Friday, 5 May 2017

മാച്ചു പിക്ച്ചു

By May 05, 2017



നൂറു കണക്കിന് വർഷങ്ങൾക്കു മുൻപ്. ഇരുമ്പൊ ഉരുക്കു ചക്രങ്ങളോ മറ്റു യെന്ത്രങ്ങളോ ഒന്നും ഉപയോഗിക്കാത്ത ഒര് ജനത സമുദ്ര നിരപ്പിൽ നിന്നും അറുന്നൂറു മീറ്ററുകൾക്കു മുകളിൽ ഉയരത്തിൽ ഒര് നഗരം തീർക്കുക. അതും മികച്ച രീതിയിൽ രൂപകൽപന ചെയ്ത ഒര് പട്ടണം. ആമസോൺ കാടുകളുടെ മറവിലുള്ള ആൻഡീസ്‌ മലനിരകളുടെ കിഴക്കൻ ചെരിവുകളിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ മൂന്ന് വശത്തും അതിരു തീർത്തുകൊണ്ടു താഴെ ഉറുമ്പാമ്പാ നദി ആർത്തലച്ചൊഴുകുന്നു. പെറുവിലെ ഇൻക സാമ്രാജ്യത്തിന്റെ അടയാളമായി അവശേഷിക്കുന്ന മാച്ചു പിക്ച്ചു നഗരമാണ് ഇങ്ങനെ ആധുനിക മനുക്ഷ്യനെ അത്ഭുതപെടുത്തികൊണ്ടിരിക്കുന്നതു.

 തെക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ആകർഷണമാണ് മാച്ചു പീക്ച്ചു. വർഷം തോറും പതിനായിരക്കണക്കിന് സഞ്ചാരികൾ വന്നുപോകുന്ന ഇടം. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലം വരേ ഇവിടുത്തെ ആദിമവാസികൾക്കു മാത്രമേ ഇ നഗരത്തെ കുറിച്ച് അറിവുണ്ടായിരുന്നുള്ളു. പണ്ട് ഈ പ്രദേശം ഭരിച്ചിരുന്ന സ്പെയിൻ കാരുടെ കണ്ണിൽ പോലും ഈ നഗരം പെട്ടില്ല. 1911-ൽ യേൽ സർവകലാശാലയുടെ പ്രൊഫസർ ആയിരുന്ന ഹിറം ബിന്ഹമാണ് ഈ നഷ്ടപെട്ട നഗരം കണ്ടെത്തിയത്. ഇൻക വംശക്കാരുടെ എഞ്ചിനീയറിംഗ് മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാച്ചു പിക്ച്ചു കെട്ടിടങ്ങൾ. മതിലുകൾ മട്ടുപ്പാവുകൾ ജലശേഖരണത്തിനും വിതരണത്തിനും കൃഷിക്കുമൊക്കെ അവർ കണ്ടെത്തിയ മാർഗങ്ങൾ, മണ്ണൊലിപ്പ് തടയാൻ ഉപയോഗിച്ച വിദ്യകൾ തുടങ്ങി ആധുനിക കെട്ടിട നിർമാണ വിദഗ്ധരെ പോലും തലകുനിയിപ്പിക്കും ഇവിടുത്തെ ഓരോ നിര്മിതിയും. ഇൻകകൾക്ക് ലിപി ഇല്ലാതിരുന്നത് കൊണ്ട് ഈ നഗരം അവർ എന്തിനു നിർമിച്ചുവെന്നോ പതിനാറാം നൂറ്റാണ്ടോടെ അവർ എന്തിനു ഇവിടം ഉപേക്ഷിച്ചുവെന്നോ ഉള്ള കാര്യം ആർക്കും അറിവില്ല. അതിപ്പോഴും ചുരുൾ അഴിയാത്ത രഹസ്യമായി നിലകൊള്ളുന്നു..

0 comments:

Post a Comment