്‌ക്ക്‌ ആണ്ടുപോയതുപോലെ തോന്നും..

മനസ്സിന്റെ സരസ്സ്‌

120 കിലോമീറ്റര്‍ ചുറ്റളവില്‍ നീലത്തടാകം. പുരാണേതിഹാസങ്ങളില്‍ വായിച്ചറിഞ്ഞ, കവികള്‍ വാഴ്‌ത്തിപ്പാടിയ മാനസസരസ്സ്‌...രാജഹംസങ്ങള്‍ തുഴഞ്ഞു നീങ്ങുന്ന താമരകള്‍ തലയാട്ടി നില്‍ക്കുന്ന തടാകം.
അപ്‌സരസ്സുകള്‍ നഗ്നരായി നീന്തിത്തുടിക്കുന്നത്‌ വ്യാസനും മകന്‍ ശുകനും കണ്ടതായി പുരാണവര്‍ണനയുണ്ട്‌. ലജ്ജാവിവശകളായ അവര്‍ അവര്‍ വസ്‌ത്രങ്ങള്‍ വാരിയുടുത്തുവെന്നും.
മൂന്നുദിവസമെടുത്താണ്‌ ഞങ്ങള്‍ ഈ സരസ്സ്‌ നടന്നു പ്രദക്ഷിണം ചെയ്‌തത്‌.
ബ്രഹ്മാവിന്റെ മനസ്സില്‍ നിന്നു പിറന്നുവെന്ന്‌ പറയപ്പെടുന്ന സരസ്സിനെ സംബന്ധിച്ചും വിശദീകരിക്കാനാവാത്ത സംഭവങ്ങള്‍ അനവധിയുണ്ട്‌.
തടാകക്കരയിലെ കുന്നിന്‍മുകളിലുള്ള ബുദ്ധമഠത്തിലെ ജനലുകള്‍ പൗര്‍ണമിനാളുകളില്‍ അടച്ചു ഭദ്രമാക്കുന്നു..
അപ്‌സരസ്സുകള്‍ എത്തും എന്നതു തന്നെ. തീര്‍ന്നില്ല. യാദൃച്ഛികമായി തടാകതീരത്ത്‌ തമ്പടിക്കുന്ന കാലപ്പിള്ളേര്‍ രാത്രി തടാകത്തില്‍ നിന്നും മണിനാദം പോലുള്ള പൊട്ടിച്ചിരികളും ആര്‍പ്പുവിളികളും സംഭാഷണ ശകലങ്ങളും ഒഴുകിവരുന്നത്‌ കേട്ട്‌ മോഹാലസ്യപ്പെട്ടു കിടക്കാറുണ്ടത്രേ..ഈ സമയം കാവല്‍ നായ്‌ക്കളും യാക്കുകളും വളരെ അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്യും...
പാര്‍വ്വതിയും സുബ്രഹ്മണ്യനും നീരാടിയ കടവും ഇവിടെ കാണാം.

അനുഭവങ്ങള്‍.. അനുഭവങ്ങള്‍മാത്രം

ഹിമാലയയാത്രകള്‍ വിശദീകരിക്കാനാവാത്ത അനുഭവങ്ങളുടേതും അനുഭൂതികളുടേതുമാണ്‌.
അസാധാരണരായ യോഗിവര്യന്‍മാരുമായുള്ള സമാഗമം. കാലം തൊടാത്ത അവരുടെ ലോകം..ജീവിതം. ഒന്നിനും വിശദീകരണമില്ല.
അദ്ദേഹം എഴുതിക്കൊണ്ടേയിരിക്കുകയാണ്‌...പറഞ്ഞിട്ടും തീരാതെ.
മുറിയില്‍ നിന്നിറങ്ങുമ്പോള്‍, ആ പാദങ്ങളില്‍ പ്രണമിച്ചു. കൈലാസപ്രദക്ഷിണം ചെയ്‌തയാളുടെ പാദം വന്ദിക്കണമെന്നുണ്ട്‌..
വീണ്ടും തൃശൂരിന്റെനഗരത്തിരക്കിലേയേ്‌ക്ക്‌ കടന്നു. വടക്കുന്നാഥ ക്ഷേത്രത്തിനു മുകളില്‍ സ്‌ഫടികസ്വച്ഛമായ നീലാകാശത്ത്‌ പഞ്ഞിത്തുണ്ടുകള്‍ പോലെ വെളുത്ത മേഘക്കീറുകള്‍..
സ്‌കൂള്‍ കാലത്ത്‌ പഠിച്ച ഒരു കാളിദാസ ശ്ലോകം മനസ്സിലോടിയെത്തി:

അത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജഃ
പൂര്‍വ്വപരൗ തോയനിധിം വഗാഹ്യ
സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ

-ബാലുമേനോന്‍ എം.

അവിടെ വച്ച് ഒരു യോഗിനിയെ കാണുകയും,,,അവരുടെ വലതു കൈയിൽ പിടിച്ച് ആകാശത്തേക്ക് നോക്കിയപ്പോൾ ഗംഗ ആകാശത്തു നിന്ന് ഭൂമിയിലേക്ക് പതിക്കുന്നതും കാണാനായി,,,രാത്രി ഏഴ് ഭാഗങ്ങളിൽ ക്യാമറ വയ്ക്കുകയും,,,പിന്നീട് നോക്കിയപ്പോൾ ക്യാമറയിൽ ഒരു സ്ത്രീ രൂപവും പുരുഷ രൂപവും ഒരു ക്യാമറയിൽ പതിഞ്ഞു,,,മാനസസരസില് അനേകം അരയന്നങ്ങള് എത്തിച്ചേരും,,അക്കൂട്ടത്തിൽ സ്വർണ നിറത്തിലുള്ള ഹംസത്തെ കാണാൻ സാധിച്ചാല് അത് ബ്രഹ്മാവ് ആണ് എന്നു പറയുന്നു..തടാകത്തിൽ നീന്താന് തോന്നുമ്പോള് അദ്ദേഹം ആ രൂപത്തിൽ ആയിരിക്കും വരിക.
കൈലാസം
______

ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം (സംസ്കൃതം :कैलास पर्वतः). എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്. ബുദ്ധ ഹിന്ദു ജൈനമതങ്ങളുടെ പുണ്യസ്ഥലമാണ് കൈലാസപർവ്വതം. ഹിന്ദുമതത്തിൽ കൈലാസപർവ്വതം ശിവന്റെ വാസസ്ഥാനമായി കരുതുന്നു. കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽതടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.

പദത്തിന്റെ ആവിർഭാവം
കൈലാസം എന്ന പദം സംസ്കൃതത്തിൽ നിന്നും ആവിർഭവിച്ചതാണ്. സ്ഫടികം എന്നർത്ഥം വരുന്ന കെലാസ് (केलास) എന്ന പദത്തിൽ നിന്നാണ് കൈലാസം എന്ന വാക്കുണ്ടയതെന്നു കരുതുന്നു. കൈലാസപർവതത്തിന്റെ റ്റിബറ്റൻ പേര് ഗാൻ-റിൻ‌-പോ-ചി എന്നാണ്. ഗാൻഎന്ന പദത്തിനർത്ഥം മഞ്ഞിന്റെ കൊടുമുടി എന്നും, റിൻ‌-പോ-ചി പദത്തിനു അമൂല്യമായത് എന്നുമാണ്. അതുകൊണ്ട് തന്നെ ഗാൻ-റിൻ‌-പോ-ചിഎന്നാൽ മഞ്ഞിന്റെ അമൂല്യരത്നംഎന്നർത്ഥമുണ്ടെന്നു കരുതുന്നു. റ്റിബറ്റിലെ ബുദ്ധമതനുയായികൾ കൈലാസപർവ്വതത്തെ കാൻഗ്രി റിൻ-പോ-ചി എന്നു വിളിക്കുന്നു.

ഹിന്ദുമതവിശ്വാസികൾ കൈലാസപർവ്വതം ശിവന്റെ വാസസ്ഥാലമായി കരുതുന്നു. ജൈനമത അനുയായികൾ അറിവിന്റെ ആദ്യ ഗുരുവായി കൈലാസപർവ്വതത്തെ വാഴ്ത്തുന്നു. കൈലാസപർവതത്തിന്റെ ചൈനിസ് നാമം ടീസ് എന്നാണ്. ടീ-ടസ് എന്ന സാങ്-സൂങ് ഭാഷയിൽ നിന്നുമാണ് ഈ പദം ഉണ്ടായത്, ജലത്തിന്റെ കൊടുമുടി അല്ലെങ്കിൽ നദിയുടെ കൊടുമുടി എന്നാണർത്ഥം..

കൈലാസപർവതത്തിൽ ശ്രീപരമശിവൻ,ശ്രീപാർവതി,ശ്രീഗണപതി ,ശ്രീമുരുഗൻ വിരാജിക്കുന്നു എന്ന സങ്കല്പത്തിന്റെ ഒരു ഛായാചിത്രം - കൈലാസം
മതപരമായ വിശ്വാസങ്ങൾ
ഹിന്ദുമതം
ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം ത്രിമൂർത്തികളിൽ ഒരു ദേവനായി കരുതുന്ന പരമശിവന്റെ വാസസ്ഥലമായി കരുതുന്നു. പരമശിവൻ സംഹാരമൂർത്തിയാണ്. അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു. വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.

കൈലാസത്തിൽ പോകുന്നവർക്ക് മല ചുറ്റിവരാൻ മൂന്ന് ദിവസവും മാനസരോവർ തടാകത്തെ ചുറ്റിവരാൻ മൂന്ന് ദിവസവും വേണം. പതിനഞ്ച് മൈൽ വീതിയുള്ള മാനസരോവർ തടാകം പവിത്രവും ദിവ്യവുമായി കരുതപ്പെടുന്നു. മഞ്ഞുറഞ്ഞ മലകളാൽ ചുറ്റപ്പെട്ടതാണ് മാനസരോവർ. തണുപ്പ് കാലത്ത് ഈ തടാകം ഉറഞ്ഞുകിടക്കുന്നത് രസകരമായ കാഴ്ചയാണ്. വേനൽ കാലത്ത് മഞ്ഞുരുകി അഞ്ച് നദികളായിട്ടാണ് വെള്ളം മാനസരോവരിൽ എത്തുന്നത്. കരയിൽ പല വർണ്ണങ്ങളിൽ ഉള്ള കല്ലുകൾ കാണാം. മാനസരോവരിന് അടുത്ത് ‘രാഖി സ്തൽ‘ എന്ന ചെറിയ ഒരു തടാകമുണ്ട്. ഇവിടെ രാവണൻ തപസ്സ് ചെയ്ത സ്ഥലവും ദുഷ്ടദേവതകളുടെ വാസസ്ഥലവും ആയതിനാൽ ഇവിടുത്തെ ജലം ആരും എടുത്ത് കുടിക്കാറില്ല.

കൈലാസത്തെ കുറിച്ച് ഇനി നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളും പങ്കു വയ്ക്കൂ കൂട്ടുകാരെ....
Read More...

ടിയന്സി പർവ്വതം(Tiyancy Mountain)

By May 05, 2017





ഹോളിവുഡ് സിനിമ അവതാർ കണ്ട് നാമെക്കെ അത്ഭുതപ്പെട്ടിട്ടുണ്ടാകും. അതിലെ മലനിരകൾ കണ്ടിട്ട് -- എന്നാൽ ഇതുപോലെ യെരു സ്ഥലം ഭൂമിയിൽ ഉണ്ട് ,ചൈനയിലെ ഹുനാൻ പ്രവശ്യയിലെ സഗ്ന് ജി എന്ന സ്ഥലത്തെ'ടിയന് സി പര്വതമാണ് അത്ഭുതപ്പെടുത്തുന്ന രൂപത്തില്ലും ഭാവത്തിലും നില കെ ള്ളുന്ന ന്നത് ആകാശം മുട്ടെ എന്ന് തോന്നിക്കു മാറ് നില കെ ള്ളുന്ന ഈ പർവ്വതത്തിൽ അനേകം കൂർത്ത പത്വതഷിഖര ങ്ങൾ ഉൾകൊള്ളുന്നു 'കാഴ്ചകരെ അശ്ചര്യത്തിന്റെ പരകോടിയിൽ ലെത്തിക്കുന്ന അത്ഭുത കാഴ്ചയാണ് ഈ പർവ്വതം 40 കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്ന ഈ പർവ്വതം ആക്കെ5400 ഹെക്ടർ ആണ്.ഇതിന്റെ പ്രധാന ശിഖിരത്തിന് സമുദ്രനിരപ്പിൽ നിന്നും എതാണ്ട് 1260 മീറ്റർ ഉയരമുണ്ട്.ചൈനയിലെ ഒരു പ്രധാന വിനോദസഞ്ചരകേന്ദ്രം കൂടിയാണ് ഈ പർവ്വതനിര' ഇവിടെ കോബിൾ കാർ സർവീസ് നിലവിലുണ്ട് 'എതാണ്ട് നൂറോ ളം പ്രകൃതിദത്ത കാഴ്ച കേന്ദ്രങ്ങൾ ഇവിടെയുണ്ട് ഇവിടെ നിന്നും നോക്കിയാൽ കാണുന്ന കോടമഞ്ഞിൽ കുളിച്ചു കിടക്കുന്ന പര്വത ഷിഖിരങ്ങൾ ഒരു അപൂർവ്വ കാഴ്ചയാണ് സൂര്യ സ്തമയം കാണാൻ ഒട്ടേറെ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്
------- ചരിത്രം --
- 13-ാം നൂറ്റണ്ടിലെ മിഗ് രാജവംശത്തിന് മുൻ മ്പ് ക്വിന് ഗ്യാൻ എന്നായിരുന്നു ഈ പർവ്വതത്തിന്റെ പേര് തുജി ഗോത്രത്തലവനായ ഷി യ ന ന് കുൻ 1353-ൽ ഒരു സ യുദ്ധധ വിപ്ലവും സംഘടിപ്പിച്ച് ഈ പർവ്വതംസ്ഥ്തി ചെയ്യുന്ന സ്ഥലത്ത് ഒരു രാജവംശം കെട്ടി പടുത്തു തുടർന്ന് സ്വർഗപുത്രൻ എന്ന അർത്ഥത്തിൽ കിംഗ്സിയന് ഗ് എന്ന് ഈ പർവ്വതത്തിന് പുനർനാമകരണവും നടത്തി പിന്നിട് 1385-ൽ മിംഗ്‌ രാജവംശത്തിലെ ആദ്യ രാജാവായ ഴു യുവാൻ ഒരു സായുധ പോരട്ടത്തിലുടെ ഇവിടം പിടിച്ചടക്കി ഇപ്പോഴത്തെ നാമമായ ടി യൻ സി എന്ന് പേരിടുകയും ചെയ്തു
- - - - - രൂപപ്പെടലും. ഭൂമി ശാസ്ത്രവും
- 400 മില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൗമ പാളികൾക്ക് സംഭവിക്കുന്ന കയറ്റിറക്കങ്ങൾ മൂലം ഉണ്ടായ (New Cathaysian Tectonic) ചലനങ്ങൾ മൂലം എതാണ്ട് 2 മില്യൺ വർഷം കൊണ്ട് ഇന്ന് നാം കാണുപര്വതിന്റെ ആദിമഘടന രൂപപ്പെട്ടു എന്നണ് ഭൗമ ശാസ്ത്രജ്ഞൻ.ന്മർ അവകാശപ്പെ ടുന്നത് ആ കാലഘങ്ങളിൽ ഇത് സമുദ്രത്തിന്റെ ഭാഗമായിരുന്നു എന്നും തുടർന്ന് Neotectonic. ചലനങ്ങളുടെ ഫലമായി പർവ്വതം ഉയർന്നു വന്നതായിരിക്കും എന്നും വിശ്വസിക്കപ്പെടുന്നു 'സിൽക്കയം ചുണാമ്പു കല്ലും മറ്റുമാണ് പർവ്വതത്തിൽ കൂടുതലായും അടങ്ങിരിക്കുന്നത് ചിലയിടങ്ങളിൽ മാർബിളും കാണപ്പെടുന്നു


Read More...

എക്സ്റെ കണ്ണുളള പെൺകുട്ടി(Girl with Xray Eyes)

By May 05, 2017





റഷ്യയിലെ ഒരു ചെറിയപട്ടണം . അവിടുത്തെ ഒരു വീടിന്റെ അകം അവിടെ കുറച്ച് ആളുകൾ നില്പുണ്ട് അതിൽ ചിലർ ഡോക്ടർ വേഷം ധരിച്ചവർ ചിലർ വളരെ അവഷരായവർ പെട്ടൊന്ന് വീടിന്റെ അകത്ത് നിന്ന് നിറപുഞ്ചിരിയോടെ ഒരു പെൺകുട്ടി ഇറങ്ങിവന്നു എല്ലാവരും അവളെ കാത്ത് നിൽകുന്നപൊലെ അവളുടെ അടുത്തെക്ക് നീങ്ങി ഡോക്ടമാർ അവളോട് എന്തൊക്കെയൊ പറഞ്ഞു എന്നിട്ട് അവൾ അവഷരായ ഒരാളെ ഒന്ന് സൂക്ഷിച്ചു നോക്കി എനിട്ട് അയാളുടെ വഴറിന്റ്ർ ഭാഗത്ത് തോട്ട് കൊണ്ട് എന്തോ പറഞ്ഞു ഉടൻ ആ മെഡിക്കൽ ടീം അവളോട് നന്ദിയും പറഞ്ഞു പുറത്തുളള ആമ്പുലൻസിൽ കയ്യറി തിരിച്ചുപൊയി.

ഫ്ലഷ് ബാക്ക്

വർഷ്ങ്ങൾക്ക് മുന്നെ ഒരു പത്ത് വയസ്സുളള ഒരു പെൺകുട്ടി അടുക്കളയിൽ കഴറി വന്ന് അമ്മയോട് അമ്മയുടെ വയറ്റിൽ ഉളള വസ്തുക്കൾ പറഞ്ഞു കൊടുത്തു പക്ഷെ അമ്മ അത് കാര്യമാക്കിയില്ല പക്ഷെ മറ്റു പലരെയും കാണുമ്പോയും കുട്ടി പറയുന്നത് ശരീരത്തിനകത്ത് ഉളള ചെറുകുടലും വൻ കുടലും അടക്കം എല്ലാം അവൾക്ക് ആവുന്ന രീതിയിൽ അവൾ വിശദീകരിച്ച് പറയാൻ തുടങ്ങി അങ്ങനെ വിവരം നാടുമുഴുവൻ അറിഞ്ഞു ആകുട്ടിയുടെ കണ്ണ് എക്സ്റെ പൊലെയുളളതാണു എന്ന് പത്രങ്ങളും മറ്റും പറഞ്ഞു  അങ്ങനെ പല ഡോക്ടർ മാരും എക്സ്റെയിൽ പോലും കാണാൻ കഴിയാത്ത പല കാര്യങ്ങളും അവളിൽനിന്ന് മനസ്സിലാക്കി ഒപ്പറെഷൻ പോലും നടത്താനും തൂടങ്ങി അതെ ആകുട്ടിയാണു നടാഷ എന്ന് പറയുന്ന എക്സ്റെ കണ്ണുളള പെൺക്കുട്ടി .ചില സമയങ്ങളിൽ മാത്രമെ അവളുടെ കണ്ണുകൾക്ക് എക്റെ പോലെ  ശരീരത്തിനകത്ത് ഉളളത് കാണാൻ കഴിയൂ.
അവളെ പല വിധ ൿചെക്കപ്പുക്കളും നടത്തിയ ഡോക്ടമാർ പറയുന്നു അവളുടെ കണ്ണിനു അങ്ങനെ ഒരു പ്രതേകത ഇല്ല എന്ന് എല്ലാവർക്കും കാണുന്നതെ അവൾക്കും കാണാൻ കഴിയൂ എന്ന് പക്ഷെ അതെ ഡോക്ടർമാർതന്നെ പല കാര്യങ്ങൾക്കും അവളുടെ സഹായം തേടുന്നു. എങ്ങനെയാണു മനുഷ്യശരീരത്തിനകത്ത് ഉളളത് കാണാൻ കഴിയുന്നത് അവൾക്ക് വല്ല അമാനുഷിക ശക്തിയുമുണ്ടൊ ഒന്നും ആർക്കും അറിയില്ല നടാഷ എന്ന ആ പെൺകുട്ടിയും അവളുടെ എക്സ്റെ കണ്ണുകളും ഇന്നും ചുരുൾ അഴിയാത്ത രഹസ്യമായി നിലകൊളളുന്നു.
Read More...

മേഘാലയയിലെ വേരുപാലങ്ങൾ (Living root bridges of Meghalaya)

By May 05, 2017




വൃക്ഷങ്ങളുടെ  വേരുകളെ മെരുക്കി, 100 അടിയോളം നീളമുള്ള 500-600 വർഷങ്ങൾ ഈടു നിൽക്കുന്ന പാലങ്ങളുണ്ടാക്കുക. മേഘാലയയിലെ ഖാസി ഗോത്രവർഗക്കാരാണ് അന്യാദൃശ്യമായ ഈ സൃഷ്ടി വൈഭവത്തിനുടമകൾ.
സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ
മേഘാലയ ഖാസി, ഗാരോ, ജയന്തിയ മലനിരകൾ ചേർന്നതാണ്. സമൃദ്ധമായി മഴ
ലഭിക്കുന്ന ഇവിടം ഉഷ്ണമേഖലാ മഴക്കാടുകളാൽ സമ്പന്നമാണ്. വർഷം 12,000
മില്ലിമീറ്ററിനടുത്ത് മഴ ലഭിക്കുന്ന ചിറാപ്പുഞ്ചിയും മൗസിന്റ്റവും
കിഴക്കൻ ഖാസി മലകളിലാണ്. വനാന്തരങ്ങളിൽ ജീവിക്കുന്ന ഖാസി ഗ്രാമീണർ
അതികഠിനമായ കാലാവസ്ഥയോട് പൊരുത്തപ്പെട്ട് ജീവിക്കുന്നു. ജൂൺ മുതൽ
സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന മൺസൂൺ കാലത്ത് തോടുകളും അരുവികളും
നിറഞ്ഞു കവിയുന്നതിനാൽ ഗ്രാമാന്തര സഞ്ചാരം അപ്രാപ്യമാകും. ഇത്തരം
സാഹചര്യങ്ങളെ അതിജീവിക്കാൻ അവർ കണ്ടുപിടിച്ച വിദ്യയാണ് Living root
bridges.

Ficus elastica എന്ന ശാസ്ത്രീയ നാമമുള്ള, അത്തി വർഗത്തിൽപ്പെട്ട ഇന്ത്യൻ
റബർ ബുഷ് അവിടങ്ങളിൽ ധാരാളമായി കാണപ്പെടുന്നു. തടിയിൽ നിന്നും വളരുന്ന
aerial roots (വേടുകൾ) ഉള്ള ഒരു വൃക്ഷമാണിത്. ഇവയാണ് പാലം നിർമിക്കാൻ
ഉപയോഗപ്പെടുത്തുന്നത്. തോടുകൾക്ക് സമീപമുള്ള മരങ്ങളുടെ വളർന്നു വരുന്ന
വേടുകൾ കമുകിൻതടി തുരന്ന് അതിനകത്തൂടെ കോടിനു കുറുകെ കടത്തിവിടും. ദിശ
കാട്ടാനും പടർന്നു പന്തലിക്കാതെ ഇരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. ഇവ
വളർന്ന് മറുകര എത്തുമ്പോൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങാൻ അനുവദിക്കും. ഒരു
പാലം പൂർത്തിയാവാൻ ഏകദേശം 15 വർഷമെടുക്കും. അതിനുശേഷം നടക്കാൻ പാകത്തിന്
കല്ലുകളോ തടിയോ ഇട്ടുറപ്പിക്കും.

ഈ പ്രകൃതിദത്ത പാലങ്ങളുടെ ഒരു സവിശേഷത പഴക്കം ചെല്ലുന്തോറും കരുത്തുകൂടും
എന്നുള്ളതാണ്. എന്നു മുതലാണ് ഇത്തരം പാലങ്ങൾ ഇവർ നിർമ്മിച്ചു തുടങ്ങിയത്
എന്നു വ്യക്തമല്ല. Living root bridges നെ കുറിച്ചുള്ള ഏറ്റവും
പഴക്കമുള്ള രേഖകൾ 1844 ൽ ലെഫ്റ്റനന്റ് എച്ച്. യൂൾ എഴുതിയ "ജേണൽ ഓഫ് ദ
ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ" ആണ്. ഇതിൽ അദ്ദേഹം ചിറാപ്പുഞ്ചിയിലെ
പാലങ്ങളെപ്പറ്റി വിശദീകരിക്കുന്നു. പാലങ്ങളെ കൂടാതെ ഏണികൾ, മൈതാനങ്ങളുടെ
പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയും മരങ്ങളുടെ വേടുകൾകൊണ്ട് ഇവർ
ഉണ്ടാക്കാറുണ്ട്.

Living root bridges കാണപ്പെടുന്ന പ്രധാന സ്ഥലങ്ങൾ:
In EastKhasi hills: Tynrong, Mynteng, Nongriat, Nongthymmai,
Laitkynsew,Khatar Shnong, Nongpriang, Sohkynduh, Rymmai, Mawshuit,
Mawlynnong, and Kongthong.

In West Jaintia hills: Shnongpdeng, Nongbareh, Khonglah, Padu, and Kudeng Rim

ആദ്യ ചിത്രത്തിൽ കാണുന്ന Nongriat ഗ്രാമത്തിലെ  'ഡബിൾ ഡക്കർ' റൂട്ട് ബ്രിഡ്ജാണ് ഏറ്റവും പ്രസിദ്ധം



Read More...

മാസറ്റല്ലോ -ഏറ്റവും ക്രൂരമായ വധ ശിക്ഷ

By May 05, 2017




ലോകത്തിൽ ഇന്നോളം ഉണ്ടായിരുന്നതിൽ വെച് ഏറ്റവും ക്രൂരമായ വധ ശിക്ഷ ഏതാണ് ?, പണ്ട് ഇറ്റലിയിൽ നിലവിലുണ്ടായിരുന്ന 'മാസറ്റല്ലോ'ശിക്ഷ രീതിയാണ് ഇതെന്ന് വിദഗ്ധർ വിശദീകരിക്കുന്നു. നഗരത്തിലെ ഏറ്റവും പ്രധാന സ്ഥലത്തു വെച്ചാണ് ശിക്ഷ നടപ്പാക്കിയിരുന്നത്. ജനനങ്ങളെ മുഴുവൻ ചെണ്ട കൊട്ടിയരിക്കുന്നു. അനേകം കാണികൾ ശിക്ഷ നടത്തുന്നത്‌ കാണാൻ തടിച്ചു കൂടിയിരുന്നു. ശിക്ഷ നടപ്പാക്കാൻ ആകെ വേണ്ടത് 'മാസ'എന്നു പേരുള്ള ഒരു കൂറ്റൻ ഗദയും വലിയ കത്തിയും മാത്രം. ശിക്ഷ വിധിക്കപെട്ടവനെ ചുമതലപെട്ടവർ നടത്തികൊണ്ടുവരുന്നു. കുറ്റവാളിയുടെ ചുമലിൽ ഒരു ശവ പെട്ടിയും ഉണ്ടായിരിക്കും. കുറ്റവാളിയെ ജനത്തിനു അഭിമുഖമായി ഇരുത്തുന്നു. അവൻ ചുമന്നു കൊണ്ടുവന്ന ശവപ്പെട്ടി മുന്നിലായി വെക്കുന്നു. പിന്നീട് വധശിക്ഷ നടത്താൻ ചുമതല പെട്ടയാൾ കറുത്ത കൊട്ടും മുഖം മൂടി ധരിച് പിന്നിനിൽ വന്നു നില്കുന്നു. അതിനു ശേഷം കൂറ്റൻ ഗദ കൊണ്ട് കുറ്റവാളിയുടെ തലയിൽ അടിക്കും.ബോധം നശിച്ചോ അല്ലാതെയോ കുറ്റവാളി താഴെ വിഴും. അപ്പോൾ കത്തികൊണ്ട് കഴുത്തറുക്കുന്നു. ഇറ്റലിയിൽ ഈ ശിക്ഷ രീതി പ്രചാരത്തിൽ ഉണ്ടായിരുന്നു.ഇറ്റലിയെഎകികരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഗേറബാൾഡി ആണ് ഇത് എന്നേക്കുമായി അവസാനിപ്പിച്ചത് ;പത്തൊമ്പതാം നൂറ്റാണ്ടിൽ
Read More...

ഏറ്റവും മനോഹരമായ ആത്മഹത്യ(Most beautifull Suicide)

By May 05, 2017



ഇത് ഏറെ അസാധാരണമായ ഒരു ചിത്രമാണ് . എഴുപതു വർഷം കഴിഞ്ഞിട്ടും ആത്മഹത്യയെ ചിത്രീകരിച്ച ചിത്രങ്ങളിൽ ചരിത്രത്തിൽ ഏറ്റവും സുന്ദരവും പ്രശസ്തവും ആയി ഇന്നും നിലനിൽക്കുന്നത് റോബർട്ട്‌ വൈൽസ് എന്ന ഛായാഗ്രഹണ വിദ്യാർഥി എടുത്ത ഈ ചിത്രമാണ് . ചിത്രത്തിൽ ഉള്ളത്  ഇരുപത്തിമൂന്ന് വയസ്സുകാരിയായ Evelyn Mchale . 1947 മെയ്‌ ഒന്നാം തിയതി എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിൽ നിന്നും എടുത്തു ചാടി ആത്മഹത്യ ചെയ്തു മിനുട്ടുകൾക്കകം എടുത്ത ചിത്രമാണിത് . ബിൽഡിംഗിൽ നിന്നും ചാടിയ Evelyn ചെന്ന് പതിച്ചത് ഒരു ലിമോസിൻ കാറിന്റെ മുകളിലായിരുന്നു . ഇവരുടെ ജീവിതത്തെക്കുറിച്ചോ  അവരുടെ അവസാന മണിക്കൂറുകളെക്കുറിച്ചോ ഒരുപാട് അന്വേഷണങ്ങൾ നടന്നുവെങ്കിലും അധികം വിവരങ്ങൾ ഒന്നും അധികം ലഭ്യമല്ല.എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് വരെ  ഇന്നും  ആർക്കും കൃത്യമായി അറിയില്ല  

evelyn ശാന്തമായി ഉറങ്ങുകയാണ് എന്ന് വരെ തോന്നിപ്പോകുന്ന ഈ ചിത്രത്തിൽ പക്ഷെ തകർന്ന ചില്ലും ചുളുക്കിയ    മെറ്റൽ ഷീറ്റിന്റെ കാർ റൂഫും എത്ര വിനാശകരമായിരുന്നു  ആയിരത്തിനാൽപതു  അടി ഉയരത്തിൽ നിന്നുള്ള അവരുടെ വീഴ്ച എന്ന് കാണിയ്ക്കുന്നു. ശരീരം പിന്നീട് നീക്കാൻ ശ്രമിച്ചപ്പോൾ പല കഷ്ണങ്ങളായി അടർന്നു പോന്നു എന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

Evelynറ്റെ ബാല്യകാലത്തെ അമ്മ ഹെലെൻ  അവരുടെ കുടുംബത്തെ ഉപേക്ഷിച്ചു പോയിരുന്നു.അതിന്റെ കാരണങ്ങൾ ഇന്നും അവ്യക്തമാണ് .അതിനു ശേഷം അച്ഛൻ ഒറ്റയ്ക്കാണ് evelynയും സഹോദരങ്ങളെയും വളർത്തിയത്‌. ഹൈ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആർമിയിൽ ചേർന്ന elvin യുദ്ധാനന്തരം ആർമിയിലെ ജോലി  ഉപേക്ഷിച്ചു . ആർമിയിൽ നിന്നും വന്നതിനു ശേഷം evelyn തന്റെ uniform കത്തിച്ചിരുന്നു എന്നു റിപ്പോർട്ട്‌ ചെയപ്പെട്ടിട്ടുണ്ട് . പിന്നീടു ന്യൂ യോർകിൽ തന്റെ സഹോദരന്റെ  ഒപ്പം താമസിച്ചുകൊണ്ട് ഒരു സ്ഥാപനത്തിൽ ബുക്ക്‌ കീപ്പർ ആയി ജോലിയിൽ പ്രവേശിച്ചു . ഈ സമയം എയർ ഫോർസിൽ ഉണ്ടായിരുന്ന ബാരി  റോഡ്സ് എന്നാ ചെറുപ്പക്കാരനുമായി Evelynറ്റെ വിവാഹം 1947  ജൂണിൽ നടത്താൻ  നിശ്ചയിച്ചു.  ഏപ്രിൽ മുപ്പതിന് ബാരിയുടെ പിറന്നാൾ ആഘോഷത്തിനു Evelyn  ഈസ്റ്റണിൽ എത്തി . പിറ്റേ ദിവസം രാവിലെ തിരിച്ചു ന്യൂ യോർക്കിലെയ്ക്ക്  ഏഴു മണിയുടെ ട്രെയിനിൽ evelyn യാത്ര തിരിച്ചു . യാത്ര പറയുമ്പോൾ evelyn വിവാഹം നടക്കാൻ പോകുന്ന ഏതൊരു പെണ്‍കുട്ടിയെ പോലെ ഏറെ സന്തോഷവതി ആയിരുന്നു എന്ന് ബാരി ഓർമിയ്ക്കുന്നു . പിന്നീടുള്ള അറുപത്തിയാറ് മൈൽ ദൂരമുള്ള  രണ്ടു മണിക്കൂർ നീണ്ട യാത്രയിൽ evelynte മനസ്സിനു എന്ത് സംഭവിച്ചു എന്തുകൊണ്ട് സംഭവിച്ചു എന്ന് ആർക്കും അറിയില്ല ഇനി ഒരിയ്ക്കലും അറിയാനും കഴിയില്ല. ഒൻപതു മണിയ്ക്ക് സ്റ്റേഷനിൽ എത്തിയ evelyn തൊട്ടടുത്ത സ്ട്രീറ്റിലെ governor clinton ഹോട്ടലിൽ  ചെന്ന് ആത്മഹത്യാ കുറിപ്പെഴുതി. അതിനു ശേഷം എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിലെയ്ക്ക് നടന്നു. പത്തര മണിയ്ക്ക് എണ്‍പത്തിയാറാം നിലയിലെ  obsevation ഡോക്കിലെയ്ക്കുള്ള ടിക്കറ്റ്‌ എടുത്തു.  പത്തു മിനുട്ടിന് ശേഷം evelyn എന്നെന്നേയ്ക്കുമായി തന്റെ ജീവിതം അവസാനിപ്പിച്ചു. പോലീസ് കണ്ടെടുത്ത evelyn റ്റെ  ബാഗിൽ നിന്നും മേയ്ക്ക് അപ്പ്‌ കിറ്റും ഫാമിലി ഫോട്ടോസും ഒരു കറുത്ത പോക്കറ്റ്‌ബുക്കിൽ നിന്നും ആത്മഹത്യാകുറിപ്പും ലഭിച്ചു. ഇതായിരുന്നു ആ കുറിപ്പ്.

“I don’t want anyone in or out of my family to see any part of me. Could you destroy my body by cremation? I beg of you and my family – don’t have any service for me or remembrance for me. My fiance asked me to marry him in June. I don’t think I would make a good wife for anybody. He is much better off without me. Tell my father, I have too many of my mother’s tendencies.”

കുറിപ്പിൽ  evelyn ആഗ്രഹിച്ച പോലെ ശരീരം കല്ലറയിൽ അടക്കാതെ ദഹിപ്പിച്ചു. ബാരി ഫ്ലോറിഡയിലേയ്ക്കു താമസം മാറി. അയാൾ  പിന്നീടു ഒരിയ്ക്കലും വിവാഹം ചെയ്തില്ല. ലൈഫ് മാഗസിനിൽ ആണ് വൈൽസ് എടുത്ത ചിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് ഒരുപാട് മാധ്യമങ്ങളിൽ ഈ ചിത്രം പുനപ്രസിദ്ധീകരിയ്ക്കപ്പെട്ടു . ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ ഒരു ചിത്രമായി റോബർട്ട്‌ വൈൽസിന്റെ  ഈ ഫോട്ടോ മാറി. അദ്ധേഹത്തിന്റെ ജീവിതത്തിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട ഏക ചിത്രം evelyn ആണ്. മരണത്തിന്റെ ഭീകരതയും ശാന്തതയും സമന്വയിയ്ക്കപ്പെട്ട ഈ ചിത്രം ഏറ്റവും മനോഹരമായ ആത്മഹത്യ(The Most Beautiful Suicide)  എന്നറിയപ്പെടുന്നു......
Read More...

ബ്ലാക്ക് ഹോളുകൾ..(Black Holes)

By May 05, 2017



നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാവും ബഹിരാകാശത്തെ ആ കറുത്ത തമോഗർത്തങ്ങളെ പറ്റി അതായത് ബ്ലാക്ക് ഹോളുകളെ കുറിച്ച് . ബ്ലാക്ക് ഹോളുകൾ ബഹിരാകാശ ഗവേഷകർക്കിടയിൽ പലതരം ചോദ്യങ്ങളും സംശയങ്ങളും ഇപ്പോഴും ജനിപ്പിക്കുന്ന ഒരു പ്രപഞ്ചസത്യമാണ്. ആ ബ്ലാക്ക് ഹോളുകളെക്കുറിച്ച് ചില വസ്തുതകൾ പങ്കുവയ്ക്കാം. പ്രകാശത്തെപ്പോലും ഉൾവലിക്കുന്ന ബഹിരാകാശത്തെ അതിശക്തമായ ചുഴികളാണ് ബ്ലാക്ക് ഹോളുകൾ. ശക്തമായ ഗുരുത്വാകർഷണ ബലത്താൽ ദ്രവ്യം(Matter) ബഹിരാകാശത്ത് ഇടുങ്ങിയത് പോലെ പോലെ കേന്ദ്രീകരിക്കുന്നു. ഒരു നക്ഷത്രം മരിക്കുമ്പോഴാണ് ബ്ലാക്ക് ഹോളുകൾ ഉണ്ടാകുന്നത്.ബ്ലാക്ക് ഹോളുകൾക്ക് ഉള്ളിലേക്ക് കടക്കുന്ന പ്രകാശത്തിനു ഒരു കാരണവശാലും പുറത്തേക്കു വരാൻ കഴിയില്ല അതിനാൽ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് ബ്ലാക്ക് ഹോളുകൾ കാണുവാൻ സാധ്യമല്ല. എന്നാൽ ബഹിരാകാശ ദൂര ദർശിനികളിൽ ഉപയോഗിക്കുന്ന ചില സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ബ്ലാക്ക് ഹോളുകളെ നമ്മൾക്ക് കണ്ടുപിടിക്കാൻ സാധിക്കുന്നു.അതുവഴി മരണത്തിലേക്ക് നീങ്ങുന്ന നക്ഷത്രത്തെയും അത് മരണാന്തരം ബ്ലാക്ക്ഹോളായി രൂപപ്പെടുമോയെന്നും വ്യക്തമായി മുൻകൂട്ടി അറിയാൻ സാധിക്കുന്നു. ചെറുതും വലുതുമായി ബ്ലാക്ക് ഹോളുകൾ മൂന്നു തരത്തിലുണ്ട്. ചെറിയ ബ്ലാക്ക് ഹോളുകൾ പൊതുവെ മാസ്സ് കുറഞ്ഞവയായിരിക്കും കൂടി വന്നാൽ ഒരു വലിയ പർവതത്തിന്റെ ഭാരമേ ഇത്തരം ചെറിയ ബ്ലാക്ക് ഹോളുകൾക്ക് ഉണ്ടായിരിക്കുകയുള്ളൂ. ബ്ലാക്ക് ഹോളുകൾ മൂന്നു തരത്തിലുണ്ട് സ്മാൾ ബ്ലാക്ക് ഹോൾ, സ്റ്റെല്ലർ ബ്ലാക്ക് ഹോൾ, സൂപ്പർ മാസ്സിവ് ബ്ലാക്ക് ഹോൾ എന്നിവയാണ് ഇവ. അതിലെ സ്റ്റെല്ലർ ബ്ലാക്ക് ഹോളുകൾ വലിയ ബ്ലാക്ക് ഹോളുകളാണ്. നമ്മുടെ സൂര്യനേക്കാളും 20 മടങ്ങു ഭാരമുള്ളവയാണ് സ്റ്റെല്ലർ ബ്ലാക്ക് ഹോളുകൾ. ഇവയെ Star Eating Black holes എന്നും അറിയപ്പെടുന്നു. സ്റ്റെല്ലർ ബ്ലാക്ക് ഹോളുകൾ ഉണ്ടാകുന്നത് പൊതുവെ മാസ്സ് കൂടിയ ഒരു നക്ഷത്രം അതിന്റെ കേന്ദ്രഭാഗത്തേക്ക് ചുരുങ്ങുകയോ പൊട്ടി തെറിക്കുകയോ ചെയ്യുന്നതിന്റെ ഫലമായാണ്. പൊട്ടി തെറിക്കുന്ന നക്ഷത്രങ്ങളിൽ നിന്നും ബഹിരാകാശത്തേക്ക് വ്യാപിക്കപ്പെടുന്ന പടലങ്ങളാണ് സൂപ്പർനോവകൾ. 

എന്നാൽ സ്റ്റെല്ലർ ബ്ലാക്ക് ഹോളുകളെക്കാളും വലിയ അതിഭീമാകാരന്മാരായ ബ്ലാക്ക് ഹോളുകളാണ് 'സൂപ്പർ മാസ്സിവ്' ബ്ലാക്ക് ഹോളുകൾ.നമ്മുടെ സൂര്യനേക്കാളും ഒരു മില്യൺ മടങ്ങു ഭാരം കൂടിയ തമോഗര്ത്തങ്ങളാണ് സൂപ്പർ മാസ്സിവ് ബ്ലാക്ക് ഹോളുകൾ. എല്ലാ വലിയ ഗാലക്സികളുടെയും കേന്ദ്ര ഭാഗത്തു ഒരു സൂപ്പർ മാസ്സിവ് ബ്ലാക്ക് ഹോളുകൾ ഉണ്ടെന്നു ശാസ്ത്രം അഭിപ്രായപ്പെടുന്നു. നമ്മുടെ മിൽകി വെ ഗാലക്സിയിലുമുണ്ട് ഒരു സൂപ്പർ മാസ്സിവ് ബ്ലാക്ക് ഹോൾ. സാഗിറ്റാറിസ്സ് എന്നാണ് അത് അറിയപ്പെടുന്നത്. ഏകദേശം നാലു മില്യൺ കണക്കിന് സൂര്യൻമാരെ ഉൾകൊള്ളാൻ പറ്റിയ വലുപ്പമുണ്ട് നമ്മുടെ സാഗിറ്റാറിസ്സ് ബ്ലാക്ക് ഹോളിനു. അതായത് നമ്മുടെ ഭൂമിയെ ഒരു പന്തായി സങ്കല്പിച്ചാൽ കോടിക്കണക്കിനു മില്യൺ ഭൂമി പന്തുകൾ കൂടി ചേർന്നാൽ ഒരു സാഗിറ്റാറിസ്സ് ബ്ലാക്ക് ഹോളാകുമെന്നു അർഥം.

ബ്ലാക്ക് ഹോളുകളിൽ സ്റ്റെല്ലർ ബ്ലാക്ക്‌ ഹോളുകളാണ് നക്ഷത്രങ്ങളുടെ അന്തകൻ. എന്തുകൊണ്ടാണ് അവയെ നക്ഷത്രം വിഴുങ്ങികൾ എന്നു വിളിക്കുന്നത്?!. അത്‌ എന്തുകൊണ്ടാണെന്ന് നോക്കാം. അതി ശക്തമായ ഗ്രാവിറ്റി ബലത്തിൽ ഇവ പ്രകാശത്തെപ്പോലും ഉള്ളിലേക്ക് വലിക്കുന്നു. ഇത്തരം ശക്തിയേറിയ ഗുരുത്വാകർഷണ ബലം സമീപത്തു നിൽക്കുന്ന മറ്റു മാസ് കുറഞ്ഞ നക്ഷത്രങ്ങളിലേക്കും , വാതക പടലങ്ങളിലേക്കും ചെലുത്തപ്പെടുന്നു. ഇത് കാരണം നക്ഷത്രങ്ങൾ ബ്ലാക്ക് ഹോളുകളിലേക്ക് ശക്തമായി ആകര്ഷിക്കപ്പെടുന്നു. ചുഴിയിൽ പെട്ടതുപോലെ അവ ബ്ലാക്ക് ഹോളുകളുടെ ഓർബിറ്റിനു ചുറ്റും കറങ്ങുന്നു. നക്ഷത്രങ്ങൾ ബ്ലാക്ക് ഹോളിനു സമീപത്തു വരുമ്പോൾ ശക്തമായ ഊർജത്താൽ അതി ശക്തിയേറിയ പ്രകാശം രൂപപ്പെടുന്നു. ഈ പ്രകാശം ഒരിക്കലും മനുഷ്യ നഗ്നനേത്രങ്ങൾക്ക് കാണുവാൻ സാധിക്കില്ല. ഉപഗ്രഹങ്ങളിലും ബഹിരാകാശ ടെലിസ്കോപ്പുകളിലും ഉപയോഗിക്കുന്ന തെർമൽ ഇമേജിങ് സിസ്റ്റം എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നമ്മൾ ഈ പ്രകാശത്തെ അടുത്തറിയുന്നത്.

സ്വാഭാവികമായും ഒരു ചോദ്യം വരാം സൂര്യനെയും ഭൂമിയെയും മറ്റു ഗ്രഹങ്ങളെയും സ്റ്റെല്ലർ ബ്ലാക്ക് ഹോളുകൾ വിഴുങ്ങുമോയെന്നു.ഒരിക്കലുമില്ല!! എല്ലാ നക്ഷത്രങ്ങളും മരണാന്തരം ബ്ലാക്ക് ഹോളായി മാറാറില്ല. മാത്രമല്ല സൗരയൂഥത്തിന് അടുത്തു ഒരു സ്റ്റെല്ലർ ബ്ലാക്ക് ഹോളുകളെയും കണ്ടെത്തിയിട്ടില്ല. നമ്മൾ കണ്ടെത്തിയ ബ്ലാക്ക് ഹോളുകൾ മില്യൺ കണക്കിന് പ്രകാശ വർഷം അകലെയാണ്. പിന്നെ സൂര്യൻ ഒരു നക്ഷത്രമാണെങ്കിലും ബ്ലാക്ക് ഹോളായി മാറാൻ സാധ്യതയില്ല കാരണം താരതമ്യേന മാസ് കൂടിയതും വലുതുമായ നക്ഷത്രങ്ങളാണ് ബ്ലാക്ക് ഹോളായി മാറുന്നത്.സൂര്യനെ സംബന്ധിച്ച് ഒരു ബ്ലാക്ക് ഹോളായി രൂപപ്പെടാൻ മാത്രം മാസ്സുള്ള ഒരു നക്ഷത്രമല്ല. മറ്റൊരു പ്രപഞ്ച രഹസ്യവുമായി വീണ്ടും സന്ധിക്കാം.
Read More...

ജടായുപാറ

By May 05, 2017



സമുദ്രനിരപ്പിൽ നിന്ന് 850 അടി ഉയരത്തിലുള്ള അദ്ഭുതം...... വിസ്മയമായി ജടായുപാറ.... ജടായുപാറയിൽ നിൽക്കുമ്പോൾ മറ്റേതോ ഭൂമിയിൽ നിൽക്കുന്നതുപോലെയാണു തോന്നുന്നത്. ത്രേതായുഗത്തിൽ വിവരിക്കുന്ന സംഭവങ്ങൾ ഇത്രയും സ്പഷ്ടമായി കലിയുഗത്തിൽ തെളിവുകൾ സഹിതം കാണുന്നത് വളരെ അപൂർവമാണ്...’

(രുദ്രാക്ഷമാല എന്ന പുസ്തകത്തിൽ 

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി)

സമുദ്രനിരപ്പിൽ നിന്ന് 850 അടി ഉയരത്തിലുള്ള ഒരു അദ്ഭുതത്തിലാണ് നാമിപ്പോൾ! പശ്ചിമഘട്ട സാനുക്കളുടെ മടിത്തട്ടാണിത്. മരതകപ്പട്ടണിഞ്ഞ മലമടക്കുകൾ ധാരാളമുണ്ട് ഇവിടെ വയ്യാനം മല, പാവൂര് മല, ആലത്തറ മല, ഇളമ്പ്രക്കോട് മല, അർക്കന്നൂർമല, തേവന്നൂർമല അങ്ങനെ ഒരുപാടു മലകൾ... ത്രേതായുഗത്തിൽ ഈ മലമടക്കുകൾക്കു മുകളിലുള്ള ആകാശവഴികളിലൂടെയാണ് ഒരു പുഷ്പക വിമാനം പറന്നുപോയത്. അപമാനിക്കപ്പെട്ട സ്ത്രീയുെട നിലവിളി മുഴങ്ങിയതും ഇവിടെ. സ്വന്തം ജീവൻ വെടിഞ്ഞ് ആ പെൺകുട്ടിയുടെ മാനം രക്ഷിക്കാൻ പറന്നുയർന്ന പക്ഷിശ്രേഷ്ഠൻ ചിറകറ്റു വീണതും ഇവിടെത്തന്നെയെന്ന് ഐതിഹ്യം. 

അധർമത്തിന്റെ ചന്ദ്രഹാസമേറ്റ് നിലംപതിച്ച ആ പക്ഷി വീണ്ടുമീ കലിയുഗത്തിൽ പുനർജനിക്കുകയാണ് ലോകാദ്ഭുതമാകാനുള്ള തയാറെടുപ്പോടെ. കൊല്ലം ജില്ലയിലെ ചടയമംഗലമെന്ന ഗ്രാമത്തിലാണ് ജടായുപക്ഷിക്ക് പുനർജന്മമാകുന്നത്. ചടയമംഗലത്തിനു ചുറ്റുമുള്ള മലകൾക്കൊത്ത നടുവിലാണ് ജടായു പാറയുെട സ്ഥാനം. ആകാശവും ഐതിഹ്യവും അതിരിടുന്ന ഇവിടെ ഓരോ പാറയും ഓരോ ശിൽപം പോലെ. ഒരിക്കൽ കണ്ടവർ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത മനോഹാരിതയുണ്ട് ഇവിടെ പ്രകൃതിക്ക്. ആ പാറകളിൽ ഒരു ശിൽപ്പി കണ്ട സ്വപ്നങ്ങളുടെ തുടർച്ചയാണ് ആകാശത്തേക്കുയർന്നു നിൽക്കുന്ന ഈ ജടായു ശിൽപം.

പുരാണങ്ങളിലെ ജടായു

മലയാളികൾ കേട്ടുവളർന്നിട്ടുണ്ട് ആ കഥ. ജടായു എന്ന പക്ഷിയുടെ കഥ. സീതാപഹരണം നടത്തിയ രാവണൻ പുഷ്പക വിമാനത്തിൽ ശ്രീലങ്കയിലേക്കു പറന്നത് ജടായുമംഗലത്തിന് മുക ളിലൂടെയാണെന്നാണു വിശ്വാസം. ‘രക്ഷിക്കണേ’ എന്ന സീതയുെട നിലവിളി കേട്ട ജടായു വാസസ്ഥലമായ പാറയിൽ നിന്ന് പറന്നുയർന്ന് രാവണനെ ആക്രമിച്ചു. ഈ യുദ്ധം നടന്ന സ്ഥലം പോരേടം എന്ന പേരിൽ ഇപ്പോഴുമുണ്ട്. ജടായുവുമായുള്ള യുദ്ധത്തിൽ തോൽവിയോട് അടുത്ത രാവണന് തന്റെ ദിവ്യായുധമായ  ചന്ദ്രഹാസം പ്രയോഗിക്കേണ്ടി വന്നു. ശിവഭക്തനായിരുന്ന രാവണൻ ശിവനെ തപസു ചെയ്ത് വരമായി കിട്ടിയ ആയുധമാണ് ചന്ദ്രഹാസം. ഈ ആയുധം നന്മയുള്ളവർക്കു േനരെ പ്രയോഗിക്കരുതെന്ന പരമശിവന്റെ മുന്നറിയിപ്പ് രാവണൻ മറന്നുപോകുന്നു. 

ജടായുവിന്റെ ഇടത് ചിറക് ശരീരത്തിൽ നിന്നു േവർപെട്ട് നിലം പതിച്ച സ്ഥലം വെട്ടുവഴി എന്ന പേരിൽ അറിയപ്പെടുന്നു. അർധപ്രാണനായ ജടായു താൻ താമസിച്ചിരുന്ന പാറയിൽ തന്നെ നിലംപതിച്ചു എന്നാണ് വിശ്വാസം. താൻ കാരണം ജീവൻ നഷ്ടപ്പെടാൻ പോകുന്ന ജടായുവിന്റെ അവസ്ഥയിൽ മനമലിഞ്ഞ സീതാദേവി ശ്രീരാമദർശനത്തിനും അതുവഴി മോക്ഷപ്രാപ്തിയും ലഭിക്കട്ടെയെന്ന് ജടായുവിനെ അനുഗ്രഹിച്ചു. സീതാേന്വഷണാർഥം ജടായുപാറയിലെത്തിയ ശ്രീരാമൻ അർധപ്രാണനായി കിടക്കുന്ന ജടായുവിനെ കാണുകയും ജടായുവിന് മോക്ഷം നൽകുകയും െചയ്തു. ജടായുവിന്റെ ചെറുത്ത് നിൽപ്പ് മൂലമാണ് രാവണന് ദിശ മാറ്റേണ്ടി വന്നതെന്നാണ് കഥകൾ. 

kokaruni
ഗംഗാതീർഥമായി കരുതുന്ന കൊക്കരുണി.
ചടയമംഗലത്തു നിന്ന് പമ്പാസരസിലേക്കും അവിടെ നിന്ന് ശബരിമലയിലേക്കും പിന്നീട് രാമേശ്വരം, ധനുഷ്കോടി വഴി ശ്രീലങ്കയിലേക്കും രാവണന്റെ പുഷ്പക വിമാനം പറന്നു പോയെന്നാണ് ഐതിഹ്യം. ശ്രീരാമദർശനം വരെ ജീവൻ നിലനിർത്താൻ ചുണ്ട് പാറയിൽ ഉരസി പ്രാണജലപ്രവാഹമുണ്ടാക്കി എന്നാണു വിശ്വാസം. അതിൽ നിന്നു രൂപപ്പെട്ടതാണ് പാറയ്ക്കു മുകളിലുള്ള തീർഥക്കുളമെന്നാണ് വിശ്വാസം. ഈ നീരുറവയെ ഗംഗാ തീർഥമായി നാട്ടുകാർ സങ്കൽപിച്ചു പോരുന്നു.

‘ജടായുവിന്റെ വീരകഥകൾ കൊത്തിവച്ച പാറകളാണിത്. ഇവിടെ കൊക്കരുണിയിലുള്ളത് ഗംഗാതീർഥം. ശ്രീരാമന്റെ പാദം സ്പർശിച്ച അടയാളവുമുണ്ട് ഇവിടെ പാറയ്ക്കു മുകളിൽ. അതുകൊണ്ടാണ് രാമക്ഷേത്രമായി ഇവിടം  മാറിയത്.’ ചടയമംഗലത്തുകാരനായ റിട്ട. സബ് കലക്ടറ്റർ ആർ. രാമചന്ദ്രൻ നായർ പറയുന്നത് പാറയുെട ചരിത്രവും ഐതിഹ്യവുമാണ്. 

ഒരു ശിൽപിയുടെ ഇടപെടൽ

ത്രേതായുഗത്തിൽ നിന്ന് കലിയുഗത്തിലേക്കുള്ള ഈ യാത്ര യഥാർഥത്തിൽ െകഎസ്ആർടിസി ബസിലൂെടയായിരുന്നു. ശിൽപകലാ വിദ്യാർഥിയായിരുന്ന രാജീവിനെ അഞ്ചലിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രയ്ക്കിടയിൽ ആ ചോദ്യം എന്നും പ്രചോദിപ്പിച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്ന് ആയിരത്തോളം അടി ഉയരത്തിൽ നിൽക്കുന്ന ജടായു പാറയിൽ എന്തുകൊണ്ട് ഒരു ജടായു ശില്പം നിർമിച്ചുകൂടാ? മറുപടിയില്ലാത്ത ചോദ്യമായി ആ സ്വപ്നം രാജീവ് അഞ്ചൽ എന്ന കലാകാരന്റെ മനസിൽ കിടന്നു ഒരുപാടുകാലം.

പിന്നീട് സിനിമയുെട ലോകത്തായി രാജീവിന്റെ യാത്രകൾ. കലാസംവിധായകനും സംവിധായകനുമായി. ‘ഗുരു’ എന്ന മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒാസ്കറിന്റെ സാധ്യതാപ്പട്ടികയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പിന്നെയും സിനിമകൾ. ആ സമയത്താണ് സംസ്ഥാന ടൂറിസം വകുപ്പ് ജടായു പാറയ്ക്കു മുകളിൽ ഒരു ശിൽപം നിർമിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകൾ അന്വേഷിക്കുന്നത്.


രാജീവ് അഞ്ചൽ ശിൽപ നിർമ്മാണ ഘട്ടത്തിൽ.
ഏറ്റവും മികച്ച ശിൽപമാതൃക അവതരിപ്പിച്ച രാജിവ് അഞ്ചലിനെത്തന്നെ സർക്കാർ ആ ഉദ്യമം ഏൽപ്പിച്ചു. അങ്ങനെ റോഡ് നിർമാണത്തിനു വേണ്ട കരിങ്കല്ലായി മാറുമായിരുന്ന ജടായു പാറ കലയുെട പുതിയൊരു മാതൃക തീർത്തു. പ്രോജക്റ്റ് വലുതായി. ശില്പത്തിനോട് അനുബന്ധിച്ച് കേബിൾ കാർ സവാരിയും അഡ്വഞ്ചർ പാർക്കും കേവ് ടൂറിസവും എല്ലാം ഉണ്ടായി. അങ്ങനെ ബി.ഒ.ടി. വ്യവസ്ഥയിൽ സംസ്ഥാന സർക്കാർ അനുമതി നൽകുന്ന ഏറ്റവും വലിയ ടൂറിസം പ്രോജക്റ്റായി ജടായു ഇക്കോ ടൂറിസം മാറി.

‘ജടായു ത്രേതായുഗത്തിൽ തുടങ്ങി വച്ച െചറുത്തുനിൽപ്പിന്റെ തുടർച്ചയാണ് ഈ ശിൽപം. സാർഥകമായ ഒരു സന്ദേശം നൽകാൻ കഴിഞ്ഞു എന്നതാണ് ജടായുശിൽപത്തിന്റെ ഏറ്റവും വലിയ സവിേശഷത.’ ശിൽപിയായ രാജീവ് അഞ്ചൽ പറഞ്ഞുതുടങ്ങി. ‘സർക്കാരിന്റെ ഭാഗത്തു നിന്നുള്ള സഹായവും ചില നല്ല മനുഷ്യരുെട ഇടപെടലും കൊണ്ടാണ് എനിക്ക് ശിൽപം യാഥാർഥ്യമാക്കാൻ കഴി‍ഞ്ഞത്’ ഭ്രമാത്മകമായ കാഴ്ചകൾ എന്നും ഇഷ്ടമായിരുന്നു രാജീവ് അഞ്ചലിന്. ഓസ്കറിന്റെ പടിവാതിൽക്കൽ വരെ അദ്ദേഹം പോയത് ഇത്തരം കാഴ്ചകളുമായാണ്. ആ കാഴ്ചകളു ടെ മറ്റൊരു ആവിഷ്കരണമാണ് ജടായുവിലൂെട അദ്ദേഹം ലക്ഷ്യമിടുന്നത്.

ജടായുവിന്റെ പുനർജന്മം

വനവും താഴ്‍‍വരകളും വള്ളിപ്പടർപ്പുകളും നിറഞ്ഞ പ്രകൃതിയുെട ൈനസർഗികത അതുപോലെ നിലനിർത്തിക്കൊണ്ടു നിർമിച്ച ടൂറിസമാണ് ജടായുവിലേത്. 250 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുള്ള ശിൽപത്തിന്റെ ഉൾവശത്ത് പതിനയ്യായിരം ചതുരശ്ര അടിയുള്ള മന്ദിരം പോലെയാണ്. ആധുനിക ഡിജിറ്റൽ ഓഡിയോ വിഷൻ മ്യൂസിയമാണ് ശിൽപത്തിനുള്ളിൽ ചിത്രീകരിച്ചിരിക്കുന്നത്. രാവണനും ജടായുവും തമ്മിലുള്ള ആകാശയുദ്ധത്തിന്റെ അദ്ഭുതദൃശ്യമാണ് ഇവിടെ ആവർത്തിച്ചു കാണിക്കുന്നത്. ജടായുവിന്റെ വലത്തെ കണ്ണിലൂെട നോക്കിയാൽ ദൂരെ അറബിക്കടലിന്റെ വന്യമായ നീലിമ ദർശിക്കാം. ഇടത്തേകണ്ണിലൂെട നോക്കിയാൽ സമീപ ദ്യശ്യങ്ങൾ ലഭ്യമാകും. ജടായുവിന്റെ ഒരു ശിൽപ ചിറകിൽ രാമായണകഥ അനുഭവവേദ്യമാക്കുന്ന തിയറ്റർ ഒരുക്കിയിരിക്കുന്നു.


അഡ്വഞ്ചർ സോണിലെ കാഴ്ചകൾ.
പാറയുടെ ഉപരിതലത്തിൽ നിന്ന് വീണ്ടും  ഇരുനൂറ്റി അമ്പതടി ഉയരത്തിലാണ് ശിൽപം നിർമിച്ചിരിക്കുന്നത്. രണ്ടു വഴികളിലൂടെയാണ് ശിൽപത്തിനടുത്തേക്ക് എത്താൻ കഴിയുന്നത്. റോപ്പ് വേയും വാക്‌വേയും. െതക്കേ ഇന്ത്യയിലെ അത്യാധുനിക കേബിൾ കാർ സവാരിയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. സ്വിറ്റ്സർലാൻഡിൽ നിന്നും ഇറക്കുമതി ചെയ്ത റോപ് –വേ സിസ്റ്റമാണ് ഇവിടെ ഉപയോഗിക്കുന്നത്. 8 പേർക്ക് ഇരിക്കാവുന്ന 16 കാറുകളാണ് ഉള്ളത്. ഒരു മണിക്കൂറിനുള്ളിൽ 500 പേരെ ഈ കാറുകൾ മുകളിലെത്തിക്കും. ഗ്ലാസ് കവർ ചെയ്ത കാറിനുള്ളിൽ ഇരുന്നുള്ള യാത്ര ആകാശത്ത് തെന്നി നടക്കുന്നതുപോലെ തോന്നിക്കും. ‘ഇന്ത്യയിലെ ടൂറിസം കേന്ദ്രങ്ങളിലെ മികച്ച റോപ്പ് വേ എന്ന പേര് ജടായു പാറയ്ക്ക് അവകാശപ്പെടാം’ സംഘാടകരിൽ ഒരാളായ കലാകൃഷ്ണന്റെ വാക്കുകൾ.


അത്യപൂർവമായ കുരുക്കു കെട്ടിലൂടെ നിർമ്മിച്ച കൽപ്പടവ്.
ജടായു ശിൽപത്തിലേക്കുള്ള രണ്ടാമത്തെ വഴിയാണ് വാക്ക് വേ ഏകദേശം ഒന്നര കിലോമീറ്ററാണ് ദൂരം. മലയിടുക്കുകളും കാടും കൽപ്പടവുകളും കയറിയിറങ്ങിയുള്ള യാത്രയാണിത്. പാറക്കെട്ടുകൾക്കിടയിലൂെട യാത്ര ചെയ്യുമ്പോൾ തോന്നും ഏതോ കൊടുങ്കാട്ടിലൂെടയാണ് ഈ വഴി കടന്നുപോകുന്നതെന്ന്. ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത ഏറെക്കുറെ നീണ്ടു കിടക്കുന്ന കൽപ്പടവുകളാണ്. പണ്ട് കേരളത്തിൽ നിലവിലുണ്ടായിരുന്ന ‘കുരുക്ക്കെട്ട്’ എന്ന സങ്കേതം ഉപയോഗിച്ചാണ് ഈ കൽപ്പടവുകൾ പണിതിരിക്കുന്നത്. മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിയന്ത്രിക്കാതെ, സിമന്റ്്, അൽപം പോലും ഉപയോഗിക്കാതെ ഒരു കല്ലിനെ മറ്റൊരു കല്ലിൽ കുരുക്കിയിട്ട് കെട്ടുന്ന ഈ അപൂർവപടിക്കെട്ടുകൾ എഴുപതുവയസുകാരനായ ബാലൻ പിള്ളയുെട കൈവിരുതാണ്. അറുപതിനായിരത്തോളം പാറക്കല്ലുകൾ ഒറ്റയ്ക്ക് മിനുക്കിയെടുത്താണ് മൂന്നുവർഷം കൊണ്ട് അദ്ദേഹം ഈ അദ്ഭുതം സാധിച്ചത്. ‘എല്ലാം രാമന്റെ അനുഗ്രഹം, ജടായുവിന്റെ കൃപ’ ബാലൻപിള്ള ഒരു അദ്ഭുതമായി മുന്നിലിരിക്കുന്നു.



പാറയ്ക്കു മുകളിലെ മഴവെള്ള സംഭരണി.
ഒരു പാറ പോലും പൊട്ടിക്കാതെയാണ് ജടായു ടൂറിസം നടപ്പാക്കിയിരിക്കുന്നത്. ഒറ്റപ്പെട്ടു നിൽക്കുന്ന പാറക്കൂട്ടങ്ങൾ ധാരാളമുണ്ട് ഇവിടെ. ഈ പാറക്കൂട്ടങ്ങൾക്കകത്ത് പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന വൻഗുഹകളും പടർന്നു പന്തലിച്ചു നിൽക്കുന്ന വൻമരങ്ങളും ഔഷധസസ്യങ്ങളുമുണ്ട്. പ്രകൃതി ഒരുക്കിയ ഈ ഗുഹകളെ അതേപടി നിലനിർത്തിക്കൊണ്ടുള്ള പാരമ്പര്യ ചികിത്സാരീതി പിന്തുടരുന്ന ഹിലീംഗ് കേവുകളുണ്ട്. പാറക്കൂട്ടങ്ങളെയാണ് റിസോർട്ടുകളായി മാറ്റിയിരിക്കുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പേ ഗുഹകൾക്കുള്ളിൽ വച്ചു നൽകിയിരുന്ന ആയുർവേദസിദ്ധ ചികിത്സാരീതികളാണ് ഇവിടെയും. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കേവ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ‘നമ്മുടെ ആയുർവേദ പാരമ്പര്യത്തിൽ ഇത്തരം ചികിത്സാരീതികൾ നിലവിലുണ്ടായിരുന്നു. പിന്നീട് ഗുഹകളിൽ മനുഷ്യ ർ താമസിക്കാതായതോടെ ഈ രീതികൾ ഇല്ലാതായത്. പല ചികിത്സകളും നല്ല ഫലം കിട്ടുന്നവയാണ്.’ പാരമ്പര്യ ൈവദ്യൻ കൂടിയായ േഡാ. രവീന്ദ്രൻ പറയുന്നു. പലർക്കും പരിചിതമല്ലാത്ത പുതിയൊരു സങ്കൽപമാണ് ഇതുവഴി തുറന്നു വരുന്നത്.

സാഹസികരേ ഇതിലേ ഇതിലേ

‘കഴിഞ്ഞ രണ്ടു ദിവസമായി ശരിക്കും ത്രില്ലടിച്ചു ജീവിക്കുകയായിരുന്നു.’ ടെക്നോപാർക്കിൽ നിന്നെത്തിയ ശർമിളയുെട വാക്കുകൾ. ബാംഗ്ലൂരിെല മെട്രോ സംസ്കാരത്തിൽ നിന്ന് പച്ചപ്പണിഞ്ഞ ജടായുവിലെത്തിയപ്പോൾ ശർമിളയും സുഹൃത്തുക്കളും പറയുന്നത് സ്വർഗത്തിൽ എത്തിയ പ്രതീതിയാെണന്നാണ്. ഇവിടുത്തെ അഡ്വഞ്ചർ ടൂറിസം സോൺ വളരെ ആകർഷ കമാണ്. പാറക്കൂട്ടങ്ങൾക്കിടയിൽ കിഴ്ക്കാംതൂക്കായ പാറച്ചെരുവുകളിലൂെട സിപ്പ് ലൈൻ യാത്ര, റോക്ക് ക്ലൈംബിങ്, ലോ റോപ്പ് ആക്റ്റിവിറ്റീസ് തുടങ്ങിയ സാഹസങ്ങൾക്കുള്ള പ്രത്യേക സൗകര്യവുമുണ്ട്. പാറക്കൂട്ടങ്ങൾക്കിടയിൽ പണിതിരിക്കുന്ന തണ്ണീർപന്തലുകളും വഴിയമ്പലങ്ങളും കോട്ട കൊത്തളങ്ങളും മറ്റും മറ്റേതോ കാലഘട്ടത്തിൽ എത്തിയ പ്രതീതി ഉണ്ടാക്കുന്നു. മെട്രോ നഗരങ്ങളിൽ പരിചിതമായ ‘പെയിന്റ്‍ബാൾ’ എന്ന കായികവിനോദത്തിനുള്ള സൗകര്യം പ്രകൃതി സുന്ദരമായ പശ്ചാത്തലത്തിൽ ഇവിടെ ഒരുക്കിയിരിക്കുന്നു. അതുപോലെ കമാൻേഡാ െനറ്റ്, ബർമാ ബ്രിഡ്ജ് തുടങ്ങി നി രവധി സാഹസങ്ങളുമുണ്ട്.


തികച്ചും സാഹസീകമായ റോപ്‌വേ.
കോദണ്ഡ രാമക്ഷേത്രം

ജടായു ടൂറിസം നിലവിൽ വരുന്നതിനു നൂറ്റാണ്ടുകൾ മുമ്പുതന്നെ ഇവിടെ ആരാധനയുണ്ടായിരുന്നു. ജടായുവിനും ശ്രീരാമനും പ്രത്യേക പൂജകൾ നടത്തിയിരുന്നു. പിന്നീടാണ് കോദണ്ഡരാമ വിഗ്രഹം സ്ഥാപിച്ചതും ക്ഷേത്രം ഉണ്ടായതും. ഇപ്പോൾ ക്ഷേത്രം പുനർനിർമാണം പുരോഗമിക്കുന്നു. ജടായുശിൽപം സർക്കാർ അംഗീകൃത ടൂറിസം പദ്ധതിയായി നിൽക്കുമ്പോൾ തന്നെ പാറയ്ക്കു മുകളിലുള്ള കോദണ്ഡ രാമക്ഷേത്രത്തിന്റെ ചുമതല നാട്ടുകാർ ഉൾപ്പെട്ട ഒരു ട്രസ്റ്റിനാണ്. ക്ഷേത്രത്തിലേക്ക് പാറയിടുക്കിനിടയിലൂെട പരമ്പരാഗത വഴിയുണ്ട്.  


പെയിന്റ് ബോൾ ഗെയിമിൽ ഏർപ്പെട്ടിരിക്കുന്നവർ.
ലോകത്തിെല ഏറ്റവും വലിയ പക്ഷിശിൽപ്പം എന്ന ബഹുമതിയിലേക്ക് അടുക്കുകയാണ് ജടായുശിൽപം. ലോകടൂറിസം ഭൂപടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ശിൽപങ്ങളെ പരിചയപ്പെടുത്തുന്ന ഹ്രസ്വചിത്രത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ജടായുശിൽപമാണ്. കാഴ്ചകൾ ഇവിടെ അവസാനിക്കുന്നില്ല. സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന പുഷ്പകവിമാനങ്ങൾ ഇവിടെ ഇപ്പോഴും വട്ടമിട്ടു പറക്കുന്നുണ്ട്. എന്നാൽ സ്വന്തം ജീവൻ പോലും കാര്യമാക്കാതെ രക്ഷിക്കാനടുക്കുന്ന ജടായു പക്ഷികൾ എത്രയുണ്ട് നമുക്കിടയിൽ?

തിരുവനന്തപുരം –കൊട്ടാരക്കര എം. സി. റോഡിലാണ‍് ചടയമംഗലം. എൻ. എച്ച് വഴി വരുന്നവർക്ക് കൊല്ലം– തിരുവനന്തപുരം റോഡിൽ പാരിപ്പള്ളിയിൽ നിന്നു ച ടയമംഗലത്തേക്കു തിരിയണം. കൊച്ചിയിൽ നിന്നു 177 കി ലോമീറ്റർ ദൂരം. വർക്കലയാണ് തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ. നാൽപതു കിലോമീറ്റർ ദൂരം. തിരുവനന്തപുരം തൊട്ടടുത്ത വിമാനത്താവളം. ചടയമംഗലത്ത് കെ. എസ്. ആർ.ടി.സിയുെട ബസ് സ്റ്റാൻഡ് ഉണ്ട്. ജടായുപാറയിലേക്ക് ഒന്നരകിലോമീറ്റർ ദൂരം. ചടയമംഗലം, കൊട്ടാരക്ക ര, നിലമേൽ, കിളിമാനൂർ തുടങ്ങിയവ തൊട്ടടുത്ത പട്ടണങ്ങൾ. ഇവിടെ താമസസൗകര്യങ്ങളുണ്ട്.




Read More...